ബുധനാഴ്‌ച, ഏപ്രിൽ 29, 2009

ചെറിയ വരകളും വരികളും ( പ്രചാരകര്‍ പ്രവാചകര്‍)

Buzz It



‍‍‍‍‍‍‍‍‍‍‍‍‍‍‍-------------------------------------------
200

തിരിഞ്ഞു നോക്കുമ്പോള്‍ മനോഹരം തന്നെ.
നഷ്ടപ്പെട്ട സ്വപ്നങ്ങളെ വിരല്‍ തുമ്പിലൊപ്പാന്‍ കഴിയുക.
മനസ്സിലെ നിശ്വാസങ്ങള്‍ ശ്രവിക്കാനും,വിശകലനം ചെയ്യാനും ,
മാറി നിന്ന് മൌനമായാസ്വദിക്കാനുമൊക്കെ കഴിയുക.


സത്യത്തിന്‍റെ മഹാസന്നിധിയിലെ പൂജ്യമായി മാറി നില്‍ക്കാന്‍ കഴിയുക.
മഹാ ജല പ്രവാഹത്തില്‍ ഒരു കൊച്ചു കുമിളയായി ഒഴുകി നീങ്ങുക.
സ്വപ്നങ്ങളുടെ ഓലാഞ്ഞാലി കിളികളിലൊന്നായി അറിയാ ദേശങ്ങളില്‍ഊടെ
അപരിചിതരോടൊപ്പം എവിടെയൊക്കെയോ.
സംതൃപ്തി തന്നെ.


വിരലുകളനങ്ങണം.
വായിക്കാന്‍ കണ്ണുകളില്‍ പ്രകാശമുണ്ടായിരിക്കണം.
ദേശാടന പക്ഷികളെ പോലെ പറന്നു വരുന്ന‍ മക്കള്‍ വന്നു പോകട്ടെ.
പാടത്തിനു് പടിഞ്ഞാറു ചാഞ്ഞു വീഴുന്ന സൂര്യനെ നോക്കിയിരിക്കാന്‍, തോടിനിപ്പറം ചതുമ്പിനു മുകളിലെ മിന്നാമിനുങ്ങിയെ കാണാന്‍, പിന്നെ.....
രാത്രിയുടെ സംഗീതം. ചീവീടുകളുടെ മധുര ഭാഷണം, പോക്രാന്‍ തവളകളുടെ മത്സരങ്ങള്.
സ്ലേറ്റും പുസ്തകവുമായി സ്കൂളിലേയ്ക്കോടുന്ന കുഞ്ഞുങ്ങള്‍.
മനോഹരമായ സ്വപ്നങ്ങളില്‍ ഒരു കാവ്യപ്രപഞ്ചം.


ഇതൊക്കെ സ്വപ്നങ്ങള്‍. അതിനാല്‍ തന്നെ സംതൃപ്തിയും.



ഒരിക്കലും കണ്ടിട്ടില്ലാത്ത അക്ഷരക്കൂട്ടിലെ അക്ഷരങ്ങളിലൂടെ മാത്രം അറിയുന്ന സുഹൃത്തുക്കളേ.....

എല്ലാ സുഹൃത്തുക്കള്‍ക്കും കോടി കോടി പ്രണാമങ്ങള്‍.!

ഹാപ്പി ബ്ലോഗിങ്ങ്.!


-------------------------------------

8 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ഹാപ്പി ബ്ലോഗിങ്ങ്.:)

ഗോപക്‌ യു ആര്‍ പറഞ്ഞു...

വേണുജി
വന്നിട്ട് കുറച്ചു നാളായി
വീണ്ടും വന്നു......

കെ.കെ.എസ് പറഞ്ഞു...

നന്നായിട്ടുണ്ട്..ആശംസകൾ

Shaivyam...being nostalgic പറഞ്ഞു...

വളരെ നന്നായി. ഈ കാര്‍ട്ടൂണ്‍ കണ്ടപ്പോള്‍ ഒരു നമ്പൂരി ഫലിതമാണ് ഓര്‍മ്മ വന്നത്. ആദ്യമായി എലെക് ഷെന് നില്‍ക്കുന സ്ഥാനാര്‍ഥിയായ നമ്പൂതിരിയോട് അനുഭവ സമ്പന്നരായ അനുയായികള്‍ പറഞ്ഞു കൊടുത്തു. ആരെ കണ്ടാലും എന്തെങ്കിലുമൊക്കെ വിശേഷം ചോദിക്കണം. അദ്ദേഹം ആദ്യം കണ്ട നാട്ടുകാരനായ കൃഷ്ണനോട് കുശലം ചോദിച്ചത് ഇങ്ങനെയോ മറ്റോ ആണ്, "എന്താ കൃഷ്ണാ വിശേഷം? നെന്‍റെ അച്ഛന്‍ ഇപ്പോഴും രാമന്‍ തന്ന്യല്ലേ?!". ഹാപ്പി ബ്ലോഗിങ്ങ് :-)

അഗ്രജന്‍ പറഞ്ഞു...

അഭിനന്ദനങ്ങൾ വേണുവേട്ടാ...
ഇരുന്നൂറ് വരകളിലും സ്വന്തം ആശയങ്ങളും അഭിപ്രായങ്ങളും ഉള്ളത് കൊണ്ട് ഓണം പോലെ എന്ന പോലെ നന്നായി തന്നെ പ്രകടിപ്പിക്കാൻ വേണുവേട്ടനായിട്ടുണ്ട്... ആശംസകൾ... തുടരുക...

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

ഹാപ്പി ബ്ലോഗിങ്ങ്.:):)

പാവപ്പെട്ടവൻ പറഞ്ഞു...

പിരിച്ചു പൊട്ടിച്ചു രണ്ടണ്ണം ഒഴിക്കട്ടെ അണ്ണാ

വേണു venu പറഞ്ഞു...

ബ്ലോഗര്‍ ഗോപക്‌ യു ആര്‍ , വരാതിരുന്നതെന്തെന്ന് ചോദിക്കുന്നില്ല. തീര്‍ച്ചയായും ഇനി വരണം. നന്ദി ഗോപക്.:)
കെ.കെ.എസ്, ആശംസകള്‍ക്ക് നന്ദി.:)
Shaivyam...being nostalgic , ഹഹാ...
കഥ രസിച്ചു. ഹാപ്പി ബ്ലോഗിങ്ങ്. നന്ദി.:)
maramaakri, :)
അഗ്രജന്‍, ആശംസകള്‍ക്ക് നന്ദി.:)
hAnLLaLaTh , ഹാപ്പി ബ്ലോഗിങ്ങ്.:)
പാവപ്പെട്ടവന്‍ , ഹഹാ... ഒഴിക്കെന്ന്.:)


എല്ലാവര്‍ക്കും നന്മ്കള്‍. :)