ഞായറാഴ്‌ച, മാർച്ച് 22, 2009

വലിയലോകവും ചെറിയ വരകളും വരികളും(ആള്‍ക്കൂട്ടം)

Buzz It


ഇന്നലെ ഇദ്ദേഹത്തെ അറ്സ്റ്റു ചെയ്തു. കുറ്റം. ജനാധിപത്യത്തിനെ ചോദ്യം ചെയ്തതിനു്. വാര്‍ത്ത ഇവിടെ. ഗാന്ധി
मतदान न करने की अपील पर महात्मा गांधी गिरफ्तार
गाजियाबाद :पोस्टर व पंफलेट के माध्यम से लोगों से मतदान का बहिष्कार करने वाले और राष्ट्रपिता महात्मा गांधी के लुक में रहने वाले डॉ. महेश चतुर्वेदी को पुलिस ने गिरफ्तार किया है। गिरफ्तारी के विरोध में डॉ. चतुर्वेदी का कहना है कि उनका आंदोलन शांतिपूर्ण था, लेकिन पुलिस ने इस प्रकार कार्रवाई कर उन्हें बेमियादी अनशन करने को मजबूर किया है। सफेद धोती, गले में लटकी जेब घड़ी और हाथ में लाठी। आंखों पर गोल ऐनक यानी पूरा राष्ट्रपिता महात्मा गांधी का लुक।
ഈ ഇലക്ഷനുകള്‍ ബഹിഷ്ക്കരിക്കൂ എന്ന ആഹ്വാനവുമായി ഗാസിയാബാദിലെ ഡോ.മഹേഷ്ചന്ദ് ചതുര്‍വേദി ഗാന്ധി വേഷത്തിലിറങ്ങി പ്രചരണം നടത്തി.
പോലിസ്സ് ജയിലിലും ആക്കി.






ആള്‍ക്കൂട്ടത്തില്‍ തനിയെയും, ആള്‍ക്കൂട്ടത്തില്‍ ഒരുവനായും, താന്‍ തന്നെ ആള്‍ക്കൂട്ടമാണെന്നും ഒക്കെ അറിയുമ്പോഴും ആള്‍ക്കൂട്ടം, അത് സൃഷ്ടിയും സംഹാരവും ആകുന്ന അത്ഭുതം തന്നെ.!!!
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍-----------------------------------

10 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ആള്‍ക്കൂട്ടം.:)

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ആള്‍ക്കൂട്ടം, അതുതന്നെയല്ലേ ഏറ്റവും വല്ല്യ അത്യാഹിതവും

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ആള് കൂടുന്നത് എന്തിനാവാം...
കണ്ണ് മിഴിച്ചു നോക്കി നില്‍ക്കും...
ശ്വാസം കുത്തിയൊലിച്ചു പോകുന്നതും കാത്ത്...!

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഈ ഇലക്ഷനുകള്‍ ബഹിഷ്ക്കരിക്കൂ എന്ന ആഹ്വാനവുമായി ഗാസിയാബാദിലെ ഡോ.മഹേഷ്ചന്ദ് ചതുര്‍വേദി ഗാന്ധി വേഷത്തിലിറങ്ങി പ്രചരണം നടത്തി.
പോലിസ്സ് ജയിലിലും ആക്കി.


ഹ ഹാ; അതു കൊള്ളാം..

mydailypassiveincome പറഞ്ഞു...

കൊള്ളാം ആള്‍ക്കൂട്ടം മാഷേ.

ഇലക്ഷന്‍ ബഹിഷ്കരണത്തിന് ഗാസിയാബാദില്‍ നടന്ന പോലീസ് അതിക്രമം മോശം.

Shaivyam...being nostalgic പറഞ്ഞു...

Timely POST!

വേണു venu പറഞ്ഞു...

ആള്‍ക്കൂട്ടം ആകുന്നു “ഭൂരിപക്ഷം.“
ഭൂരിപക്ഷം ജനവിധി ആകുന്നു.
സ്വാതന്ത്ര്യം ഭൂരിപക്ഷമാകുന്നു.



കവിതകള്‍, കഥകള്‍, സ്വതന്ത്ര ചിന്തകള്‍ ഇവയെല്ലാം ഭൂരിപക്ഷ സ്വാതന്ത്ര്യ ആലാപനമാണു്.
തനിയേ...
തനിയേ, എന്നത് ചിന്തയുടെ സ്വപ്ന ഗോപുരത്തിലെ ഇടുങ്ങിയ മുറിയാണു്.

ഭരിക്കപ്പെടാന്‍ ഭയപ്പെടുന്ന ചിതറിയ ചിന്തകളെ ഹോമാഗ്നിയില്‍ എരിച്ചു കളയാം.
ആള്‍ക്കൂട്ടമായി സ്വയം മാറുക.
അല്ലെങ്കില്‍ മാറ്റും നിങ്ങളെ വരും പിന്മുറക്കാര്‍.....:)

അഭിപ്രായമെഴുതിയ,
പ്രിയാ ഉണ്ണികൃഷ്ണന്‍, അത്യാഹിതവും, അപകടവും ഒന്നു തന്നെയോ.?
ആരോ ഒരിക്കല്‍ അത്യാഹിതവും അപകടവും തമ്മിലെ വ്യത്യാസം എന്താണെന്നു ചോദിച്ചു. കഥയിലെ എഴുത്തുകാരന്‍ കൂട്ടുകാരന്‍ പറഞ്ഞു. താങ്കളും ഞാനും ഈ പാലത്തിലൂടെ നടക്കുന്നു. പെട്ടെന്ന് താങ്കള്‍ പാലത്തില്‍ നിന്ന് വെള്ളത്തിലേയ്ക്ക് വീഴുന്നു. ഞാന്‍ അതിന് അപകടം എന്നു പറയും. പക്ഷേ ഞാന്‍ താങ്കളെ നദിയുടെ കുത്തൊഴുക്കില്‍ നിന്ന് രക്ഷിച്ചാല്‍, അതിനെ ഞാന്‍ അത്യാഹിതം എന്നു പറയും. ഇത് പ്രിയാ പറഞ്ഞ അത്യാഹിതം തന്നെ.:)

പകല്‍കിനാവന്‍...daYdreamEr, അതെ അതു തന്നെ ആള്‍ക്കൂട്ടത്തിന്‍റെ തത്വ ശാസ്ത്രം. മോചനവുമില്ല.:)

ഹരീഷ് തൊടുപുഴ,

ഹഹാ. എല്ലാം ആള്‍ക്കൂട്ടം.:)
Raindrops , അത് അതിക്രമമല്ല. അതാണു മര്യാദാ പരിപാലനം.:)


Shaivyam...being nostalgic,

സുരേഷ് സമയം എന്നത് സത്യമാണു്. സത്യമോ?. സത്യമെന്നത് ഒരു ധാരണയാണ്.
വ്യക്തമല്ലാത്ത ധാരണയോ.:)

എല്ലാവര്‍ക്കും നന്ദി.

സുഖവും ശാന്തിയും എല്ലാവര്‍ക്കും നേരുന്നു.:)

അരുണ്‍ കരിമുട്ടം പറഞ്ഞു...

ക്ഷമിക്കണം വേണു ചേട്ടാ,
ആള്‍ക്കൂട്ടം ഒരിക്കലും ഭൂരിപക്ഷം ആകുന്നില്ല,അവര്‍ എന്തെങ്കിലും കാതലായതിന്‍റെ പ്രതിനിധികള്‍ മാത്രമാകുന്നു.പക്ഷേ ഭൂരിപക്ഷം എന്താഗ്രഹിക്കുന്നോ,അതാണ്‌ സ്വാതന്ത്ര്യം.

Kunjipenne - കുഞ്ഞിപെണ്ണ് പറഞ്ഞു...

ആള്‍ക്കൂട്ടത്തിന്‌ വിവരമില്ലാ.......

വേണു venu പറഞ്ഞു...

ഭൂരിപക്ഷം, പ്രാതിനിധ്യം, സ്വാതന്ത്ര്യം. അപ്പോള്‍ അരുണേ തീര്‍ച്ചയായിട്ടും ആള്‍ക്കൂട്ടത്തിന്‍റെ പ്രാധാന്യം തള്ളിക്കളയാമോ. നന്ദി.:)
കുഞ്ഞിപെണ്ണ് , ഹാഹാ...ചിലപ്പോഴൊക്കെ ആള്‍ക്കൂട്ടം അങ്ങനെ ആകാറുണ്ട്. നന്ദി.:)