ശനിയാഴ്ച, ഏപ്രിൽ 14, 2007
വലിയ ലോകവും ചെറിയ വരകളും.(ഒരു ഡയറി തുറക്കുന്നു)
ഏപ്രിനി..14
രാവിലെ എഴുനേറ്റതു് ,
എപ്പോഴാണെന്നോര്ക്കുന്നില്ല.
ഓഫീസ്സിലേയ്ക്കിറങ്ങുമ്പോള് ഭാര്യ പറഞ്ഞതൊന്നും ഓര്‍ത്തില്ല.
പതിവുപോലെ അടുത്ത ഫ്ലാറ്റിലെ സുന്ദരി ഭാര്യ , ഭര്‍ത്താവിനെ യാത്ര അയക്കുന്നതു് അസൂയയോടെ നോക്കി നിന്നു.
ബ്രേക്കു് ഫാസ്റ്റു് ഇഡ്ഡലിയും ചമ്മന്തിയും ആയിരുന്നു.
അമ്മയുണ്ടാക്കുന്ന ഇഡ്ഡ്ലിലിയും ചമ്മന്തിയും ദുഃഖത്തോടെ ഓര്‍മ്മിച്ചു.
പുതിയ ബൈക്കു് സ്റ്റാര്‍ടാക്കി വെറുതേ തന്റെ ഫ്ലാറ്റിലേയ്ക്കു് നോക്കി. അവിടെ ആരെയും കാണാന്‍ ഇല്ലായിരുന്നു.
ട്രാഫിക് കുരുക്കുകളില്‍ പെട്ടു് എപ്പോഴോ ഓഫീസ്സില്‍ എത്ത പ്പെട്ടു.
എല്ലാ ജോലിയും ചെയ്തു.
ബോസ്സറിയാതെ പലപ്പോഴും ഏനിക്കു് കിട്ടിയ കമന്റുകള്‍ നോക്കാന്‍ സമയം കണ്ടെത്തി.
ചെല ബ്ലോഗൊന്നും വായിക്കാതെ തന്നെ പേരു നോക്കി നല്ലതെന്നും ശരിയായില്ലെന്നും കമന്റു കൊടുത്തു.
അതിനൊക്കെ തന്നെ ഓഫീസ്സില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പു് ഒന്നാം തരം മറുപടി കമന്റുകളും കിട്ടി.
എല്ലാവരും ഫോട്ടോ ബ്ലോഗു ചെയ്യുന്നതു കണ്ടു് എനിക്കും ഒരു പൂതി തോന്നി. എന്റെ ഫോണ്‍ ക്യാമറായില്‍ ഞെക്കി രണ്ടു
ഫോട്ടൊ കാച്ചി. അപ്പഴേ അതിനും കിട്ടി നല്ലതു്.
എല്ലാം കൊണ്ടും നല്ല ദിവസമായിരുന്നു.
വൈകുന്നേരം വരുന്ന വഴിയില്‍ ബൈക്കു് പഞ്ചറായി. അതും തള്ളി അര കിലോമീറ്റര്‍ ദൂരം ചെന്ന കട
അന്നവധിയാണെന്നറിഞ്ഞു് .
പിന്നെയും തള്ളി അര കിലോമീറ്റര്‍ കൂടി.
പഞ്ചറു് ശരിയാക്കി പോകുന്ന വഴിയില്‍ റയില്‍വേ ഗേറ്റു് അടച്ചിരുന്നു.
താമസിച്ചതു് പറയാന്‍ മൊബയില്‍ നോക്കിയപ്പോള്‍ അതില്‍ ചാര്‍ജില്ല.
ഇപ്പോള്‍ രാത്രി 1.30. ഇനി ഞാന്‍ ഉറങ്ങാന്‍ പോകുന്നു.
ഈ മുറിയില്‍ പ്രകാശം ആണെന്നും പറഞ്ഞു് ശ്രീമതി അടുത്ത മുറിയില്‍ മോളുമായി ഉറങ്ങുന്നു.
നാളെ ഒത്തിരി വര്‍ക്കുകള്‍ ഓഫീസ്സിലുണ്ടെന്നു് ബോസ്സില്‍ നിന്നും സൂചനയുണ്ടു്.
കിടന്നതു്.1.35 എ.എം.
എഴുന്നേല്ക്കേണ്ടതു്. ശരിക്കും 5 എ. എം.
വരവു്. മൊത്തം 20 കിട്ടി.കമന്റിനത്തില് തന്നെ.
ചെലവു്. കഷ്ടിച്ചു് 5 കൊടുത്തു.
കിട്ടിയ തോതു വച്ചു് 15 ലാഭമാ.
ആത്മഗതം.ഇനി നാളെ എത്ര കിട്ടാനിരിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
10 അഭിപ്രായങ്ങൾ:
ഒരു ചെറിയ ഡയറി തുറക്കുന്നു.
നിങ്ങള്‍ക്കും ആ ഡയറിയില്‍ എഴുതാം.:)
ഹ..ഹ..വേണുവേട്ടാ..അത് കലക്കി..ഇതെന്റെ മാത്രം പ്രോബ്ലമായിരുന്നെന്നാരുന്നു ന്റെ വിചാരം..കിടക്കാറായില്ല്ലേ എന്നത് മാറീ ഇപ്പോള്‍ പിസി ഞാന്‍ തല്ലിപ്പോട്ടിക്കും എന്നുവരെ ആയിട്ടുണ്ട് വാമഭാഗത്തിന്റെ ഓഫര്‍ :)
ബ്ലോഗേര്ഷ്സിന്റെ ഒരോരോ പ്രോബ്ലംസേ..:)( കാക്ക തൂറീന്നാ തോന്നണേ )
ഡയറി കലക്കി..എല്ലാവീട്ടിലും ഇതു തന്നെയാണു പ്രശ്നങ്ങള്‍..:-)
അതുകൊണ്ടുള്ള ഗുണമെന്തെന്നു ചോദിച്ചാല്‍ വഴക്കുകള്‍ വളരെ കുറവാണു..വീട്ടുകാര്യങ്ങള്‍ ഓര്‍ത്തെടുത്തിട്ട് വേണം വഴക്കിടാന്‍ എന്നായി..ആ നേരം കൊണ്ട് രണ്ട് സ്ക്രാപ് ചെയ്യാമല്ലോ എന്നോര്‍ത്ത് യാതൊരു പ്രശ്നവും ഉണ്ടാക്കാറില്ല..:-)
മൊത്തം 20 കിട്ടി.
കമന്റിനത്തില് തന്നെ. (അത് പാഴ്സലായാണോ നേരിട്ടോ ? :) )
ഡയറിക്കുറിപ്പുകള്‍ നന്നാവുന്നുണ്ട്.
:) ഡയറി എഴുത്ത് കലക്കീട്ടോ...
"വിഷുദിനാശംസകള്‍"
ഹ..ഹ.ഹാ
വേണുവേട്ടാ...
കമന്റുകള്‍ എണ്ണിപ്പെറുക്കിയത് കൊള്ളാം.....
മൊത്തം ലാഭം ആയിരുന്നു അല്ലേ.....
വേണു സാറേ, ഹഹഹ.!!
ഞാന്‍ ഒന്നു തീരുമാനിച്ചു ,
നാളെതന്നെ കേസ് ഫയല്‍ ചെയ്യാന്‍...
മനുഷ്യനെ ഇങ്ങനെ കൊല്ലല്ലെ ന്റ്റെ വേണുവേട്ടാ,
അപ്പോ ഇങ്ങനെയാഅണല്ലെ കമന്റുകളിടുന്നത്?!
“ചെല ബ്ലോഗൊന്നും വായിക്കാതെ തന്നെ പേരു നോക്കി നല്ലതെന്നും ശരിയായില്ലെന്നും കമന്റു കൊടുത്തു.“
( എന്റെ പോസ്റ്റുകളിലും.....!!!!)
വേണു സാറേ :)
ഡയറിയിലെഴുതിയ,
കിരണ്‍സു്, പ്രോബ്ലെം എല്ലാം യൂണിവേര്‍സല്‍, നന്ദി.:)
സാരംഗീ. സമാനതകള്‍. നന്ദി.:)
കുട്ടന് മേനോനെ, നേരിട്ടായാലും പാഴ്സലായാലും കിട്ടിയതു് കിട്ടി. നന്ദി.:)
ചേച്ചിയമ്മ, സന്ദര്‍ശനത്തിനു് നന്ദി. ഞങ്ങളുടേയും വിഷുദിനാശംസകള്‍.:)
സാണ്ടോസ്സേ, കിട്ടിയതു് എന്തായാലും ലാഭം.ഹാഹാ..:)
ദുര്‍ബലാ..ഞാനും ഡയറി എഴുതും.:)
തറവാടീ......എന്നെ വെറുതെ വിടണം. കേസ്സു കൊടുക്കാതെ ഒന്നു് വിരട്ടിയാല്‍ മതി( അതും ആരും കാണാതെ) നന്ദി സുഹൃത്തേ.:)
പണിക്കരു സാറേ..നന്ദി.:)
ഡയ്റി കണ്ടവരും അതിലെഴുതിയവരും എഴുതാതെ പോയവരും ആയ എല്ലാവര്ക്കും നന്ദി, വിഷു ആശംസകളുടെ കിങ്ങിണി കെട്ടിയ പൂച്ചെണ്ടുകള്‍.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ