ബ്ലോഗു ഡിലീറ്റു് ചെയ്യുക. എന്തുകൊണ്ടു്? സമയ ദൌര്‍ലഭ്യം.? എന്തിനു്.? മറുപടിയെഴുതാനോ...വന്ന കമന്റിനു് ഉത്തരം നല്‍കാനോ..? ഏതു ബ്ലോഗു സംഹിതയില്‍ അങനെ ഒരു നിയമം ഉണ്ടു്.? വെറുതേ നമ്മള് കരുതുന്നു, ഉത്തരങ്ങള്‍ അര്‍ഹിക്കുന്ന കമന്റിനു് ഉത്തരങ്ങള്‍ കൊടുക്കണം എന്നു്. അല്ലാതെ സമയമില്ലെങ്കില്‍ ആരും അതു നോക്കി ഇരിക്കാറില്ല. ബൂലോകം ഞാന്‍ മനസ്സിലാക്കിയ ചുരുങ്ങിയ കാലയളവില്‍ , ഏതു കമന്റിനും നല്ലതും, ചീത്തയും, സംശയം, കൊറി, എല്ലാത്തിനും ഒറ്റ മറുപടി നന്ദി പ്രകടനത്തില്‍.അതു തന്നെയും പല ബ്ലോഗേര്‍സും ചെയ്യാറില്ല എന്നതും ഈ സമയം പ്രസ്താവ്യ യോഗ്യമാണു്.ചില ചോദ്യങ്ങളും എന്റെ ഉത്തരങ്ങളും.-----------------------------------------------------
കവി ബാലചന്ദ്രന് ചുള്ളിക്കാടിന്റെ സൂര്യകാന്തി എന്ന ബ്ലോഗ് ബൂലോകത്തില്‍ കാണാനില്ല..
ശരി. എത്രയോ ബ്ലോഗറന്മാറ് ഡിലീറ്റു് ചെയ്യുന്നു.-------------------------------------
"വ്യക്തിഹത്യകളായ കമെന്റുകള്‍ അദ്ധേഹത്തെ പോലുള്ളവരുടെ സാന്നിദ്ധ്യം ഇവിടെ ഇല്ലാതാക്കും. അദ്ധേഹത്തിന് നഷ്ടപ്പെടാന്‍ ഒന്നുമില്ല.
നമുക്കുണ്ട്."?
നമുക്കുമൊന്നുമില്ല.എല്ലാം നഷ്ടപ്പെട്ടവരാണിവിടെ ഭൂരിഭാഗവും.
------------------------------------
വിമര്‍ശനം നടത്തിയതിനു ബ്ലോഗ് ഡിലീറ്റി പോവുന്നതാണ് ബാലചന്ദ്രന് ചുള്ളിക്കാടെങ്കില്‍ അത് മലയാളമറിയുന്ന ചുള്ളിക്കാടിന്റെ എതോ പ്രേതമായിരുന്നിരിക്കണം.
പ്രേതമൊന്നുമല്ല മജ്ജയും മാംസവുമുള്ള ചുള്ളിക്കാടു തന്നെ.
------------------------------------------------------------------------
അതു ഒറിജിനല്‍ തന്നെയാണോ എന്നുറപ്പില്ല, എങ്കിലും അങ്ങിനെയൊരു സാധ്യതയുള്ളതിനാല്‍ അദ്ദേഹത്തെ പുകച്ചു ചാടിച്ച നമ്മുടെ പ്രതിബദ്ധത ശ്ലാഘനീയം തന്നെ...!
ആരെ ആരു പുകച്ചു ചാടിച്ചു. പുകയ്ക്കാനോ ചാടിക്കാനോ ഈ ബൂലോകം അത്ര വളര്‍ന്നോ.?----------------------------------
ഇങ്ങനെ മനസ്സിനെയും സമയത്തേയും വല്ലാതെ ഒക്ക്യുപ്പൈ ചെയ്യുന്നു ബ്ലോഗ് എന്ന്.... ദേവന്റെ ബ്ലോഗാസക്തി ലെവലില്‍ വളരെ പെട്ടെന്ന് ചുള്ളിക്കാടെത്തി. എല്ലാത്തിനും കാരണം ദേവനാണ് :)
ഹഹാ...ഒരു ദേവനല്ല. പല ദേവന്മാരും വരും. വരുമ്വരാഴികകള് അറിയണം. ഇതു് സ്റ്റേജാണു്.അപ്പഴപ്പോള്‍ പ്രതികരണം ലഭിക്കും.നമ്മടെ കുതന്ത്രങ്ങളുടെ കൈ ഒപ്പു് തത്സമയം ലഭിക്കുന്ന പോസ്റ്റോഫീസ്സു് ഇതില്‍ ഫിറ്റു് ചെയ്തിരിക്കുന്നു.അതിലെന്തിനു വിഷമിക്കണം.?--------------------------------
കണ്ട ആപ്പയും ഊപ്പയും പതിനഞ്ച് രൂപ കയ്യിലെടുക്കാനുള്ളവനെല്ലാം കേറിയിറങ്ങി നെരങ്ങുന്ന ഒരു വലിയ ജനകീയ മാധ്യമം തന്നെ ബ്ലോഗ്..അതിനെ നെഗറ്റീവായല്ല..പോസിറ്റീവായിത്തന്നെ എടുക്കണം..
ആരാണു് നെഗറ്റീവാണെന്നു ചിന്തിക്കുന്നതു്.?-------------------------------
ശരിയാണ്, ബ്ലോഗെഴുത്ത് നമ്മള് വിചാരിക്കുന്നതിലേറെ ഡിമാന്റിംഗ് ആണ്.
എന്തോന്നു് ഡിമാന്റിങ്ങു്. നമ്മള് സ്വയം രചിച്ചെടുക്കുന്ന ഒരു ചുറ്റുപാടല്ലേ...ഇവിടെ ആര്‍ക്കു് ആരോടു് പറയാനും പറയിപ്പിക്കാനും.എനിക്കു് നല്ലതു് ഞാന്‍ എടുക്കുന്നു. ഇഷ്ടമായതില്‍ ഞാന്‍ കമന്റു ചെയ്യുന്നു. അതിന്റെ അര്‍ഥം ഇഷ്ടപ്പെട്ടതു് വേറെ ഇല്ലെന്നല്ല./ ഈ സമുദ്രത്തില്‍ ഒത്തിരി.?-----------------------------
ഇയാളെന്നല്ല, മലയാളത്തെ സ്നേഹിക്കുന്നതുകൊണ്ട് ഒരു കോറലെങ്കിലും എഴുതാന്‍ കഴിവുള്ളവരുടെ നഷ്ടം നമ്മുടെ
അടക്കമില്ലായ്മകൊണ്ടുണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
ഞാന്‍ മനസ്സിലാക്കിയ ബൂലോകം പലപ്പോഴും ശ്രീ. വിശ്വപ്രഭയുടെ ഭാവനകളില്‍ ഞാന്‍ താദാല്‍മ്യം കാണാറുണ്ടു്. അങ്ങനെ ഒക്കെ ചിന്തിക്കുമ്പോള്‍ മലയാളത്തെ സ്നേഹിക്കാത്തവര്‍ ആരും ഈ ബൂലോകത്തിലില്ല എന്നു് എനിക്കു് എവറസ്റ്റു കൊടുമുടിയുടെ മുകളിലിരുന്നും ഒറച്ചു പറയാന്‍ കഴിയും.-------------
ചുള്ളിക്കാടാണല്ലോ എന്ന് കരുതി പഞ്ചപുഛമടക്കി നില്‍ക്കണോ ബ്ലോഗര്‍മാര്‍. ബൂലോഗത്ത് വന്നാല്‍ ചുള്ളിക്കാട് മറ്റൊരു ബ്ലോഗര്‍ മാത്രം.
വളരെ ശരിയല്ലെ. ഈ ബൂലോകം ഞാന്‍ ദര്‍ശിച്ചതില്‍ ശരി എനിക്കു തോന്നിയ ഒരു കാര്യം.സാക്ഷാല്‍ എഴുത്തച്ഛന് ആ പണ്ടത്തെ തത്തയെയും കൊണ്ടു വന്നാലും സംസാരിക്കുംബൂലോകം.:)------------------
"പകുതി ഹൃത്തിനാല്‍ പൊറുക്കുമ്പോള്‍..", നിങ്ങള്‍
പകുതി ഹൃത്തിനാല്‍ വെറുത്തുകൊള്ളുക‘.
എല്ലാം നല്ലതിനാണെന്നും ബാലചന്ദ്രന് ചുള്ളിക്കാടു മാത്രമല്ല പല പല മഹാസ്ഥാനീയര് വരും ഇവിടെ. ഇന്നല്ലെങ്കില്‍ നാളെ. പോയവരൊന്നും പോയവരല്ല. അവരിനിയും വരും. വന്നേ പറ്റൂ എന്നൊരു തോന്നല്‍.... നിങ്ങള്‍ക്കോ.?
-------------------------------------