വായിക്കുന്ന പുസ്തകങ്ങളിലൂടെ മനുഷ്യനെ തിരിച്ചറിയാന്‍ കഴിയുമോ.?
സാധ്യമല്ല.
വായിക്കുന്ന പുസ്തകങ്ങള്‍ മനുഷ്യനെ മാറ്റി മറിക്കുമെന്നത് സത്യം.
പക്ഷേ...
മനുഷ്യ മനസ്സ് കാഴ്ചവയ്ക്കാന്‍ പുസ്തക ശേഖരങ്ങള്‍ക്ക് കഴിവുണ്ടായിരുന്നെങ്കില്‍....
പണ്ടും ഇന്നും, പൊങ്ങച്ച സഞ്ചികളുടെ പുസ്തക ശാലകളിലെ ശേഖരങ്ങള്‍ കണ്ട അമ്പരന്നിട്ടുണ്ട്.
ആ പുസ്തകങ്ങളിലെ കടലാസ്സിന്‍റെ മണം എങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇദ്ദേഹം എത്രയോ മഹാനായേനേ എന്ന് തോന്നിയിരുന്നു. വായിക്കുന്ന പുസ്തകങ്ങളുടെ പുറം ചട്ടയോടു പോലും നീതി പുലര്‍ത്താത്ത ജീവിതങ്ങള്‍ കണ്ടിട്ടുണ്ട്..
ഈ പോസ്റ്റും കമന്‍റുകള്‍ക്കും ശേഷം ഇതു കൂടി വായിക്കുക.ഇവിടെ ശുദ്ധി കലശം.
തിങ്കളാഴ്‌ച, ഫെബ്രുവരി 23, 2009
ചൊവ്വാഴ്ച, ഫെബ്രുവരി 17, 2009
വലിയലോകവും ചെറിയ വരകളും(അച്ചുതം കേശവം രാമ നാരായണം)
ഈ വരകള്‍ക്ക് ശേഷം ഒരു തലക്കെട്ട് നല്‍കാന്‍ ഞാന്‍ ആലോചിക്കുകയായിരുന്നു.
എന്‍റെ ഈ ഏര്‍മ്മാടം
കഥയിലെ ഒരു കഥാപാത്രം എന്‍റെ മുന്നില്‍ എത്തുന്നു.
മാഷപ്പോള്‍ വാരിയില്‍ തൂക്കിയിട്ടിരുന്ന ഞാലി പൂവന്‍ കുലയിലെ അവസാനത്തെ പടലയിലേയ്ക്കു നോക്കി. ഇരിഞ്ഞു തൂങ്ങിയാടുന്ന ഒരു പഴതൊലിയില്‍ നാണു നായരെ പോലെ ഒരു ഈച്ച കടിച്ചു പിടിച്ചിരുപ്പുണ്ടായിരുന്നു.
അര്ത്ഥവ്യത്യാസം കഥയുടെ ഉള്‍ക്കഥാതന്തുവിനു പോറലേല്പിക്കാതെ എന്നെ നോക്കുന്നു.
ലാല്‍ സലാം സഖാവേ.....
കുഞ്ഞന്‍ മാഷിനു് ഒരു കെട്ടു ബീഡി കൊടുക്കുമ്പോള്‍ ഒറ്റ ചെരുപ്പിട്ട ആ പഴയ കമ്യൂണിസ്റ്റുകാരനെ, നാണു നായര്‍ അഭിവാദനം ചെയ്യുന്നതു് ഞാന്‍ കണ്ടു.
ഞാനും പറഞ്ഞു പോയി.
“ലാല്‍ സലാം സഖാവേ.”
നിശബ്ദനായ് ഞാന്‍ ഈ വരകള്‍ അച്ചുമാമനു് സമര്‍പ്പിക്കുന്നു.
അച്ചുതം കേശവം രാമനാരായണം.!
ലാല്‍ സലാം.!
തിങ്കളാഴ്‌ച, ഫെബ്രുവരി 09, 2009
വലിയലോകവും ചെറിയ വരകളും(പൂന്താനം പറഞ്ഞത്))
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)