ചൊവ്വാഴ്ച, മേയ് 15, 2007

വലിയ ലോകവും ചെറിയ വരകളും.(സത്യപ്രതിജ്ഞ)

Buzz It
താമരകള്‍‍ ചിണുങ്ങി. തമോഗര്‍ത്തങ്ങള്‍‍ തേടുന്ന യാത്രയില്‍ തൊടുക്കുന്ന അമ്പുകള്‍‍ തിരിച്ചു വരുന്നതു് കണ്ടു്.....



വിപ്ലവം. വിപ്ലവാരിഷ്ടമല്ല. ഭിക്ഷചൊദിച്ചിരുന്നു ഞാന്‍‍ പണ്ടു് ഇങ്ങനെ.


ഇന്നു്. വിപ്ലവം. വിപ്ലവം.! ഇന്നു് ഇങ്ങനെ.!


ബൂലോകത്തു് വായിച്ച ഒരു കമന്‍റു്. കവിത വായിച്ചിട്ടെനിക്കിട്ടൊരു പെട പെടയ്ക്കാന്‍‍ എനിക്കു് തോന്നി.

13 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

പ്രിയപ്പെട്ടവരേ,
വെറുതേ ചിരിക്കുക.ചിരി. ചിരി. ചിരി മാത്രം.:)

Dinkan-ഡിങ്കന്‍ പറഞ്ഞു...

ഇത്തവണ കളരിക്ക് പുറത്ത് ആണല്ലേ?
ബൂലോഗത്തിന് വെളിയില്‍ :)
എന്നാലും സൂപ്പര്‍. ഡിങ്കനിഷ്ടായി

ഠേ... നല്ല പതിനെട്ടാം പട്ട തെങ്ങിന്റെ തേങ്ങ സുല്ലിന്റെ പറമ്പീന്ന് മോഷ്ടിച്ചതാണ്.

ഗുപ്തന്‍ പറഞ്ഞു...

വേണുവേട്ടാ‍..ചിരിച്ചു ചിരിച്ചു....

പക്ഷേങ്കില് ആ ലാസ്റ്റിലെ പടത്തിലെപ്പോലെ ഒരു ഫീലിംഗ് എനിക്കും ഒണ്ടായിട്ടൊണ്ട്.. വിഷ്ണുമാഷിന്റെ കവിതയൊക്കെ വായിക്കുമ്പം...

വേണു venu പറഞ്ഞു...

മനുവേ....
ഇതു് നമ്മടെ ബൂലോകത്തു വന്ന ഒരു കമന്‍റാ. ലിങ്കു് എന്‍റെ കൈവശം ഉണ്ടു്. :)

അജ്ഞാതന്‍ പറഞ്ഞു...

:)

sandoz പറഞ്ഞു...

കൊള്ളാം വേണുവേട്ടാ......
ഉത്തരദേശം എഫക്ട്‌ കലക്കി.....
ആ അവസാനത്തെ തട്ട്‌...ഞാന്‍ കണ്ടിട്ടുണ്ട്‌..
ഏതിലാന്ന് ഓര്‍ക്കുന്നില്ലാ....

Mr. K# പറഞ്ഞു...

കമന്റിടുന്നതും സൂക്ഷിച്ചു വേണമല്ലോ ഭഗവാനേ :-)

ഗുപ്തന്‍ പറഞ്ഞു...

അയ്യൊ..കമന്റിന്റെ കാര്യമല്ല..ചില കവിതകള്‍ മനസ്സിലാവുമ്പം എനിക്കു ഡാന്‍സ് കളിക്കാന്‍ തോന്നും എന്നു പറഞ്ഞതാ... വല്ലപ്പോഴുമേ കത്തൂ.. :( അദോണ്ട്...

വിഷ്ണു പ്രസാദ് പറഞ്ഞു...

പച്ചാനയുടെ സംശയം കാരണം വേണുജിക്ക് ഒരു പോസ്റ്റൊത്തു കാണും...:)
ഏത് കവിത വായിച്ചാണ് ഇദ്ദേഹം നില മറന്ന് തുള്ളുന്നത്...ബാര്‍ബര്‍ കണ്ണേട്ടനേയോ ഭാഗ്യവാനേയോ...:)

ബിന്ദു പറഞ്ഞു...

വേണൂജി പിന്മൊഴിയില്‍ ഭൂതക്കണ്ണാടിയും പിടിച്ചിരിക്കുവാണല്ലെ? :)

സാജന്‍| SAJAN പറഞ്ഞു...

വേണു ചേട്ടാ സറണ്ടര്‍..
ഇനി ബ്ലോഗില്‍ ഒരോ ചുവടും സൂക്ഷിച്ചേ വയ്ക്കൂ:)

അഭയാര്‍ത്ഥി പറഞ്ഞു...

ഒരു ദേശത്തിന്റെ കഥയില്‍ കോട്ടിട്ട്‌ ഇംഗ്ലീഷില്‍ പിച്ച തെണ്ടുന്ന
ഒരാളെ പറ്റി പറയുന്നുണ്ട്‌.

ഷര്‍ട്ടിടാത്ത രാമന്റെ വിദേശത്ത്‌ വിട്ട്‌ പഠിപ്പിച്ച പുത്രന്‍.
ഇടയില്‍ പഠനമുപേക്ഷിച്ച്‌ മദാമ്മയേയും കൊണ്ട്‌ നാട്ടിലെത്തിയ മകനില്‍ കോടീശ്വരനായ പിതാവ്‌ അഭിമാനം കൊണ്ടു.
എന്റെ അച്ചന്‍ ദരിദ്രനായതിനാല്‍ ഞാന്‍ ദരിദ്ര സമാനമായ ജീവിതവും അവന്റെ അച്ചന്‍ ഒരു കോടീശ്വരനായതുകൊണ്ട്‌ മകന്‍ എല്ലാ ദൂര്‍ത്തുകളോടേയും ദുശ്ശീലങ്ങളോടേയും ജീവിക്കട്ടെ എന്നയാള്‍ നാട്ടുകാരോട്‌ പറയുകയും ചെയ്തു.

മദാമ്മ കിഴക്കന്‍ ജീവിതത്തിന്റെ രുചിയറിഞ്ഞു കഴിഞ്ഞപ്പോള്‍ കുഞ്ഞിനേയുമെടുത്ത്‌ ബിലാത്തിയിലേക്ക്‌ മടങ്ങി.
സമുദ്രസമാനമായ്‌ സ്വത്തത്രയും മദ്യത്തിലും മദിരയിലും കുതിര്‍ത്ത്‌ വറ്റിച്ചു ഓമന പുത്രന്‍.
എംകിലും ബിലാത്തിയില്‍ നിന്നുകിട്ടിയ സംസ്കാരം കൈവിട്ടില്ല. കോട്ടിട്ട്‌ അയാളിരന്നു "എക്സൂസ്‌ മെ
ഒരഞ്ചു രൂപ കടം തരാമൊ..... "

മാളിക മുകളേറിയ മന്നന്റെ തോളീല്‍... അര്‍ത്ഥവത്താകുന്നു പുതുകാലത്തില്‍.
മേലെ നിലയിലുള്ള അമ്മമാരോട്‌ മൊബയില്‍ ഫോണില്‍ ഇരക്കുന്ന കാര്‍ട്ടൂണ്‍
എന്റെ മനസ്സില്‍ ഉണര്‍ത്തിയതിതാണ്‌.
വേണു മാഷ്‌ ഉദ്ദേശിച്ചത്‌ ഹൈ ടെക്‌ കാലഗതിയെകുറിച്ചാണെങ്കിലും,
ഇങ്ങിനേയും ആവാം എന്നെനിക്കു തോന്നുന്നു.

വീണപൂവാകുവാന്‍ കാലവിളംബമൊന്നും വേണ്ട- എല്ലാം ഭൂവിലസ്തിര...

വേണു venu പറഞ്ഞു...

നിഴല്‍‍ക്കുത്തില്‍‍ അഭിപ്രായമെഴുതിയ എല്ലാവര്‍ക്കും നന്ദി.
ശ്രീ.ഡിങ്കന്‍‍, തേങ്ങ സ്വീകരിച്ചു.:)
മനു, ഞാനൊത്തിരി ചിരിച്ച ഒരു കമന്‍റായിരുന്നു അതു്.:)
സുന്ദരന്‍, :)
സാണ്ടോസ്സേ ചെല കമന്‍റുകളിലെ ചിരി, ഒരു ഒരു പോസ്റ്റിനു് തുല്യമാണു് പല പ്പോഴും.:)
കുതിരവട്ടന്‍‍, നമ്മുടെ ബൂലോകത്തിനെ ചിരിപ്പിക്കുന്ന കമന്‍റുകളല്ലേ..:)
വിഷ്ണുജീ,പച്ചാനയുടെ ബ്ലോഗിലപ്പഴേ കമന്‍റിട്ടു.:)
ബിന്ദുജീ,എവിടെ സമയം.ഒരോട്ട പ്രദക്ഷിണം പോലും സാധ്യമല്ല, സത്യം.:)
സാജന്‍‍ ഭായീ, സറണ്ടറു വേണ്ടാ..:)
ഗന്ധര്‍വരേ..കമന്‍റതിന്‍റെ എല്ലാ അര്‍ഥതലങ്ങളിലും ആസ്വദിച്ചു.:)
എല്ലാവര്‍ക്കും സ്നേഹത്തിന്‍റെ ചിരിയില്‍‍ പൊതിഞ്ഞ പൂച്ചെണ്ടുകള്‍.:)