

വെറുതേ മോഹിക്കുവാന്‍ മോഹം....
Np.Rajendran മാഷിന്‍റെ ബ്ലോഗിലെ ബ്ലോഗു സംബന്ധമായ ടിപ്പണികളിലാണു് ബ്ലോഗു ചെയ്യുന്നവരെ മൊത്തമായാണോ എന്തോ, ശിശുക്കളേ എന്ന് സംബോധന ചെയ്തിരിക്കുന്നു. .
ചിന്തിപ്പിക്കാനും ആലോചിക്കാനുമുള്ള വിലയിരുത്തലുകള്‍ അദ്ദേഹവും ബ്ലോഗിന്‍റെ പുരപ്പുറത്തു നിന്നു തന്നെയാണു് നല്‍കിയിരിക്കുന്നത്.
ബ്‌ളോഗര്‍ ശിശുക്കള്‍ വായിച്ച കൈയടിക്കും, അസ്സല്‍ പടപ്പ്, ഒന്നാന്തരം, കേമം, കെങ്കേമം എന്നിങ്ങനെ കമന്റിടുമെന്നും വിചാരിച്ച് എന്തും എഴുതിവിടുന്നത് ശരിയാണോ ?
ബ്‌ളോഗിലല്ല, നാലാള്‍ വായിക്കുന്ന വല്ല പ്രസിദ്ധീകരണത്തിലുമാണ് എഴുതുന്നതെങ്കില്‍ പലരും ജയിലില്‍നിന്നിറങ്ങിയ നേരമുണ്ടാകില്ല എന്നോര്‍ക്കുക.
ബ്‌ളോഗില്‍ എന്തും എത്രയും എഴുതാം, ന്യുസ്‌പ്രിന്റൊന്നും വാങ്ങേണ്ടല്ലോ .
മിക്ക ബ്‌ളോഗര്‍മാര്‍ക്കും പക്ഷേ അത്തരമൊരു പ്രശ്‌നമുണ്ടാകില്ല. പേരില്ല, വിലാസമില്ല, അഛനില്ലാത്തത് മനസ്സിലാക്കാം അമ്മയുയില്ല, പിന്നെയെങ്ങനെ മുത്തച്ഛനെ കണ്ടുപിടിക്കാന്‍!.
ബ്‌ളോഗില്‍ അനോനിമസ് കമെന്റ് കൊടുക്കില്ലത്രെ. എന്തൊരു തമാശ. ഈ ഭ്രാന്തന്മാരോട് സംസാരിക്കാന്‍ ആവില്ലപ്പാ എന്നൊരു ഭ്രാന്തന്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്.
അവസാനം ഒരു കമന്‍റിലൂടെ അദ്ദേഹവും അംഗീകരിക്കുന്നു.
ആരും എഡിറ്റ് ചെയ്യാനില്ലെന്നത് നമ്മുടെ സ്വാതന്ത്ര്യം മാത്രമല്ല വര്‍ദ്ധിപ്പിക്കുന്നത്, നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്. അവനവന്‍ എഡിറ്ററുമാകേണ്ടതുണ്ട്. ബ്‌ളോഗര്‍മാര്‍ക്കും ഉണ്ടാകണം പെരുമാറ്റസംഹിത.