നിശ്ശബ്ദതയും അനിവാര്യതയാണു്.
നിശബ്ദതയ്ക്കു ശേഷവും പേടിപ്പെടുത്തുന്ന നിശബ്ദത അര്ത്ഥം കുറിക്കുന്നത് ഒരു ജന സമുച്ചയത്തിന്‍റെ നിസംഗതയെ ആയിരിക്കും. നിസംഗരാകില്ല, എന്നത് ചരിത്ര സത്യം.
പഞ്ചവര്‍ണ്ണങ്ങള്‍ നിങ്ങള്‍ സ്വപ്നം കണ്ടിരുന്നില്ല.
ഇനിയും ഇനിയും സ്വപ്നങ്ങളുടെ ചിറകൊടിഞ്ഞു വീഴുന്നവരുടെ പ്രതീക്ഷ നിങ്ങളാകാനൊക്കില്ലല്ലോ.
പകരം ഇനി വരും തീ നാളങ്ങളും പേറി,
തലമുറകള്‍ വാങ്ങും വിപ്ലവാഭിവാദനങ്ങള്‍ പേറി,
ഓര്‍മ്മയില്‍ കുഴിച്ചിടാം,
സമര സഹന കഥകളേ,
വാര്‍ത്തിടുക പഞ്ച വര്‍ണ്ണ മന്ദിരങ്ങളേ...
********************************
7 അഭിപ്രായങ്ങൾ:
ഫൈവ് സ്റ്റാറൊക്കെ അല്ലേ.നാടോടുമ്പോള്‍ നെടുവേ പലതും ഓടരുത്.:)
ആ നിശ്ശബ്ദതയും ശരിയല്ല
:)
ഹാഹാ...പ്രിയാ ഉണ്ണികൃഷ്ണന്‍, ആ നിശ്ശബ്ദത സ്ഥായിയായ നിസ്സംഗതയായാല്‍ ശരികേടാകും. അതാകില്ലെന്നു തന്നെ കരുതുന്നു.:)
മൌനം സംവേദനശേഷിയില്ലാത്ത നൊമ്പരങ്ങളുടെ നിസ്സഹായതയാണ്.
മൌനം മനസ്സിലെ തുരുമ്പുപിടിച്ച സ്വപ്നങ്ങളുടെ ഒതുങ്ങിക്കൂടലാണ്.
-സു പണ്ട് പോസ്റ്റ് ചെയ്ത ഒരു കവിതയുടെ രണ്ടു വരികളാണ്.വേണുജിയുടെ കാര്‍ട്ടൂണ്‍ കണ്ടപ്പോള്‍ ഓര്‍ത്തു.
വേണുജി, എന്താ നീളം ആ കൈകള്‍ക്ക്?
ഒന്നു കരുതിയിരിക്കുന്നത് നല്ലതാ,ഇപ്പൊ നിശബ്ദമായാലും ഒരിക്കല്‍ പ്രതികരിച്ചേക്കാം:)
പ്രിയാജി, മുസാഫിര്‍, സാജന്‍ ഭായി നന്ദി നിശ്ശബ്ദമായി.:)
തീ നാളങ്ങളും പേറി ആരവത്തോടെ ശബ്ദായമാനമായ ഒരന്തരീക്ഷം സൃഷ്ടിച്ച് ഓടിയെത്തട്ടെ നാളെയുടെ പ്രതീക്ഷകള്‍...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ