ബുധനാഴ്‌ച, ഏപ്രിൽ 18, 2007

വലിയ ലോകവും ചെറിയ വരകളും.(ബൂലോക സമ്മര്‍ദ്ദം)

Buzz It


ബ്ലോഗു ഡിലീറ്റു് ചെയ്യുക. എന്തുകൊണ്ടു്? സമയ ദൌര്‍ലഭ്യം.? എന്തിനു്.? മറുപടിയെഴുതാനോ...വന്ന കമന്‍റിനു് ഉത്തരം നല്‍കാനോ..? ഏതു ബ്ലോഗു സംഹിതയില്‍‍ അങനെ ഒരു നിയമം ഉണ്ടു്.? വെറുതേ നമ്മള്‍‍ കരുതുന്നു, ഉത്തരങ്ങള്‍‍ അര്‍ഹിക്കുന്ന കമന്‍റിനു് ഉത്തരങ്ങള്‍‍ കൊടുക്കണം എന്നു്. അല്ലാതെ സമയമില്ലെങ്കില്‍‍ ആരും അതു നോക്കി ഇരിക്കാറില്ല. ബൂലോകം ഞാന്‍‍ മനസ്സിലാക്കിയ ചുരുങ്ങിയ കാലയളവില്‍‍ , ഏതു കമന്‍റിനും നല്ലതും, ചീത്തയും, സംശയം, കൊറി, എല്ലാത്തിനും ഒറ്റ മറുപടി നന്ദി പ്രകടനത്തില്‍.അതു തന്നെയും പല ബ്ലോഗേര്‍സും ചെയ്യാറില്ല എന്നതും ഈ സമയം പ്രസ്താവ്യ യോഗ്യമാണു്.



ചില ചോദ്യങ്ങളും എന്‍റെ ഉത്തരങ്ങളും.
-----------------------------------------------------

കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സൂര്യകാന്തി എന്ന ബ്ലോഗ് ബൂലോകത്തില്‍ കാണാനില്ല..
ശരി. എത്രയോ ബ്ലോഗറന്മാറ്‍ ഡിലീറ്റു് ചെയ്യുന്നു.
-------------------------------------
"വ്യക്തിഹത്യകളായ കമെന്റുകള്‍ അദ്ധേഹത്തെ പോലുള്ളവരുടെ സാന്നിദ്ധ്യം ഇവിടെ ഇല്ലാതാക്കും. അദ്ധേഹത്തിന്‌ നഷ്ടപ്പെടാന്‍ ഒന്നുമില്ല.
നമുക്കുണ്ട്‌."?
നമുക്കുമൊന്നുമില്ല.എല്ലാം നഷ്ടപ്പെട്ടവരാണിവിടെ ഭൂരിഭാഗവും.
------------------------------------
വിമര്‍ശനം നടത്തിയതിനു ബ്ലോഗ് ഡിലീറ്റി പോവുന്നതാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടെങ്കില്‍ അത് മലയാളമറിയുന്ന ചുള്ളിക്കാടിന്റെ എതോ പ്രേതമായിരുന്നിരിക്കണം.
പ്രേതമൊന്നുമല്ല മജ്ജയും മാംസവുമുള്ള ചുള്ളിക്കാടു തന്നെ.
------------------------------------------------------------------------
അതു ഒറിജിനല് തന്നെയാണോ എന്നുറപ്പില്ല, എങ്കിലും അങ്ങിനെയൊരു സാധ്യതയുള്ളതിനാല് അദ്ദേഹത്തെ പുകച്ചു ചാടിച്ച നമ്മുടെ പ്രതിബദ്ധത ശ്ലാഘനീയം തന്നെ...!
ആരെ ആരു പുകച്ചു ചാടിച്ചു. പുകയ്ക്കാനോ ചാടിക്കാനോ ഈ ബൂലോകം അത്ര വളര്ന്നോ.?
----------------------------------
ഇങ്ങനെ മനസ്സിനെയും സമയത്തേയും വല്ലാതെ ഒക്ക്യുപ്പൈ ചെയ്യുന്നു ബ്ലോഗ് എന്ന്‌.... ദേവന്റെ ബ്ലോഗാസക്തി ലെവലില്‍ വളരെ പെട്ടെന്ന്‌ ചുള്ളിക്കാടെത്തി. എല്ലാത്തിനും കാരണം ദേവനാണ് :)
ഹഹാ...ഒരു ദേവനല്ല. പല ദേവന്മാരും വരും. വരുമ്വരാഴികകള്‍ അറിയണം. ഇതു് സ്റ്റേജാണു്.
അപ്പഴപ്പോള്‍ പ്രതികരണം ലഭിക്കും.
നമ്മടെ കുതന്ത്രങ്ങളുടെ കൈ ഒപ്പു് തത്സമയം ലഭിക്കുന്ന പോസ്റ്റോഫീസ്സു് ഇതില്‍ ഫിറ്റു് ചെയ്തിരിക്കുന്നു.
അതിലെന്തിനു വിഷമിക്കണം.?
--------------------------------
കണ്ട ആപ്പയും ഊപ്പയും പതിനഞ്ച് രൂപ കയ്യിലെടുക്കാനുള്ളവനെല്ലാം കേറിയിറങ്ങി നെരങ്ങുന്ന ഒരു വലിയ ജനകീയ മാധ്യമം തന്നെ ബ്ലോഗ്..അതിനെ നെഗറ്റീവായല്ല..പോസിറ്റീവായിത്തന്നെ എടുക്കണം..
ആരാണു് നെഗറ്റീവാണെന്നു ചിന്തിക്കുന്നതു്.?
-------------------------------
ശരിയാണ്‌, ബ്ലോഗെഴുത്ത്‌ നമ്മള്‍ വിചാരിക്കുന്നതിലേറെ ഡിമാന്റിംഗ്‌ ആണ്‌.
എന്തോന്നു് ഡിമാന്‍റിങ്ങു്. നമ്മള്‍ സ്വയം രചിച്ചെടുക്കുന്ന ഒരു ചുറ്റുപാടല്ലേ...
ഇവിടെ ആര്‍ക്കു് ആരോടു് പറയാനും പറയിപ്പിക്കാനും.
എനിക്കു് നല്ലതു് ഞാന്‍ എടുക്കുന്നു. ഇഷ്ടമായതില്‍ ഞാന്‍ കമന്‍റു ചെയ്യുന്നു. അതിന്‍റെ അര്‍ഥം ഇഷ്ടപ്പെട്ടതു് വേറെ ഇല്ലെന്നല്ല./ ഈ സമുദ്രത്തില്‍ ഒത്തിരി.?
-----------------------------
ഇയാളെന്നല്ല, മലയാളത്തെ സ്നേഹിക്കുന്നതുകൊണ്ട്‌ ഒരു കോറലെങ്കിലും എഴുതാന്‍ കഴിവുള്ളവരുടെ നഷ്ടം നമ്മുടെ
അടക്കമില്ലായ്മകൊണ്ടുണ്ടാകരുതെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു.
ഞാന്‍ മനസ്സിലാക്കിയ ബൂലോകം പലപ്പോഴും ശ്രീ. വിശ്വപ്രഭയുടെ ഭാവനകളില്‍ ഞാന്‍ താദാല്‍മ്യം കാണാറുണ്ടു്. അങ്ങനെ ഒക്കെ ചിന്തിക്കുമ്പോള്‍ മലയാളത്തെ സ്നേഹിക്കാത്തവര്‍‍ ആരും ഈ ബൂലോകത്തിലില്ല എന്നു് എനിക്കു് എവറസ്റ്റു കൊടുമുടിയുടെ മുകളിലിരുന്നും ഒറച്ചു പറയാന്‍ കഴിയും.
-------------
ചുള്ളിക്കാടാണല്ലോ എന്ന് കരുതി പഞ്ചപുഛമടക്കി നില്‍ക്കണോ ബ്ലോഗര്‍മാര്‍. ബൂലോഗത്ത് വന്നാല്‍ ചുള്ളിക്കാട് മറ്റൊരു ബ്ലോഗര്‍ മാത്രം.
വളരെ ശരിയല്ലെ. ഈ ബൂലോകം ഞാന്‍‍ ദര്‍ശിച്ചതില്‍ ശരി എനിക്കു തോന്നിയ ഒരു കാര്യം.
സാക്ഷാല്‍‍ ‍ എഴുത്തച്ഛന്‍ ആ പണ്ടത്തെ തത്തയെയും കൊണ്ടു വന്നാലും സംസാരിക്കും
ബൂലോകം.:)
------------------
"പകുതി ഹൃത്തിനാല്‍ പൊറുക്കുമ്പോള്‍.."‍, നിങ്ങള്‍
പകുതി ഹൃത്തിനാല്‍ വെറുത്തുകൊള്ളുക‘.
എല്ലാം നല്ലതിനാണെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാടു മാത്രമല്ല പല പല മഹാസ്ഥാനീയര്‍ വരും ഇവിടെ. ഇന്നല്ലെങ്കില്‍ നാളെ. പോയവരൊന്നും പോയവരല്ല. അവരിനിയും വരും. വന്നേ പറ്റൂ എന്നൊരു തോന്നല്‍.... നിങ്ങള്‍ക്കോ.?
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍-------------------------------------

21 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ബൂലോക സമ്മര്‍ദ്ദം....
വരകളും വരികളും ഒന്നറിയുക, പ്രതികരണം അതെന്തായാലും അറിയിക്കുക.:)

Dinkan-ഡിങ്കന്‍ പറഞ്ഞു...

ഡിങ്കിരി ഡിങ്കാ‍ാ‍ാ‍ാ..ഠേയ്...

വേണൂ, കാര്യങ്ങള്‍ വളരെ മൃദുവായി ഹാസ്യം കലര്‍ത്തി പറയുന്ന നിങ്ങള്‍ ഇത്തവണ ഇത്തിരി കാര്‍ക്കശ്യത്തോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. ചോദ്യോത്തര പം‌ക്തിയോട് ഡിങ്കന്‍ ഒരു പരിധിവരെ യോജിക്കുന്നു. അവസരോജിതമായ തത്സമയ പോസ്റ്റുകള്‍ കൊണ്ട് താങ്കള്‍ “ബൂലോകത്തിന്റെ സ്വന്തം കാര്‍ട്ടൂണിസ്റ്റ്” എന്ന പേര് നിലനിര്‍ത്തുന്നു.

വരകള്‍ അല്‍പ്പംകൂടി മെച്ചപ്പെട്ടതാക്കാന്‍ ശ്രമിക്കുമല്ലോ?
:)

ദേവന്‍ പറഞ്ഞു...

അമ്മച്ചി!
വേണുമാഷ് ബൂലോഗ സെന്‍ ഗുരു എന്നപേരില്‍ ഇനി അറിയപ്പെടും.

സാജന്‍| SAJAN പറഞ്ഞു...

വേണു.. ഈ കുഞ്ഞ് വരകളില്‍ കൂടെ ഇത്രയും വലിയ കാര്യങ്ങളൊക്കെ വേണോ..?
:)

കുറുമാന്‍ പറഞ്ഞു...

വേണ്വേട്ടാ, കുറച്ച് ദിവസമായി, ചിപ്പിക്കുള്ളിലായീരുന്നു. പുറത്തുവന്നപ്പോള്‍ എന്താ കഥ, എന്തൊക്കെ വായിക്കാന്‍.....വിവിധ തരം വിഭവങ്ങള്‍. ഒന്നില്‍ പിടിച്ച് തുടങ്ങട്ടേ.......

ഇത്തവണത്തെ അവതരണം അത്യുത്തമം. ചോദ്യോത്തര പംക്തി കസറി. കങ്കാരുസ്. അഭിനന്ദനങ്ങള്‍സ്

സൂര്യോദയം പറഞ്ഞു...

വേണൂജീ... നല്ല നിരീക്ഷണം..

ഏറനാടന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഏറനാടന്‍ പറഞ്ഞു...

വേണുജീ നല്ല ചിന്ത തന്നെയിത്‌.

ബൂലോഗത്തൊരു മെഡിക്കല്‍ ക്യാമ്പ്‌ ഉടനെ സംഘടിപ്പിക്കേണ്ടി വരുമോ ബൂലോഗഗുരുനാഥരേ?

ബൂലോഗ സമ്മര്‍ദ്ധം, വര്‍മ്മാമാനിയ, അനോണിയ, പഴിവേദന, പോസ്‌റ്റൊഴുക്ക്‌ എന്നീ അസുഖങ്ങള്‍ അധികരിക്കുന്ന ഈ കാലത്ത്‌ ഭിഷഗ്വരര്‌ വന്ന്‌ ഒരു ക്യാമ്പ്‌ നടത്തുന്നത്‌ ഒരാശ്വാസമാവും.

:))

അഭയാര്‍ത്ഥി പറഞ്ഞു...

എന്റെ വേണുവെ.

മനുഷ്യനെ ഇങ്ങനെ കാറ്റഴിച്ചു വിടാതെ.
ഈ വരയിലും, ചോദ്യോത്തരപംക്തിയിലും ഒന്ന്‌ കണ്ണോടിക്കുമ്പോഴേക്കും
നെര്‍വുകളെല്ലാം ശാന്തമാകുന്നു. ഒര്‌ സ്മിതം മനസ്സിലൂറുന്നു.

വേണു ഫയല്‍ ചെയ്യുന്ന അന്യായ കേസുകളിലൂടെ കോടതികയറുന്നതൊരു സുഖം തന്നെ.
രസിച്ചു -വളരെയേറെ.

തറവാടി പറഞ്ഞു...

വേണുവേട്ടോ,

അതാണ്, നല്ല ചോദ്യങ്ങള്‍‍ നല്ല ഉത്തരങ്ങള്‍‍

:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

വേണു ജീ,

ഇഷ്ടപ്പെട്ടു, നല്ല നിരീക്ഷണങ്ങള്‍.

Pramod.KM പറഞ്ഞു...

വേണുവേട്ടാ..
എമ്മാതിരി ചോദ്യങ്ങളും എമ്മാതിരി ഉത്തരങ്ങളും!!
രസമുണ്ടേ...

കാളിയമ്പി പറഞ്ഞു...

venuvettaa...:)

sandoz പറഞ്ഞു...

ഡണ്‍...
അത്രയേ ഒള്ളൂ വേണുവേട്ടാ.....
ആരും പ്രസക്തരല്ലാ.....

ഞാന്‍ അല്ലെങ്കില്‍ വേറൊരാള്‍.....
നീ അല്ലെങ്കിലും അങ്ങനെ തന്നെ....

എനിക്ക്‌ വേണ്ടത്‌ ഞാന്‍ കണ്ടെത്തുക തന്നെ ചെയ്യും....
നിങ്ങളും അത്‌ പോലെ.....

കൊട്‌ കൈ.....

സുന്ദരന്‍ പറഞ്ഞു...

വേണൂ
ഇത് ചെറിയലോകവും വലിയവരകളും....

Unknown പറഞ്ഞു...

വേണുജീ നന്നായിരിക്കുന്നു

മുസ്തഫ|musthapha പറഞ്ഞു...

ഹഹ വേണുജി... ഇങ്ങനെയൊരു ചോദ്യോത്തര പരിപാടി ഇവിടെ അരങ്ങേറിയത് ഇപ്പഴാ കണ്ടത് :)

എനിക്കാകെ കൂടെ ബൂലോഗത്തില്‍ സമ്മര്‍ദ്ദം ഫീല്‍ ചെയ്തിട്ടുള്ളത് എന്നില്‍ നിന്നും തന്നേയാണ് :)

‘... ഡാ മോനെ എടയ്ക്കെടക്ക് പോസ്റ്റിട്ടില്ലേല്‍ ആളോള് നെന്നെ മറക്കും ട്ടാ...‘ എന്നൊരു ഉള്‍വിളിസമ്മര്‍ദ്ദം - അത്രമാത്രം :)

നല്ല പോസ്റ്റ് വേണുജി :)

വേണു venu പറഞ്ഞു...

നിഴല്‍‍ക്കുത്തില്‍ അഭിപ്രായം എഴുതിയ,
ശ്രീ.ഡിങ്കന്‍, ദേവരാജന്‍ പിള്ള, സാജന്‍‍, കുറുമാന്‍‍, ജി.മനു, സൂര്യോദയം, ഏറനാടന്‍‍, ഗന്ധര്‍‍വന്‍, തറവാടീ, ഇന്‍ഡ്യാ ഹെറിറ്റേജു്, പ്രമോദു്, അംബി, സാണ്ടോസു്, സുന്ദരന്‍, പൊതുവാളു്, അഗ്രജന്‍‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.
സത്യത്തില്‍ ഞാനെഴുതിയിരുന്ന ചോദ്യങ്ങളൊക്കെയും, ബൂലോകത്തു് ഞാന്‍ വിലമതിക്കുന്ന ആരാധിക്കുന്ന വ്യക്തികളുടേതാണു്. അവരുടെ ബ്ലോഗുകള്‍ കണ്ടും പ്രവര്‍ത്തനങ്ങള്‍‍ കണ്ടും ഉണ്ടായ ഒരു കൊച്ചു അഹങ്കാരത്തില്‍ നിന്നു് തന്നെയാണു് ഞാന്‍ പറഞ്ഞതു്.
ഞാന്‍‍ ആരാധിക്കുന്ന കവിയാണു്..ശ്രീ.ബാലചന്ദ്രന്‍‍ ചുള്ളിക്കാടു്. ഒരിക്കല്‍ മാധവിക്കുട്ടി കേരളം വിടുന്നു എന്നതു് ബൂലോത്തൊരു ചര്‍ച്ചയുണ്ടായപ്പോഴും എനിക്കിതേ വിചാരങ്ങള്‍ തന്നെ ഉണ്ടായി.
ബൂലോക വളര്‍ച്ചയില്‍ ഞാന്‍‍ അഭിമാനിക്കുന്നു.
ഈടുറ്റ കഥകളും കവിതകളും ലേഖനങ്ങളും നര്‍മ്മവും കണ്ണടച്ചു കാണിച്ചു കൊടുക്കാന്‍‍ ഇന്നു് ബൂലോകത്തനവധി. ദിവസവും ഇവിടെയുതിരുന്ന കേരളാംബയുടെ വികാര വിചാരങ്ങള്‍‍, ദുഃഖങ്ങളും പരാതികളും, കൊച്ചു കൊച്ചു് വഴക്കുകളും സൌന്ദര്യ പിണക്കങ്ങളും, കണ്ണുനീരും പൊട്ടിച്ചിരികളും, കുറ്റപ്പെടുത്തലുകളും ആശ്വാസങ്ങളും. ഹാ..ബൂലോകമേ നിന്നെ ഞാന്‍‍ നമിക്കുന്നു.!!!

അജ്ഞാതന്‍ പറഞ്ഞു...

ഒരാള്‍ക്കു ബ്ലോഗു പൂട്ടിപ്പോകാന്‍ അവകാശവും സ്വാതന്ത്ര്യവും ഇല്ലേ?

അജ്ഞാതന്‍ പറഞ്ഞു...

ബ്ലോഗു പൂട്ടാന്‍ ആരുടെയെങ്കിലും അനുവാദവും സമ്മതവും വേണോ? ആരോടെങ്കിലും കാരണം ബോധിപ്പിക്കണോ?

അജ്ഞാതന്‍ പറഞ്ഞു...

ബ്ലോഗര്‍മാരുടെ പ്രതിഭയും പാണ്ഡിത്യവും എന്‍.ആര്‍. ഐ. വിപ്ലവകാരികളുടെ വിപ്ലവ വീര്യവും കണ്ടു പാവം ചുള്ളിക്കാട് പേടിച്ചോടിയ്താവും. പേടിച്ചോടുന്നവനെ പിന്നില്‍നിന്നു കുത്തുന്നതു കഷ്ടമാണ്.