തിങ്കളാഴ്‌ച, ഫെബ്രുവരി 23, 2009

വലിയലോകവും ചെറിയവരകളും(ഇതാരുടെ ശാസ്ത്രം)

Buzz It
വായിക്കുന്ന പുസ്തകങ്ങളിലൂടെ മനുഷ്യനെ തിരിച്ചറിയാന്‍ കഴിയുമോ.?
സാധ്യമല്ല.
വായിക്കുന്ന പുസ്തകങ്ങള്‍ മനുഷ്യനെ മാറ്റി മറിക്കുമെന്നത് സത്യം.
പക്ഷേ...
മനുഷ്യ മനസ്സ് കാഴ്ചവയ്ക്കാന്‍ പുസ്തക ശേഖരങ്ങള്‍ക്ക് കഴിവുണ്ടായിരുന്നെങ്കില്‍....പണ്ടും ഇന്നും, പൊങ്ങച്ച സഞ്ചികളുടെ പുസ്തക ശാലകളിലെ ശേഖരങ്ങള്‍ കണ്ട അമ്പരന്നിട്ടുണ്ട്.
ആ പുസ്തകങ്ങളിലെ കടലാസ്സിന്‍റെ മണം എങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇദ്ദേഹം എത്രയോ മഹാനായേനേ എന്ന് തോന്നിയിരുന്നു. വായിക്കുന്ന പുസ്തകങ്ങളുടെ പുറം ചട്ടയോടു പോലും നീതി പുലര്‍ത്താത്ത ജീവിതങ്ങള്‍ കണ്ടിട്ടുണ്ട്..

ഈ പോസ്റ്റും കമന്‍റുകള്‍ക്കും ശേഷം ഇതു കൂടി വായിക്കുക.ഇവിടെ ശുദ്ധി കലശം.

26 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

പുസ്തകങ്ങള്‍ക്ക്, അതിന്‍റെ ഉടമസ്ഥനേക്കുറിച്ചൊന്നും തന്നെ പറയാന്‍ ഇല്ല.
പക്ഷേ, ഉടമസ്ഥനു് പറയാന്‍ പുസ്തകങ്ങളേക്കുറിച്ച് പലതും ഉണ്ട്.:)

ഹരീഷ് തൊടുപുഴ പറഞ്ഞു...

പണ്ടും ഇന്നും, പൊങ്ങച്ച സഞ്ചികളുടെ പുസ്തക ശാലകളിലെ ശേഖരങ്ങള്‍ കണ്ട അമ്പരന്നിട്ടുണ്ട്.
ആ പുസ്തകങ്ങളിലെ കടലാസ്സിന്‍റെ മണം എങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇദ്ദേഹം എത്രയോ മഹാനായേനേ എന്ന് തോന്നിയിരുന്നു. വായിക്കുന്ന പുസ്തകങ്ങളുടെ പുറം ചട്ടയോടു പോലും നീതി പുലര്‍ത്താത്ത ജീവിതങ്ങള്‍ കണ്ടിട്ടുണ്ട്..കൊട് കൈ...

ഒരാളുടെ പുസ്തകശേഖരം കണ്ട് ആളെ മനസിലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍.........

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഹഹഹ കൊള്ളല്ലോ

ഭംഗിയ്ക്ക് പുസ്തക്ം വാങ്ങി ചില്ലലമാരയില്‍ സൂക്ഷിക്കുന്ന ഒരുപാട് പേരെ നേരിട്ടറിയാം. പക്ഷേ അവരെ കള്യാക്കാറില്ല. പകരം ഒന്നു പുകഴ്ത്തിപ്പ്പറഞ്ഞ് ആവശയമുള്ളവ വായിക്കാനിങ്ങെടുക്കും

പൊറാടത്ത് പറഞ്ഞു...

ഇത് കലക്കി മാഷേ.. തല്ലുന്നത് ഇങ്ങനെ തന്നെ വേണം :):)

അഞ്ചല്‍ക്കാരന്‍ പറഞ്ഞു...

വേണു മാഷേ,
അഭിപ്രായ വിത്യാസം ഉണ്ടല്ലോ?
താങ്കള്‍ ഉന്നം വെച്ചത് പാളിയില്ലേ?
പുസ്തകശേഖരം കണ്ട് വായനയുടെ രീതിയും അയാള്‍ ബ്ലോഗിലെഴുതുന്ന ശൈലിയും വെച്ചല്ലേ അവിടെ വിശകലനങ്ങള്‍ ഒക്കെയും നടന്നത്. ഏതാനും ചില ശേഖരങ്ങളില്‍ അലമാരയുടെ രീതിയും ഷെല്‍ഫില്‍ ഉള്ള സാധനങ്ങളും വിശകലനത്തിനു പാത്രമായിട്ടുണ്ട് എങ്കിലും സിംഹഭാഗവും എഴുത്തും വായനയൂം തന്നെയാണ് വായനക്കാരെ ഊഹത്തിലേയ്ക് എത്തിച്ചിട്ടുള്ളത്.

ഒരാളുടെ പുസ്തകങ്ങള്‍ അയാളുടെ വായനയും എഴുത്തും തിരിച്ചറിയാന്‍ കഴിയും. കാര്‍ട്ടൂണ്‍ ആണെങ്കിലും വസ്തുതകളെ നിഷേധിയ്ക്കുന്നത് തെറ്റാണെന്നാണ് ഞാന്‍ കരുതുന്നത്. അതായത് ആക്ഷേപം പോലും വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആയിരിയ്ക്കണമെന്ന്.

പൊങ്ങച്ചത്തിനായി പുസ്തകങ്ങള്‍ വാങ്ങി കൂട്ടുന്നവരല്ല ഇതുവരെ വന്ന ശേഖരങ്ങളുടെ ഉടമകള്‍ എന്നു ബൂലോഗ വായനയില്‍ നിന്നും എനിയ്ക്ക് മനസ്സിലായത്. അത് അങ്ങിനെയല്ലാ എന്നാണ് താങ്കള്‍ക്ക് തോന്നിയത് എങ്കില്‍ അത് പുസ്തകശേഖരങ്ങളുടെ ഉടമകളുടെ കുറ്റമല്ല. താങ്കളുടെ ബൂലോഗ വായനയുടെ കുറ്റമാണ്.

Kaippally കൈപ്പള്ളി പറഞ്ഞു...

ഈ cartoonലൂടെ നിങ്ങൾ അപമാനിച്ചതു് എന്നെയല്ല, എന്റെ ബ്ലോഗിലേക്ക് സ്വന്തം പുസ്തക ശേഖരങ്ങളുടെ ചിത്രങ്ങൾ അയച്ചു തന്നവരെയാണു്.

ബ്ലോഗിലൂടെ എന്തു തോന്നിവാസവും വിളമ്പാം എന്ന താങ്കളുടെ ബാലിശമായ ധാരണയോടു ഞാൻ സഹതപിക്കുന്നു. ഒന്നികിൽ കടുത്ത അപകർഷതാ ബോധം അല്ലെങ്കിൽ എന്നോടുള്ള വെറും കലിപ്പ്. എന്നോടുള്ള കലിപ്പ് തീർക്കുന്നതു് എന്റെ അധിതികളെ അപമാനിച്ചുകൊണ്ടല്ല.

അതു മനസിലാക്കാനുള്ള സാമന്യ ബുദ്ധി താങ്കൾക്ക് ഇല്ല എന്നു തന്നെ കരുതാം.

ഇതുവരെ ബ്ലോഗിൽ 5 വയസുള്ള ഒരു കുട്ടിയുടേതു് മുതൽ 70+ പ്രായമുള്ളവരുടെതടക്കം 25 ലൈബ്രറികൾ പ്രദർശിപ്പിച്ചു കഴിഞ്ഞു, പൊങ്ങച്ചക്കാർ എന്നു താങ്കൾ വിളിച്ചവർ അരാണെന്നു ഒന്നു ചൂണ്ടികാണിക്കുക.

പച്ചാന
വല്യമ്മായി
Umesh::ഉമേഷ്
കൊച്ചുത്രേസ്യ
പെരിങ്ങോടൻ
Ambi
Kaippally കൈപ്പള്ളി
കുറുമാൻ
പരാജിതൻ
ഉന്മേഷ് ദസ്തക്കീര്‍.
ലാപ്പുട
Inji Pennu
സൂര്യഗായത്രി
സൂരജ്
വികടശിരോമണി
ദേവദത്തൻ
ബ്രൈറ്റ്
Prophet of Frivolity
എതിരന്‍ കതിരവന്‍
കേരളഫാര്‍മര്‍
പ്രശാന്ത് കളത്തില്‍
വിശാലമനസ്കൻ
യാത്രാമൊഴി
സിബു
പച്ചാളം

അതിനുള്ള voltage തനിക്കുണ്ടെന്നും തോന്നുന്നില്ല.

Kaippally കൈപ്പള്ളി പറഞ്ഞു...

ഒരു തിരുത്തു്.
ഈ വരയെ cartoon എന്നു ഞാൻ പറഞ്ഞതിനു് ബൂലോകത്തുള്ള cartoonistകൾ ക്ഷമിക്കുമല്ലോ.

Kaippally കൈപ്പള്ളി പറഞ്ഞു...

വേണു,
അണ്ണന്റെ പഴയ സാദനങ്ങളെല്ലാം പോയി നോക്കി. അയ്യേ !!!!. ഇതും വെച്ചിട്ടാണോ ഇവിടെ എന്റെ ബ്ലോഗിൽ പുസ്തകം പ്രദർശ്ശിപ്പിച്ചവരെ "പൊങ്ങച്ചക്കാർ" എന്നു വിളിച്ചതു്. വെരി വെരി മോശം.
അതെല്ലാം പോട്ടെ. ഇനി സാറിന്റെ വരയെപ്പറ്റി പറയാതെ പോകുന്നതു് ശരിയല്ലല്ലോ:

ഒന്നികിൽ വരക്കാൻ അറിയണം. അല്ലെങ്കിൽ തലയിൽ ആൾതാമസം വേണം. ഇവിടെ രണ്ടും ഇല്ല. ഇതിനെ cartoon എന്നൊന്നും വിളിച്ച് ആ നല്ല കലാരൂപത്തെ ആക്ഷേപിക്കുന്നില്ല. (ഈ പറയുന്നവനും ഒരു cartoonist ആണെന്നുള്ളത് ഓവർ വിനയമൊന്നുമില്ലാതെ തന്നെ പറഞ്ഞുകൊള്ളട്ടെ). സാർ വരച്ചുവെച്ചിരിക്കുന്ന കുത്തിവരകളെ cartoon എന്നു വിളിച്ചാൽ പിന്നെ ഞാനും സാറും ഒരു categoryയിൽ പെട്ടവരായിപ്പോവില്ലെ. അതെന്തായാലും വേണ്ട. അതിലും ഭേതം karama parking lotൽ വെള്ളിയാഴ്ച്ച കള്ള CD വില്കാൻ പോകുന്നതാണു് നല്ലതു്.

സാറിന്റെ profileൽ ഇങ്ങനെ കണ്ടു "ഈ ജീവിതത്തില്‍ ഒത്തിരി പഠിയ്ക്കാന്‍ സാധിച്ച ഒരു മഹാ ഭാഗ്യവാന്‍." ചിത്ര രചന അതിൽ ഒന്നല്ല എന്നു മനസിലായി. സാർ സൃഷ്ടിക്കുന്ന ഈ പുളിച്ച സാദനങ്ങൾ കണ്ടു് കയ്യടിക്കാൻ ജനം കൂടുന്നതു് മലയാളം ബ്ലോഗിങ്ങിന്റെ ഗതികേട് കൊണ്ടു മാത്രമാണു്. സാറിനു് വരക്കാൻ ഒട്ടും കഴിവില്ല എന്ന് ആരാധകർ ആരെങ്കിലും മുമ്പ് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. എങ്കിലും ഞാൻ ഇത ഇവിടെ തറപ്പിച്ചു് ഒന്നു പറയട്ടെ: സാറിനു് വരക്കാൻ ഒട്ടും അറിയില്ല. എല്ല പടത്തിന്റെയും തലക്കെട്ടിൽ "ചെറിയ വരകൾ" എന്നും പറഞ്ഞു് മുൻകൂർ ജാമ്യം എടുക്കുന്നതു് ഇതുകൊണ്ടാണല്ലെ. പക്ഷെ അതുകൊണ്ടൊന്നും കാര്യമില്ല. വരക്കാൻ അറിയണം ചെല്ലക്കിളി. ഡയലൊഗിൽ മാത്രം കാര്യം നടക്കില്ല. ഇപ്പോൾ ഇത വരയോടൊപ്പം ആശയവും ചീറ്റി പോയി. അപ്പോൾ വരയുമില്ല വരിയുമില്ല. പിന്നെ എന്താണുള്ളതു്.

ഗുപ്തന്‍ പറഞ്ഞു...

നന്നായി വേണുവേട്ടാ..

ഇനി കൈപ്പള്ളിയും യാത്രാമൊഴിയും ഒക്കെ വിലകൂടിയ കാമറ ഉപയോഗിച്ചുഫോട്ടോ എടുത്ത് ജാഡകാണിക്കുന്നു; ദേവേട്ടന്‍ നാലുപുസ്തകം വായിച്ചതിന്റെ ജാഡ പോസ്റ്റിലും കമന്റിലും കാണിക്കുന്നു; ബഹുവ്രീഹി സ്വരം നന്നായിരിക്കുന്നതിന്റെ ജാഡകാണിക്കുന്നു ; ഡൊ സൂരജ് മെഡിസിനുപഠിച്ചതിന്റെജാഡ കാണിക്കുന്നു എന്നീമട്ടിലുള്ള മികച്ച പോസ്റ്റുകളും പ്രതീക്ഷിക്കുന്നു.

Kunjipenne - കുഞ്ഞിപെണ്ണ് പറഞ്ഞു...

നിശബ്ദ്‌ധതയാണ്‌ ബോധോദയം..
സ്ഥലത്തില്ലായിരുന്നു.....പിന്നെ പുസ്‌തകം വായിക്കുന്നതും വായിക്കാത്തതും ഓഒരോരോ മനുഷ്യരുടെ വിവരവും വിവരക്കേടും ......അടുത്തത്‌ വര..വരക്ക്‌ നിയമം വയ്‌ക്കുന്നത്‌ ഏത്‌ കൈപ്പള്ളിയായാലും നിയമം കോപ്പാ....ആ....നമ്മുടെ പിഞ്ഞാണം......കോപ്പ....കോപ്പ.....
ഒത്തിരിസ്‌നേഹത്തോടെ
കുഞ്ഞിപ്പെണ്ണ്‌..

സു | Su പറഞ്ഞു...

വേണുവേട്ടാ :) തമാശ ആസ്വദിച്ചു. വേണുവേട്ടന്റെ ചിത്രത്തിലെ “മാഡം” വിരൽ ചൂണ്ടുന്ന പുസ്തകങ്ങളുടെ ചിത്രത്തിന് ഞാനെന്റെ ബ്ലോഗിലിട്ട ആംഗലേയപുസ്തകങ്ങളുമായി നല്ല സാമ്യം. വേണുവേട്ടൻ വരച്ചതു തന്നെയാണോ?
:)

വേണു venu പറഞ്ഞു...

പ്രിയ അഞ്ചല്‍,
ഞാനൊന്നും ഉന്നം വച്ചില്ലല്ലോ.
ഹാസ്യമെന്ന ഉന്നം പിഴച്ചെങ്കില്‍ പാളിയിരിക്കുന്നു.
“പൊങ്ങച്ചത്തിനായി പുസ്തകങ്ങള്‍ വാങ്ങി കൂട്ടുന്നവരല്ല ഇതുവരെ വന്ന ശേഖരങ്ങളുടെ ഉടമകള്‍ എന്നു ബൂലോഗ വായനയില്‍ നിന്നും എനിയ്ക്ക് മനസ്സിലായത്.അത് അങ്ങിനെയല്ലാ എന്നാണ് താങ്കള്‍ക്ക് തോന്നിയത് എങ്കില്‍ അത് പുസ്തകശേഖരങ്ങളുടെ ഉടമകളുടെ കുറ്റമല്ല. താങ്കളുടെ ബൂലോഗ വായനയുടെ കുറ്റമാണ്.“
ഞാനങ്ങനെ എവിടെ എങ്കിലും എഴുതിയിട്ടുണ്ടോ.?
ഞാന്‍ ബഹുമാനിക്കുന്ന ആരാധിക്കുന്നവരാണവരെല്ലാം തന്നെ.താങ്കള്‍ പറഞ്ഞ ബൂലോക വായനയില്‍ നിന്നും വിട്ട് ഒരു ചിന്തയും വരയും മാത്രമായിരുന്നു ഉദ്ദേശം. തെറ്റിദ്ധരിക്കപ്പെട്ടത് എന്‍റെ പിഴവ്..

കൈപ്പള്ളി,
താങ്കളെ അധിക്ഷേപിക്കാന്‍ ഞാനാരു്. താങ്കളോട് എനിക്ക് കലിപ്പെന്തിനു്.?
താങ്കളുടെ ലിസ്റ്റിലെ എല്ലാവരും ഞാന്‍ ബഹുമാനിക്കുന്നവരാണു്. അതിലെ മിക്ക ആളുകളും എന്‍റെ സുഹൃത്തുക്കളുമാണു്. മുകളില്‍ പറഞ്ഞതു പോലെ ബൂലോകവായനയില്‍ നിന്ന് വിട്ടൊരു ചിന്ത.
അത് തെറ്റിദ്ധരിക്കപ്പെട്ടതു് താങ്കള്‍ പറഞ്ഞ പോലെ എന്‍റെ വരയുടെ കുറവ്( വരയ്ക്കാന്‍ ഒട്ടുമറിയില്ല)

പണ്ടും ഇന്നും, പൊങ്ങച്ച സഞ്ചികളുടെ പുസ്തക ശാലകളിലെ ശേഖരങ്ങള്‍ കണ്ട അമ്പരന്നിട്ടുണ്ട്.
ആ പുസ്തകങ്ങളിലെ കടലാസ്സിന്‍റെ മണം എങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇദ്ദേഹം എത്രയോ മഹാനായേനേ എന്ന് തോന്നിയിരുന്നു. വായിക്കുന്ന പുസ്തകങ്ങളുടെ പുറം ചട്ടയോടു പോലും നീതി പുലര്‍ത്താത്ത ജീവിതങ്ങള്‍ കണ്ടിട്ടുണ്ട്..

ജനറലായ ഈ പറച്ചില്‍ ബൂലോകത്തെ ആരേയും ഉദ്ദേശിച്ചല്ലായിരുന്നു. അതും തെറ്റിദ്ധരിക്കപ്പെട്ടു. അതും എന്‍റ് സാമാന്യ ബുദ്ധിയില്ലായ്മ , വോള്‍ട്ടേജ് കുറവ് എന്നീ കാരണങ്ങളാല്‍ സംഭവിച്ചത്.

വരയെക്കുറിച്ച് കൈപ്പള്ളി പറഞ്ഞത്, അഞ്ചല്‍ക്കാരന്‍ ഉള്‍പ്പെടെ(കഴിഞ്ഞ വര്‍ഷം) പറഞ്ഞിട്ടുള്ളതാണു്.
വരിയും ചീറ്റി പോയി എന്നിപ്പോള്‍ മനസ്സിലായി.

ഇത്രയും ഞാന്‍ എഴുതിയത്, എന്‍റെ വിശദീകരണമായി കാണുക.

ഗുപ്തന്‍, താങ്കളും.!

സു | Su പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
സു | Su പറഞ്ഞു...

വേണുവേട്ടന് ഞാൻ ചോദിച്ചത് മനസ്സിലാവാഞ്ഞിട്ടാണോ എനിക്ക് മറുപടി തരാഞ്ഞത്? ഈ പോസ്റ്റിലെ ചിത്രമല്ലേ അത്? അത് ഇങ്ങനെയൊക്കെയാക്കി ബ്ലോഗിലിടാമോ? ആണെങ്കിൽ എടുത്തുമാറ്റുമല്ലോ. വരയിൽ വര പോരേ? ചിത്രം വേണോ?

Kaippally കൈപ്പള്ളി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Kaippally കൈപ്പള്ളി പറഞ്ഞു...

വേണു
വിശതീകരണത്തിനു് നന്ദി. ഇനി സൂര്യഗായത്രിയുടെ ബ്ലോഗിൽ ഇട്ട photo ചൂണ്ടിയതിന്റെ മറുപടിയും കൂടി കൊടുക്കു ചേട്ട.

ഒരു കലാകാരനു് ആദ്യം വേണ്ട മറ്റോരുത്തന്റെ സൃഷ്ടീയോടുള്ള ബഹുമാനമാണു്. കണ്ണിൽ കാണുന്നതെല്ലാം കട്ട് സ്വന്തം ബ്ലോഗിൽ ഇട്ടാൽ അതു കലാസൃഷ്ടിയാകില്ല. കൊലാസൃഷ്ടിയാവുകയോ ഉള്ളു.

ഇതിന്റെ വല്ല കാര്യവും ഉണ്ടായിയിരുന്നോ. വേലിയിൽ ഇരുന്ന കൈപ്പളിയെ വെറുതെ എടുത്തു...

Kaippally കൈപ്പള്ളി പറഞ്ഞു...

വേണ്ടു ചേട്ടൻ ചൂണ്ടിയ സൂര്യഗായത്രിയുടെ പോട്ടം ഇവിടേയുണ്ടു്.

ഗുപ്തന്‍ പറഞ്ഞു...

വിശദീകരണത്തിന് നന്ദി.

ബ്ലോഗില്‍ നടക്കുന്നത് ഓരോരുത്തരും ആര്‍ജിച്ചസാസ്കാരിക സ്വത്തിന്റെ പങ്കുവയ്പ് കൂടിയാണ്. അതുകൊണ്ടാണ് ഇത് വെറുമൊരുവായനാസ്ഥലം അല്ലാതാകുന്നതും. ഈ പറഞ്ഞ സ്വത്ത് പലവിധത്തിലാണ് വരുന്നത്: പഠനം സാങ്കേതികജ്ഞാനം കലാവിദ്യകള്‍ അതിലൊരു ഭാഗം തന്നെയാണ് വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് എഴുതുന്നതും പുസ്തകങ്ങളുടെ ലിസ്റ്റ് ഇടുന്നതും പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നതും.

കൈപ്പള്ളിയുടെ ബ്ലോഗ് ഇവന്റിലേക്ക് ഞാന്‍ പടം അയച്ചിട്ടില്ല. അയക്കാന്‍ ഉദ്ദേശ്യവുമില്ല. തികച്ചും വ്യക്തിപരമാണ് കാരണങ്ങള്‍. പക്ഷെ അടുത്തകാലത്ത് ബ്ലോഗില്‍ വന്നുപോയ ഒരുപാട് ചവറുകളെക്കാള്‍ എന്തുകൊണ്ടും നല്ല പരിപാടിയാണ് അതെന്ന് കുറെനാളായി പങ്കെടുക്കുന്നതുകൊണ്ട് എനിക്കുറപ്പുണ്ട്.

പുസ്തകം ഉടയോരെക്കുറിച്ച് ഒന്നും പറയുന്നില്ല. പക്ഷെ ഉടയോന്മാര്‍ ബ്ലോഗര്‍മാരാ‍ാകുമ്പോള്‍ ബ്ലോഗുകള്‍ ഉടയോരെക്കുറിച്ച് എന്തെങ്കിലും ഒക്കെ പറയുന്നുണ്ട്. ബ്ലോഗ് പറയുന്നതും ഒരാളുടെ വായനയും തമ്മിലുള്ള ബന്ധം വച്ചാണ് ഇതുവരെ തമ്മില്‍ കണ്ടിട്ടുപോലുമില്ലാത്ത ബ്ലോഗര്‍മാര്‍ പുസ്തകക്കൂട്ടങ്ങളില്‍ നിന്ന് പരസ്പരം തിരിച്ചറിയുന്നത്. അത് ഈ പങ്കുവയ്പ് നടത്തിയവര്‍ ജാഡക്ക് പുസ്തകം പ്രദര്‍ശിപ്പിക്കുന്നവര്‍ ആയതുകൊണ്ടല്ല. അവരുടെ വായനയുടെ ഫിംഗര്‍പ്രിന്റ് ബ്ലോഗെഴുത്തില്‍ മറ്റുള്ളവര്‍ക്ക് തിരിച്ചറിയാന്‍ പറ്റുന്നതുകൊണ്ടാണ്.

ഫോട്ടോ അയച്ച മുഴുവന്‍ പേരെയും ഒറ്റയടിക്ക് ജാഡക്കാരാക്കിയപ്പോള്‍ മുന്‍പ് പരാജിതനും ഇപ്പോള്‍ സനാതനനും അയച്ച പുസ്തകക്കൂട്ടങ്ങള്‍ വേണുവേട്ടന്‍ കണ്ടിരുന്നോ? ഡൊക്റ്റര്‍ സൂരജിന്റെയും എതിരന്‍ കതിരവന്റെയും പുസ്തകങ്ങള്‍ എത്ര എളുപ്പത്തിലാണ് ആളുകള്‍ തിരിച്ചറിഞ്ഞതെന്ന് ശ്രദ്ധിച്ചിരുന്നോ? കുറേപ്പേരെ ഒരുമിച്ച് പരിഹസിച്ചിട്ട് ആരെങ്കിലും മറുപടി പറഞ്ഞാല്‍ പരിഭവിച്ചിട്ട് കാര്യമൊന്നുമില്ല.

വേണു venu പറഞ്ഞു...

സൂ,
അതേഫോട്ടോ തന്നെ. മലയാളം ബ്ലോഗിലെ തന്നെ ഫോട്ടോ എടുത്ത് വലുതാക്കിയതാണു്. അത് ഞാന്‍ വരച്ചു വച്ചതല്ല , ഫോട്ടോയാണു് എന്ന് ആര്‍ക്കും അറിയാമല്ലോ. അതു് സുവിന്‍റെ ഫോട്ടോ ആണോ മറ്റ് ആരുടെയെങ്കിലും ഫൊട്ടോ ആണെന്നൊന്നും ശ്രധ്ധിച്ചില്ല. കൈപ്പള്ളിയുടെ പോസ്റ്റിനെയോ അതില്‍ പങ്കെടുക്കുന്ന ബ്ലോഗേര്‍സിനെയോ ആക്ഷേപിക്കാനായിരുന്നു എങ്കില്‍ ആ ചിത്രം കോപ്പി ചെയ്യില്ലായിരുന്നു.
അങ്ങനെ മനസ്സാ ആലോചിച്ചതുപോലുമില്ലായിരുന്നു.
സൂ ചിത്രം മാറ്റാം.
കൈപ്പള്ളി,
താങ്കളെ എടുക്കാനൊന്നും ഞാന്‍ വന്നില്ലല്ലോ.
ഗുപ്തന്‍,
ഗുപ്താ ഞാനും വായിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നതു തന്നെ.എന്‍റെയും പേരു് അതില്‍ എവിടെയോ ഞാന്‍ കണ്ടിരുന്നു.
ഞാന്‍ ആ സംഭവത്തെ താറടിക്കുവാനോ ആക്ഷേപിക്കുവാനോ എഴുതിയതല്ല. ബ്ലോഗുകള്‍ വിട്ട് വരികളെ വായിക്കുക. വീണ്ടും വിരല്‍ എന്നിലേയ്ക്ക് നീളുന്നു എങ്കില്‍ പ്രിയ ഗുപ്താ പറയുക. ഞാന്‍ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യാം.

ഗുപ്തന്‍ പറഞ്ഞു...

വേണുവേട്ടാ ഇത് എന്തുദ്ദേശിച്ചു വരച്ചു എന്നിനി പറഞ്ഞാലും കൈപ്പള്ളിയുടെ ബ്ലോഗ് ഇവന്റില്‍ ഫോട്ടോ കൊടുത്തവര്‍ക്കെതിരേ ഉള്ള പരിഹാസമായിട്ടേ സാമാന്യയുക്തി ഉള്ള ആര്‍ക്കും മനസ്സിലാവൂ.

കൈപ്പള്ളിയുടെ ഇവന്റിനെ പലരും കളിയാക്കിയിട്ടുണ്ട്. അനോണിമാഷും കാപ്പിലാനും. കാപ്പിലാന്റെ ഇതാരുടെ കുപ്പികളാണ് എന്ന സീരീസ് കണ്ട്ഞാനും ചിരിച്ചിട്ടുണ്ട്. പക്ഷെ അവിടെയൊക്കെ കൈപ്പള്ളിയുടെ ആശയത്തിനുനേരേയാണ് ഹാസ്യം നീങ്ങുന്നത്. ഈ പോസ്റ്റില്‍ അത് ഫോട്ടോ അയച്ചവര്‍ക്കു നേരേ ആയിപ്പോയി. എത്ര വ്യാഖ്യാനിച്ചാലും അതല്ല എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്.

Kaippally കൈപ്പള്ളി പറഞ്ഞു...

"കൈപ്പള്ളിയുടെ പോസ്റ്റിനെയോ അതില്‍ പങ്കെടുക്കുന്ന ബ്ലോഗേര്‍സിനെയോ ആക്ഷേപിക്കാനായിരുന്നു എങ്കില്‍ ആ ചിത്രം കോപ്പി ചെയ്യില്ലായിരുന്നു."

Yes, and I am Santa Clause.

ഇതിനേയാണു ഒരുണ്ടു കളി എന്നു് പറയുന്നതു്.

സുഹൃത്തുക്കളെ,
വീണിടത്തു കിടന്നു ഒരുളുന്നതു് കണ്ടിട്ടില്ലാത്തവർക്ക് ഇങ്ങോട്ടു വന്നു് കാണാം. പുസ്തക ശേഖരങ്ങളുടേ ഒരു പരമ്പര നടന്നുകൊണ്ടിരിക്കുന്ന ഈ വേളയിൽ ഇതുപോലൊരു ചളം post ഇട്ടിട്ട് ഞാനൊന്നും ഉദ്ദേശിച്ചില്ല എന്നു പറയുന്നതിനെ "ഉരുണ്ടു കളി" എന്നല്ലാതെ എന്തു പറയും. Own up to your mess man.

എന്തായാലും ചളമായി.
താങ്കൾ കാണിച്ച ഈ ആന മണ്ടത്തരത്തിനു് എന്റെ ബ്ലോഗിൽ താങ്കൾ അപഹാസ്യപ്പെടുത്തിയ മാന്യ വ്യ്ക്തികളോടു ഞാൻ ക്ഷമ ചോദിച്ചുകഴിഞ്ഞു. താങ്കൾ അതു് ചെയ്യം എന്നു ഒരു ചെറിയ പ്രതീക്ഷയുണ്ടയിരുന്നു. അതിനുള്ള അവസരം എന്തായാലും താങ്കൾക്ക് നഷ്ടമായി. But please do remember എന്നെ കളിയാക്കുന്നതിൽ എനിക്ക് യാതൊരു വിഷമവും ഇല്ല. അതിന്റെ spiritൽ എടുക്കാനുള്ള സാമാന്യ ബോധം എനിക്കുണ്ടു്. താങ്കൾക്ക് എന്നെ എത്രവേണമെങ്കിലും കളിയാക്കാം. ഒരിക്കലും ഞാൻ എതിരു് നില്ക്കില്ല്. പക്ഷെ എന്റെ ബ്ലോഗിൽ വന്നവർ ഞാൻ ക്ഷണിച്ച് വന്നവരാണു്. അവരെ അപമാനിക്കാൻ ഞാൻ അനുവതിക്കില്ല. താങ്കളുടേ post എന്റെ അതിഥികളെ അപമാനിക്കുന്നതായി ഞാൻ കാണുന്നു. തിരോന്തരം ഭാഷയിൽ അതിനെന്തു് പറയും എന്ന അറിയാഞ്ഞിട്ടല്ല. അതു ഞാൻ ഇവിടെ പറയുന്നില്ല.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

അയ്യോ !

ഇതില്‍ കമന്റ്റിടുമ്പോ അങ്ങനെയൊരു ദുരുദ്ദേശം ഒട്ടും ഇല്ലായിരുന്നു.

കൈപ്പള്ളീ, താങ്കളുടെ പുസ്തകശേഖരകളി ഒരുപാടിഷ്ടത്തോടെ എന്നും വീക്ഷിക്കാറുള്ള് ഒരാളാ ഞാനും. അതില്‍ പുസ്തകങ്ങള്‍ നോക്കി ഊഹാപോഹങ്ങളിലൂടെ വ്യകത്മായ ആളുകളെത്തന്നെ കണ്ടുപിടിക്കുന്നതില്‍ വളരെ കൌതുകവും തോന്നിയിട്ടുണ്ട്. ഞാന്‍ ഇതുവരെ എന്റെ പുസ്തശേഖരം അയചിട്ടില്ല അങ്ങോട്ട് , മറ്റൊന്നും കൊണ്ടല്ല അതൊക്കെ നാട്ടിലാണ്. ഇവിടിങ്ങനെ ഇടയ്ക്കിടെ സ്ഥലം മാറൂമ്പോ കൊണ്ടു നടക്കാന്‍ വല്ല്യ പാടാ അതോണ്ട്.

ഈ കാര്‍ട്ടൂണില്‍ അതിന്റേതായ ആസ്വാദനമുണ്ട്. ഇതിന് കൈപ്പള്ളിയുടെ പുസ്തശേഖരകളിയുമായി എന്തെങ്കിലും തരത്തില്‍ ബന്ധമുണ്ടെന്നു കരുതിയിരുന്നില്ല.

::: VM ::: പറഞ്ഞു...

/പക്ഷെ അവിടെയൊക്കെ കൈപ്പള്ളിയുടെ ആശയത്തിനുനേരേയാണ് ഹാസ്യം നീങ്ങുന്നത്. ഈ പോസ്റ്റില്‍ അത് ഫോട്ടോ അയച്ചവര്‍ക്കു നേരേ ആയിപ്പോയി./

വേണുജി;) ഗുപ്തന്‍ പറഞ്ഞ മേല്‍കമന്റിനൊരു കയ്യൊപ്പ്

ഇതല്പം വ്യക്തിപരമായോ എന്നെനിക്കും തോന്നി.. അയച്ചവരേയെല്ലാം പൊങ്ങച്ചക്കാര്‍ എന്നു കാറ്റഗറൈസ് ചെയ്തപോലൊരു ഫീലിങ്ങ് ഉണ്ടായി .

വേണു venu പറഞ്ഞു...

ഇവിടെ അഭിപ്രായം എഴുതിയ ഹരീഷ്, പ്രിയാ, പൊറാടത്ത്, അഞ്ചല്‍ക്കാരന്‍, കൈപ്പള്ളി, ഗുപ്തന്‍, കുഞ്ഞിപ്പെണ്ണ്, സു, വി എം, നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.

കൈപ്പള്ളിയുടെ ഈവന്‍റിനെയോ അതില്‍ പങ്കെടുത്ത എന്‍റെ സുഹൃത്തുക്കളേയോ ബ്ലോഗു ചെയ്യുന്ന ആരേയുമോ ആക്ഷേപിക്കാന്‍ കരുതിയിരുന്നില്ല. ഒരിക്കലും അറിഞ്ഞു കൊണ്ട് ഉണ്ടാവുകയുമില്ല.
കൈപ്പള്ളിയ്ക്കും കൈപ്പള്ളിയുടെ ബ്ലൊഗ് ഇവന്‍റില്‍ പങ്കെടുത്തവര്ക്കും ഈ പോസ്റ്റ് ആക്ഷേപമായി മാറിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

അഞ്ചല്‍ക്കാരന്‍ പറഞ്ഞു...

ഈ കാര്‍ട്ടൂണ്‍ പോസ്റ്റില്‍ ഒരു ചിരിയുണ്ടായിരുന്നു. പക്ഷേ ആ ചിരിയെ ചിരിയല്ലാതാക്കി മാറ്റിയത് കാര്‍ട്ടൂണിനു ശേഷം കാര്‍ട്ടൂണിസ്റ്റ് എഴുതിയ വരികളാണ്. കാര്‍ട്ടൂണ്‍ കണ്ടപ്പോള്‍ അതിലെ കുസൃതി മനസ്സിലാക്കിയ ഒരാളായിരുന്നു ഞാനും. പക്ഷേ വരികള്‍ കുഴപ്പത്തിലാക്കി.

ഫോട്ടോയ്ക്ക് ശേഷമുള്ള വേണുമാഷിന്റെ വരികള്‍ ദേണ്ടെ ഇങ്ങിനെ:

വായിക്കുന്ന പുസ്തകങ്ങളിലൂടെ മനുഷ്യനെ തിരിച്ചറിയാന്‍ കഴിയുമോ.?

ഈ കാര്‍ട്ടൂണ്‍ പോസ്റ്റ് എഴുതുമ്പോഴും പോസ്റ്റുമ്പോഴും വേണുവേട്ടനെ ഭരിച്ചിരുന്ന ചിന്ത ഇപ്പോള്‍ അദ്ദേഹം പറയുന്നതു പോലെ അല്ലായിരുന്നു എന്നു വ്യക്തമാണ്. കാരണം ഈ ബ്ലോഗ് ഈവന്റും അതിലെ പുസ്തക ശേഖരവും തന്നെയാണ് വേണുവേട്ടന്‍ ഉന്നം വെച്ചത് എന്നത് ഈ വരികളിലൂടെ വെളിവാക്കപ്പെടുന്നുണ്ടല്ലോ?

അങ്ങിനെ “ആരുടെ പുസ്തക ശേഖരം?” ബ്ലോഗ് ഈവന്റിന്റെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്ത വേണുവേട്ടന്‍ ഉത്തരത്തില്‍ എത്തുന്നത് പുസ്റ്റകങ്ങളിലൂടെ വ്യക്തിയെ തിരിച്ചറിയാന്‍ കഴിയില്ല എന്നിടത്താണ്. വേണുവേട്ടന്റെ ആ സാധ്യമല്ല പ്രയോഗം ശ്രദ്ധിയ്ക്കുമല്ലോ?

വായിക്കുന്ന പുസ്തകങ്ങള്‍ മനുഷ്യനെ മാറ്റി മറിക്കുമെന്നത് സത്യം.
പക്ഷേ...
മനുഷ്യ മനസ്സ് കാഴ്ചവയ്ക്കാന്‍ പുസ്തക ശേഖരങ്ങള്‍ക്ക് കഴിവുണ്ടായിരുന്നെങ്കില്‍....


പുസ്തക ശേഖരത്തിലൂടെ വ്യക്തിയെ തിരിച്ചറിയാന്‍ ശ്രമിയ്ക്കുന്നത് വൃഥാ വ്യായാമമാണ് എന്ന് സ്ഥാപിയ്ക്കുന്ന കാര്‍ട്ടൂണിസ്റ്റ് പിന്നെ കാര്‍ട്ടൂണിസ്റ്റിന്റെ കുപ്പായത്തില്‍ നിന്നും പുറത്ത് വന്ന് ഇടുങ്ങിയ ചിന്താഗതിയുള്ള ഒരു വ്യക്തിയായി മാറുകയാണ്. ഇവിടുന്നങ്ങോട്ട് വന്ന വരികള്‍ കാര്‍ട്ടൂണിസ്റ്റിന്റേതല്ല. ആ വ്യക്തിയുടേതാണ്. പുസ്തക ശേഖരം പ്രദര്‍ശിപ്പിച്ചിട്ടുള്ളവര്‍ ആരും (ചിലര്‍ എന്നല്ല) അതു വായിച്ചിട്ടില്ല. വെറും പൊങ്ങച്ചം കാട്ടാന്‍ വാങ്ങി കൂട്ടിയതാണ്. തുടങ്ങിയ വാദങ്ങള്‍ കാര്‍ട്ടൂണിന്റെ ഭാഗമേയല്ല. അതു ആ പോസ്റ്റില്‍ പുസ്തകം പ്രദര്‍ശിപ്പിച്ചവരുടെ ഉദ്ദേശ്യ ശുദ്ധിയിലേയ്ക്കുള്ള കടന്നു കയറ്റം തന്നെയാണ്. ഇപ്പോള്‍ വേണുവേട്ടന്‍ എന്തു പറഞ്ഞാലും പോസ്റ്റ് പ്രസിദ്ധീകരിച്ച സമയത്ത് വെണുവേട്ടനെ ഭരിച്ചിരുന്നത് പുസ്തക ശേഖരത്തിന്റെ ഉടമകളുടെ വായനയെ ചോദ്യം ചെയ്യല്‍ തന്നെയായിരുന്നു. ഈ വാക്കുകള്‍ അതല്ലാതെ മറ്റൊന്നുമല്ല വെളിപ്പെടുത്തുന്നത്.

പണ്ടും ഇന്നും, പൊങ്ങച്ച സഞ്ചികളുടെ പുസ്തക ശാലകളിലെ ശേഖരങ്ങള്‍ കണ്ട അമ്പരന്നിട്ടുണ്ട്.
ആ പുസ്തകങ്ങളിലെ കടലാസ്സിന്‍റെ മണം എങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇദ്ദേഹം എത്രയോ മഹാനായേനേ എന്ന് തോന്നിയിരുന്നു. വായിക്കുന്ന പുസ്തകങ്ങളുടെ പുറം ചട്ടയോടു പോലും നീതി പുലര്‍ത്താത്ത ജീവിതങ്ങള്‍ കണ്ടിട്ടുണ്ട്..


ഒരു ക്ഷമാപണത്തോടെ വേണുവേട്ടന്‍ തെറ്റു തിരുത്താന്‍ ശ്രമിച്ചത് ശ്ലാഘനീയം. പക്ഷേ ഇങ്ങിനെയൊരു പോസ്റ്റ് പ്രസിദ്ധീകരിയ്ക്കാതീരിയ്ക്കാന്‍ വേണുവേട്ടനു കഴിയണമായിരുന്നു.

വേണു venu പറഞ്ഞു...

അഞ്ചല്‍ക്കാരാ അതും വായിച്ചിരുന്നു.
മറുകുറിയായി ഇതു വായിക്കുക. നന്ദി.
ഇവിടെ എഴുതിയിട്ടുണ്ട് -ശുദ്ധികലശം