വ്യാഴാഴ്‌ച, ജൂലൈ 05, 2007

വലിയ ലോകവും ചെറിയ വരകളും.{ മനസ്സിലിരിപ്പു്)

Buzz It
അടിയന്തരാവസ്ഥകള്‍‍ സ്വപ്നം കാണുന്നവര്‍‍.




പോലീസ്സു് ജനകീയമാകുന്നു എന്നു തെറ്റിദ്ധരിച്ചു പോയി. പാവം..







9 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

വ്യക്തികളുടേയും രാഷ്ട്രങ്ങളുടേയും മനസ്സിലിരിപ്പു് മനസ്സിലാക്കാന്‍‍ വിഷമമാണെന്നു് എന്‍റെ ഒരു സുഹൃത്തു് ഒരിക്കല്‍ പ്രസംഗ മദ്ധ്യേ പറഞ്ഞു. അതു കേട്ടിരുന്ന ഞാന്‍‍ ഒരിക്കലിങ്ങനെ ഒരു വര വരച്ചു് പുള്ളിയെ(ബ്ലോഗു ഭാഷയില്‍‍, പുലിയെ) കാണിച്ചു.
കൊള്ളില്ലാ എന്നെന്നോടു പറഞ്ഞു, പുലി കാടു കയറി പോയി.(ഞാനതു സൂക്ഷിച്ചു വച്ചിരുന്നു.)
ഇന്നെന്നോടു ഫോണില്‍ പറഞ്ഞു. ആ കാര്‍ടൂണ്‍ ചെല കാര്യങ്ങളില്‍ ചെല ശരികള്‍ പറയുന്നു.പത്രങ്ങളിലെ ചെല വാര്‍ത്തകളാണദ്ധേഹത്തെ തിരുത്തിയതെന്നു തോന്നി.
ഞാന്‍ പറഞ്ഞു. എങ്കില്‍ ശരി.
ഇനി എന്‍റെ ബ്ലോഗു സുഹൃത്തുക്കള്‍ പറയൂ...:)

അഞ്ചല്‍ക്കാരന്‍ പറഞ്ഞു...

ചില കാര്യങ്ങളിലല്ല. എല്ലാകര്യങ്ങളിലും ശരി കാണുന്ന വരകള്‍.
വിമര്‍ശനമല്ല: വരകള്‍ കുറച്ചുംകൂടി നന്നാക്കാമെന്ന് തോന്നുന്നു. കാര്‍ട്ടുണിനുള്ളിലെ കുറിപ്പുകള്‍ക്ക് അല്പം കൂടി വലുപ്പം കുറച്ചാല്‍ വരയെ വാക്കുകള്‍ വിഴുങ്ങുന്നത് ഒഴിവാക്കാം. കാര്‍ട്ടൂണില്‍ വരക്കാണ് പ്രഥമ പരിഗണനയെന്നാണ് ഞാന്‍ കരുതുന്നത്.

ചിന്തക്ക് ചിന്തേരിടുന്ന ചിന്തകള്‍. നല്ലത് തന്നെ.

ശനിയന്‍ \OvO/ Shaniyan പറഞ്ഞു...

:-)

സു | Su പറഞ്ഞു...

മനസ്സിലിരിപ്പ് ഇതാണല്ലേ? :) നന്നായിട്ടുണ്ട്. ഇനിയും നന്നാക്കാം.

ഉറുമ്പ്‌ /ANT പറഞ്ഞു...

നന്നായി......

krish | കൃഷ് പറഞ്ഞു...

കൊള്ളാം. ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ.

Sathees Makkoth | Asha Revamma പറഞ്ഞു...

:)

asdfasdf asfdasdf പറഞ്ഞു...

:)

വേണു venu പറഞ്ഞു...

നിഴല്‍കുത്തില്‍ വന്നഭിപ്രായം പറഞ്ഞ എല്ലാ സഹൃദയര്‍ക്കും എന്‍റെ സന്തോഷം പങ്കു വയ്ക്കുന്നു.
അഞ്ചല്‍കാരന്‍,
താങ്കളെഴുതിയതു ശരിയാണു്. ഒരു വരയ്ക്കു് ഒത്തിരി സംസാരിക്കാന്‍ കഴിയുമ്പോള്‍ വരികളരോചകമാകും. പക്ഷേ എന്‍റെ വരയുടെ ബാലാരിഷ്ടകളില്‍ നിന്നുള്ള വിശ്വാസ കുറവാണു് എന്നെ വരികളിലേയ്ക്കു വിളിക്കുന്നതു്. തീര്‍ച്ചയായും ഞാന്‍ ഇനി ശ്രദ്ധിക്കും.:)
ശനിയന്‍,
ഞാനോര്‍ത്തു വച്ചിരിക്കുന്നു.
“നാടകശാലയില്‍ ആട്ടം കാണാനുണ്ടിവിടെ ഞാനും...
കാത്തിരിക്കാമിനിയുമേറെയാട്ടക്കലാശങ്ങള്‍ക്കായ്..”
വര്‍ഷങ്ങള്‍ പിന്നിട്ടു, അല്ലേ.
ഈ നാടകശാലയില്‍ വീണ്ടും കണ്ടപ്പോള്‍ , മനോഹരം എന്നു മാത്രം ഞാന്‍ പറഞ്ഞോട്ടെ.:)
സൂ,
മനസ്സിലിരിപ്പു മനസ്സിലാക്കി കൊടുക്കാനൊക്കാത്തതും ഒരു ദുര്‍വ്വിധി തന്നെ.
ഉറുമ്പു്, നന്ദി.:)
കൃഷു്, ഇനിയുമൊരങ്കമോ , പോരട്ടെ...ജയന്‍‍ സ്റ്റയിലില്‍ അല്ലെ ആളുകള്‍ നില്‍ക്കുന്നതു്.:)
സതീഷു് മാക്കോത്തു്. തറവാടി, കുട്ടന്‍ മേനോന്‍ :) :) നന്ദി.
എല്ലാവര്‍ക്കും നന്ദിയുടെ പൂമാലകള്‍.:)