2008-
താജ് സംഭവത്തിനുമുന്നേയും അതിനു പിന്നേയും വന്ന നേതാക്കന്മാരുടെ പ്രതികരണങ്ങളും, പല നേതാക്കന്മാരുടേയും ചെയ്തികളും ഒക്കെ 2008 നെ, ജനാധിപത്യ താത്പര്യങ്ങളുടെ സംരക്ഷകരെന്നു കരുതപ്പെടുന്ന രാഷ്ട്റീയ നേതാക്കളെ, സംശയ ദൃഷ്ട്യാ വീക്ഷിക്കേണ്ട ഒരു രംഗം സംജീവമാക്കി.
പരസ്പര വിരുദ്ധമായ പ്രതികരണങ്ങള്‍ .
വിരോധാഭാസമായ ജീവിത രീതികള്‍.
വായില്‍ വരുന്നതെന്തും വിളിച്ചു കൂവാനും, കവല ചന്തകളേക്കാള്‍ വില കുറഞ്ഞ പ്രകടനം കാഴ്ച വയ്ക്കാനും മാത്രമായ നിയമസഭാ സമ്മേളനങ്ങള്‍.
സാധാരണക്കാരന്‍റെ ജീവനു് ഒരു വിലയും ഇല്ലാത്ത അവസ്ഥയിലും, നേതാവിന്‍റെ ജീവനു് വില വിളിച്ചറിയിക്കുന്ന സെക്യൂരിറ്റി സന്നാഹങ്ങള്‍.
ജനാധിപത്യ രാജാക്കന്മാരായി ഭരണ പ്രതിപക്ഷ ഭേദമില്ലാതെ നേതാക്കന്മാര്‍ മാറുന്ന കാഴ്ച.
ജന ഹൃദയങ്ങളില്‍ നേതാക്കള്‍ എന്ന വാക്ക് പോലും നികൃഷ്ടമായി മാറുന്ന രൂപാന്തരം.
വോട്ടു നല്‍കി വിജയിപ്പിച്ച പാവം വോട്ടര്‍ മാരുടെ മാനസിക മാറ്റം.പുതിയ ജന വികാരം അവിശ്വാസത്തിന്‍റെ പടുകുഴിയില്‍ ശ്വാസം മുട്ടി നിലവിളിക്കുന്നു.
ജനാധിപത്യത്തിനെ അടിയറവു പറയിപ്പിക്കാന്‍ പഠിപ്പിക്കുന്ന നേതാക്കന്മാര്‍.
ഏറ്റവും ഒടുവില്‍ , ഉത്തര്‍ പ്രദേശിലെ ഒറയ്യ എന്ന സ്ഥലത്തെ 50 വയസ്സുകാരന്‍ എഞ്ചിനീയറെ വീട്ടില് നിന്നും വലിച്ചിറക്കി അടിച്ചു കൊന്ന നേതാവ് .കൊന്ന കാരണങ്ങള്‍ അറിയുമ്പോള്‍, വാ വിട്ട് നില വിളിച്ചു പോകുന്നു ശരാശരി വോട്ടര്‍മാര്‍.
ജനാധിപത്യം പേടി സ്വപ്നങ്ങള്‍ കാഴ്ചവയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു..
ജനാധിപത്യത്തിന്‍റെ പൊയ്മുഖമിട്ട് പഴയ രാജഭരണത്തേയും ലജ്ജിപ്പിക്കുന്ന അനുഭവങ്ങള്‍ കാഴ്ചവയ്ക്കുന്ന ഇന്നത്തെ
ജനാധിപത്യ രാജക്കന്മാര്‍ ദുരന്തങ്ങളുടെ പട്ടികകളില്‍ പ്രധാനമായി മാറുന്ന കാഴ്ച.
വോട്ടു ബാങ്ക്.
ജനാധിപത്യം വോട്ടുകളില്‍ നിക്ഷിപ്തമാകുമ്പോള്‍....
എല്ലാ രാഷ്ട്രീയവും മാനിഫെസ്റ്റോകള്‍ക്കുമപ്പുറം വോട്ട് ബാങ്കിന്‍റെ രാഷ്ട്റീയം പകര്‍ത്താന്‍ ശ്രമിക്കുന്നു.
വോട്ട് ബാങ്കില്ലെങ്കില്‍ ഒരു മാനിഫെസ്റ്റോകളും ഇല്ല എന്ന അറിവ്, ജനാധിപത്യത്തിന്‍റെ കടക്കല്‍ കത്തി വയ്ക്കുന്നു.
അധികാരത്തിന്‍റെ അപാരതയ്ക്ക് കടിഞ്ഞാണുകള്‍,
ധനം സ്വരുപിക്കാനും പൊതുജീവിതത്തിലിരുന്ന് സ്വത്ത് കൂട്ടാനുമുള്ള ത്വരയ്ക്കും അതിനെ കര്‍ക്കശമായി തടയാനും സാധിക്കുന്ന നിയമ സംഹിത നടപ്പില്‍ കൊണ്ടുവരാന്‍ സാധിക്കുന്ന ഭരണം. ഇതൊക്കെ സാധ്യമാകണം.ഇല്ലെങ്കില്‍ ഈ ജനാധിപത്യവും, ഇരുണ്ടവഴികളിലേയ്ക്ക് തിരിച്ചു പോകും എന്ന അവസ്ഥ അതി വിദൂരമല്ല. അങ്ങനെ ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ.
നന്മയുടേയും ഐശ്വര്യത്തിന്‍റേയും വര്‍ണ്ണപ്പൂത്തിരികളുമായി 2009 നമ്മെ എല്ലാവരേയും ആശീര്‍വദിക്കാനും അനുഗ്രഹിക്കാനും കഴിയട്ടെ.
എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും, പുതുവര്‍ഷാശംസകള്‍.!!!
-----------------------------------------------------------------