ബുധനാഴ്‌ച, ഫെബ്രുവരി 21, 2007

ആത്മവിദ്യാലയമേ..(വര്‍മ്മകളേ നിങ്ങള്‍)

Buzz It

പിന്‍‍മൊഴിയില്‍ വര്‍‍മ്മമാരുടെ സംസ്ഥാന സമ്മേളനം.
-----------------------------------‍‍‍‍‍‍‍

യുറേക്കാ...ഞാന്‍ കണ്ടു പിടിച്ചു....
വര്‍മ്മാജിയിലും തെറ്റില്ല. നിന്നിലും തെറ്റില്ല. അവനിലും തെറ്റില്ല. ഞാനും തെറ്റുകാരന്‍ അല്ല.
പാവം ബൂലോകര്‍
----------


ഇവിടെ എനിക്കൊരു കഥ ഓര്‍മ്മ വരുന്നു.
ഒരു ഗ്രാമം.
സുന്ദര സുമുഖ സായൂജ്യ ഭാവങ്ങളുടെ മുഖമുദ്രയായ ഒരു പാവം ഗ്രാമം.
അവിടെ ഒരു ലബ്ബയുണ്ടായിരുന്നു.
സര്‍വ്വ സമ്മതന്‍.
എല്ലാവര്‍ക്കും സ്വീകാര്യന്‍. പ്രഗല്‍‍ഭന്‍, ബുദ്ധിമാന്‍.
ഗ്രാമത്തില്‍ ഒരു നിയമപ്രശനം വന്നാല്‍ ഇരു ചെവിയറിയാതെ പൂ പോലെ പരിഹരിക്കുന്നവന്‍.
അങ്ങനെ ഒരു ദിവസം ഒരു കേസ്സു വന്നു.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കു്.
തീര്‍പ്പു കല്പിക്കാന്‍ ലബ്ബയുടെ മുന്നില്‍ വന്നു.
ആദ്യം ഭാര്യ തന്‍റെ പ്രശ്നങ്ങള്‍ പറഞ്ഞു.
അതു കേട്ടു് ലബ്ബ പറഞ്ഞു “നീ പറഞ്ഞതു ശരി.”
പിന്നെ ഭര്‍ത്താവു പറഞ്ഞു. അതും കേട്ടു് ലബ്ബ പറഞ്ഞു “നീ പറഞ്ഞതും ശരി”.
അപ്പോള്‍ ലബ്ബയുടെ ഭാര്യ വന്നു ചോദിച്ചു. ഇവര്‍‍ രണ്ടു പേരും പറയുന്നതു ശരി ആയാല്‍ തീരുമാനം എങനെ.?
അപ്പോള്‍ ലബ്ബ പറഞ്ഞു. “ നീ പറഞ്ഞതാണു ശരി.”
ഈ കുറിപ്പു് എഴുതി ഈ പോസ്റ്റിവിടെ നിര്‍ത്താം.
ഞാന്‍ പറയാന്‍ ശ്രമിച്ചതില്‍ നമ്മളെല്ലാവരുടേയും പിന്മൊഴിയിലെ കമന്‍റിനു ബാധകമാണോ.?
ലബ്ബ പറഞ്ഞതു പോലെ വേണു പറഞ്ഞതും ശരി ആണോ.?
------------------------------------

30 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ആത്മവിദ്യാലയമേ...
ശരിയും ശരി കേടും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളാണോ...?

അജ്ഞാതന്‍ പറഞ്ഞു...

ഹഹഹ!
ഇതേതാ ഈ വര്‍മ്മകള്‍?
ആരുടെ വീടാ മറിഞ്ഞത്?
ആ ഫാനെന്താ കറങ്ങാത്തത്? അവിടെ കരണ്ടില്ലെ?
എന്താ ഇവിടെ നടക്കുന്നത്?
വാര്‍-മാ (യുദ്ധം-അരുത് എന്നല്ലേ?)

ഞാന്‍ ശരിക്കും വര്‍മ്മ്യന്നാട്ടോ?

വിഷ്ണു പ്രസാദ് പറഞ്ഞു...

വേണുജീ ഗംഭീരമായി ഈ തത്സമയ കാര്‍ട്ടൂണ്‍.വിചാരം പറഞ്ഞത് ഇങ്ങനെത്തന്നെ...

myexperimentsandme പറഞ്ഞു...

പിന്‍‌മൊഴി വര്‍മ്മമാരുടെ പേരുകള്‍ കണ്ട് ചിരിച്ചൂപ്പാടായി.

ഷവര്‍മ്മ...

വേണുസാറേ, എല്ലാ കാര്‍ട്ടൂണുകളും കാണാറുണ്ട്. വേണൂ ഇന്നസെന്റ് കാര്‍ട്ടൂണുകളെല്ലാം നന്നായിരിക്കുന്നു :)

sandoz പറഞ്ഞു...

ഹ..ഹാ വേണുവേട്ടാ...നന്നായി.....

'ഒരു വര്‍മ്മയും..കുറേ....വിമര്‍ശകരും......ചാറ്റല്‍ മഴയത്തെ......കുളിരും......'

കാര്‍ട്ടൂണിനെ ഈ രീതിയില്‍ ഒന്ന് സമീപിച്ചു കൂടായിരുന്നോ.....
[ഹിന്ദുക്കള്‍ക്ക്‌ അടിയന്തിരത്തിനു മുന്‍പാണോ സഞ്ചയനം....അതോ അതിനു ശേഷമാണോ]

reshma പറഞ്ഞു...

അയ്യ്! ഇന്‍സ്റ്റന്റ് കാര്‍ട്ടൂണാണല്ലോ.സംഭവം കലക്കി :D


(വര്‍മ്മ സമ്മേളനം കണ്ടൊന്നും ചിരിക്കൂലാ ചിരിക്കൂലാന്ന് വെച്ചിരുന്നപ്പോ ആ ഷവര്‍മ്മ കണ്ടു ഞാനും പോട്ടിപൊട്ടി...)

ബിന്ദു പറഞ്ഞു...

എനിക്കു സംയുക്താവര്‍മ്മയെ കണ്ടിട്ടാ ചിരി വന്നത്. എന്നിട്ടും ചിരിച്ചില്ല ഞാന്‍. എന്റ്യൊരു കാര്യമെ. :) വേണൂജിക്ക് ഈയിടേ ആ‍യി ആശയദാരിദ്ര്യം വരുന്നില്ലല്ലെ? :)

അജ്ഞാതന്‍ പറഞ്ഞു...

<>വര്‍മ്മയുടെ ഇതിഹാസം<>
അപ്പടിയാനാ ദ്രൌപതി പൊയ്യാ?
അല്ലാ സത്യം താന്‍
അപ്പ ഗിരീഷോ?
അതും സത്യം താന്‍
അതെപ്പടി?
സത്യം പലത്
- - - - -
വര്‍മ്മ പൂത്‌മാക്കും
-----------

അനംഗാരി പറഞ്ഞു...

വേണു:മനോഹരം.അഭിനന്ദനങ്ങള്‍.


qw_er_ty

ദിവാസ്വപ്നം പറഞ്ഞു...

ഹ ഹ വേണുജീ

രണ്ട് പോസ്റ്റിട്ട് ചര്‍ച്ച ചെയ്തിട്ടും തീരാത്ത ‘പ്രശ്നത്തിന്’ ഈ കാര്‍ട്ടൂണ്‍ ഉചിതമായ മരുന്നായി.

രാവിലെ, സകലവും വര്‍മ്മ-മയമായതു കണ്ട് ചിരിച്ചു. ഇപ്പോള്‍ ഇതും. ഈ ഓസിനുള്ള ബ്ലോഗ് ചിരിയാണ് എന്നെ ചീത്തയാക്കുന്നത്. രാവിലത്തെ കമന്റുകളിലൊരെണ്ണം - ‘ന്യൂബോണ്‍ വര്‍മ്മ‘യുടെ കമന്റ് - ഇഷ്ടപ്പെട്ടു.

ആദ്യം സജീവ്, പിന്നെ മമ്മൂട്ടി, ഇപ്പോള്‍ വേണുജിയും തലയില്‍ മുണ്ടിട്ടോ. അടുത്തതവണ നാട്ടില്‍ പോയി വരുമ്പോഴാകട്ടെ, ഒരു മുണ്ടുവാങ്ങിക്കൊണ്ടു വന്ന് ഞാനും തലയിലിട്ടൊരു ഫോട്ടോ എടുക്കും. (ഇപ്പോഴുള്ള മുണ്ടൊക്കെ പഴഞ്ചനായി; പുറത്തുകാണിക്കാന്‍ കൊള്ളാത്ത പരുവത്തിലാ

:))

അഭയാര്‍ത്ഥി പറഞ്ഞു...

വേണുവാണ്‌ കലാകാരന്‍.
മധു തേങ്കണമായി മാറുന്നു നര്‍മം ഈ വരകളില്‍
ഈ നര്‍മം മേദസ്സു കുറക്കും. ഓജസ്സ്‌ നല്‍കും

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

വേണുജീ, നന്നായി , ഇന്നലെ തല മുഴുവന്‍ വര്‍മ്മ കേറി പൂസായിരുന്നതൊന്നു മാറിക്കിട്ടി

ഒമ്പതാം കുഴിക്ക് ശത്രു പറഞ്ഞു...

വേണൂ ജീ.. ആഢംഭരമായിട്ടുണ്ട്!! ഹഹഹ.
തലേലെ മുണ്ടും ആ നോട്ടോം വളരെ ഇഷ്ടായിട്ടോ.

വിശാല്‍ വര്‍മ്മ

Visala Manaskan പറഞ്ഞു...

വേണൂ ജീ.. ആഢംഭരമായിട്ടുണ്ട്!! ഹഹഹ.
തലേലെ മുണ്ടും ആ നോട്ടോം വളരെ ഇഷ്ടായിട്ടോ.

വിശാല്‍ വര്‍മ്മ

അജ്ഞാതന്‍ പറഞ്ഞു...

നന്നായിട്ടുണ്ട് വേണുജി. തലയിലെ മുണ്ട് ഒന്നുകൂടി ഇറക്കിക്കെട്ടേണ്ടിവരും. :)

chithrakaran ചിത്രകാരന്‍ പറഞ്ഞു...

വേണു, നന്നയിരിക്കുന്നു... കാര്‍ട്ടൂണ്‍.

Unknown പറഞ്ഞു...

വിവി said...
<>വര്‍മ്മയുടെ ഇതിഹാസം<>
അപ്പടിയാനാ ദ്രൌപതി പൊയ്യാ?
അല്ലാ സത്യം താന്‍
അപ്പ ഗിരീഷോ?
അതും സത്യം താന്‍
അതെപ്പടി?
സത്യം പലത്
- - - - -
വര്‍മ്മ പൂത്‌മാക്കും


വിവ്യേ,
എന്താണ്ടാ മച്ചൂ കമന്റ്... കലക്കി! :-D

ജ്യോതിര്‍മയി /ज्योतिर्मयी പറഞ്ഞു...

നിഴല്‍ക്കുത്ത്‌ ഇന്നേ കാണാന്‍ ഭാഗ്യമുണ്ടായുള്ളൂ. ഇഷ്ടമായി, പലതും.

ഈ കാര്‍ട്ടൂണും നല്ലൊരൂണായി.

വളരെ നന്ദി, ദൃശ്യലേഖവിരുന്നിന്.


പിന്നെ “വര്‍മ്മ“ എന്ന വാക്കിനെപ്പറ്റി-

“വര്‍മ്മ” എന്നാല്‍ “കവചം” എന്നാണര്‍ഥം. സമൂഹത്തിന്റെ രക്ഷയ്ക്ക്‍ കവചമായി നില്‍ക്കാന്‍ തയ്യാറുള്ളവര്‍ എന്ന അര്‍ഥത്തില്‍ ക്ഷത്രിയരുടെ പേരിനുവാലായി ചേര്‍ക്കുന്നു.

(ഒരു വിചാരം ഇവിടെ കുറിച്ചു എന്നു മാത്രം. ഓഫാവില്ലല്ലോ)

Ziya പറഞ്ഞു...

എന്നെ ജീവിക്കാന്‍ സമ്മതിക്കില്ലേ? ഹും
ലബ്ബ എന്റെയാ...ങ് ഹീ ഹീ ലബ്ബ എന്റെയാ...
പാര്‍ത്ഥ വര്‍മ്മ ഏലിയാസ് അര്‍ജ്ജുന വര്‍മ്മേ...ദാണ്ടെ വേണുച്ചേട്ടന്‍ എന്റെ ലബ്ബേം കൊണ്ട് പോന്നേ...
അടിപൊളി വേണുച്ചേട്ടാ... :)

അജ്ഞാതന്‍ പറഞ്ഞു...

അദെനിക്കു ക്ഷ പിടിച്ചെന്റെ ജ്യോതിര്‍മയീ

സാരംഗി പറഞ്ഞു...

വേണൂ..കാര്‍ട്ടൂണ്‍ മനോഹരമായി..:-)

ശാലിനി പറഞ്ഞു...

അവസരോചിതമായ കാര്‍ട്ടൂണ്‍. അഭിനന്ദനങ്ങള്‍.

അഡ്വ.സക്കീന പറഞ്ഞു...

രാവിലെ വിചാരത്തിന്റെ വക, അവളും ശരി, അവനും ശരി, ഞാനും ശരി. പിന്നെ വേണൂന്റെ കാര്‍ട്ടൂണും
ലബ്ബേം വര്‍മ്മേം. എന്തൂട്ടണാവോ, എനിക്കൊന്നും ലാ വക്കാമരിഷ്ടാ(കടപ്പാട്). എന്നാലും ഞാനും പറഞ്ഞു, ഞാനും ശരി.

പരാജിതന്‍ പറഞ്ഞു...

ഹഹ! വേണൂ. :)
ഇത്‌ കൊള്ളാം.

ഇന്നലെ വര്‍മ്മക്കമന്റുകള്‍ വായിച്ച്‌ ചിരിച്ചു തലകറങ്ങിപ്പോയ എന്റെ ഭാര്യവര്‍മ്മയെ ഭൂതവര്‍മ്മ പിടികൂടിയെന്നാ തോന്നുന്നെ. "ഉച്ചയ്ക്ക്‌ ഊണിന്‌ മത്സ്യവര്‍മ്മ ഇല്ലാത്രെ!"

P Das പറഞ്ഞു...

:)

വേണു venu പറഞ്ഞു...

അഭിപ്രായം എഴുതിയ,

ശ്രീ.വിഷ്ണുപ്രസാദ്, വക്കാരി, സാന്‍‍ടോസു്, അനംഗാരി, വിവി, ദിവാസ്വപ്നം, ഗന്ധര്‍വന്‍, പണിക്കര്‍സാര്‍,

സജീവു്, വിശാലമനസ്ക്കന്‍, കുട്ടന്മേനോന്‍‍, ചിത്രകാരന്‍, ദില്‍ബാസുരന്‍‍, അപരാജിതന്‍, ചക്കര,

രെഷ്മാജി, ബിന്ദുജി, ജ്യോതിജി, ശ്രീജാജി, ശാലിനിജി, അഡ്വ. സക്കീന, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്‍റെ
ഹൃദയം‍ഗമമായ നന്ദി.:)

ബിന്ദുജീ, ആശയദാരിദ്ര്യമില്ല. സമയ ദാരിദ്ര്യം ശരിക്കും.:)

ദിവാജീ..ശരിക്കും ചിരിച്ചു. മുണ്ടു് തലയിലിട്ടാല്‍ മാത്രം പോരാ മുണ്ടാതിരിക്കുകയും വേണം.:)

ഗന്ധര്‍‍വന്‍ വലിയ വാക്കുകള്‍ക്കു് നന്ദി.:)

പണിക്കരു മാഷേ. വര്‍മ്മയ്ക്കും പൂസ്സാക്കാം..ഹഹാ ഇഷ്ടപ്പെട്ടു.:)

സജീവിന്‍റെയും വിശാലമനസ്ക്കന്‍റെയും കമന്‍റൊന്നു്. കോപ്പി പേസ്റ്റിനു് കേസ്സെടുക്കുമേ.:)

ജ്യോതിജീ, വര്‍മ്മ എന്ന വാക്കിനെ കൂടുതല്‍ മനസ്സിലാക്കി തന്നതിനു് പ്രത്യേക നന്ദി.

പരാജിതന്‍, “ഉച്ചയ്ക്ക്‌ ഊണിന്‌ മത്സ്യവര്‍മ്മ ഇല്ലാത്രെ!" ഹൊ..ചിരിച്ചു ചിരിച്ചേ...
കമന്‍റെഴുതിയവരും വായിച്ചു പോയവരും എല്ലാവര്‍ക്കും എന്‍റെ കൂപ്പു കൈ.

K M F പറഞ്ഞു...

വേണുവേട്ടാ...നന്നായി.....

ദേവന്‍ പറഞ്ഞു...

വേണുമാഷേ

(ഹിസ്‌ ഹൈനസ്സ്‌ അബ്ദുല്ലക്ക്‌ കട:) "ഇങ്ങനെയും സംഭവങ്ങളൊക്കെ നടന്ന വീടാണല്ലേ" ഞാന്‍ ഒന്നു മാറി നിന്നാല്‍ ഈ ബൂലോഗര്‍...

" സര്‍വ്വം ഖലു ഇദം വര്‍മ്മ
അയം ആത്മവര്‍മ്മ"
എന്നോ മറ്റോ അല്ലേ ഉപനിഷാദന്റെ വിഷാദം. പിള്ളേരുടെ ക്ലെയിമില്‍ തെറ്റില്ലാന്ന് തോന്നുന്നു.

വേണു venu പറഞ്ഞു...

അഭിപ്രായം എഴുതിയ ശ്രീ.കെ.എം.എഫ്, ശ്രീ.ദേവരാഗം നന്ദി.
ദേവ്ജീ, *സര്‍വ്വം ഖലു ഇദം വര്‍മ്മ
അയം ആത്മവര്‍മ്മ" ഹാ..ഹാ..ചിരിച്ചേ..

പാമരന്‍ പറഞ്ഞു...

:)