ചൊവ്വാഴ്ച, ജനുവരി 16, 2007

കണ്ടതും കാണാത്തതും.

Buzz It
കവിതയുടെ ആത്മാവുകള്‍.
-------------------------

മനസ്സിലാക്കാനൊക്കാത്ത വാക്കുകള്‍ കൊണ്ടു് ആര്‍ക്കും കവിത എഴുതാം.

എഴുതിയ ആളു പോലും മനസ്സാ വാചാ സ്വപ്നം കാണാത്ത അര്‍ഥങ്ങള്‍ കുറിച്ചിട്ടിട്ടു് കമന്റ്റു ചെയ്യുന്ന ആള്‍ കടന്നു കളയും.

വിഷയ ദാരിദ്ര്യം ഇല്ലാത്ത ഒറ്റ മേഖല കവിതയാണെന്നു തോന്നി തുടങ്ങിയിരിക്കുന്നു.

എന്തെഴുതാനും കവികളുണ്ടു്. എന്തും മനസ്സിലാക്കുന്ന കമന്‍റ്റേറ്റെര്‍സുമുണ്ടു്.
ഇനി കവിത മനസ്സിലായില്ലെങ്കില്‍ മനസ്സിലാക്കിക്കാന്‍ എഴുതിയ കവികളുമുണ്ടു്. കമന്‍റുകള്‍ വായിച്ചതിനു ശേഷം മനസ്സിലാവുന്ന കവിതകളും ഉണ്ടു്.

ഇനി വായിച്ച ഒരു ശുധാത്മാവു് കവിത മനസ്സിലായില്ല എന്നെങ്ങാണും പറഞ്ഞാല്‍ ,(ആരും പറയാറില്ല. കുറച്ചിലോര്‍‍ത്തു്.)

അവന്‍റെ ആപ്പീസ്സു പൂട്ടിയതു തന്നെ.



കവിത എനിക്കു മനസ്സിലായില്ല
--------------------------

------------------------------------------------------------------------------------
കമന്‍റുകളിലൂടെയും കവി ഹൃദയമറിയാ പൈതങ്ങള്‍ക്കായി കവി തന്നെ വഴികള്‍ വെട്ടിയിടുന്നു.വഴിക്കണക്കുകളില്‍ പാവം

ആസ്വാദകന്‍ നിലവിളിക്കുന്നതു് ആരു കേള്‍ക്കുന്നു.



--------------------------------------------------------------------
അടുത്ത കാര്‍‍ടൂണിനെ ക്കുറിച്ചു് ഞാന്‍ അടിക്കുറിപ്പൊന്നും എഴുതുന്നില്ല. അതുല്യാജിയുടെ സൌജന്യമാണു് ആശയം.
___________________________________________________


രംഗം‍- 1
------

‍‍‍‍‍‍‍‍‍‍‍




രംഗം- 2
------
വീട്ടില്‍ ചെല്ലുന്നതിനു മുന്‍പു് 50 അടിപ്പിക്കണം ആയിരുന്നു. മൊബയിലില്‍ പൈലിയെ വിളിച്ചു് രണ്ടെണ്ണം കൊടുത്തു.49 വേറൊരുത്തനെ വിളിച്ചു കൊടുത്തു. 50 നമ്മടെ കള്ള ഐ.ഡി വച്ചു കൊടുത്തു. ഹാ ഹാ...ഹാ.. സോറി..
‍‍‍‍‍



-----------------------------------
ഇനി ഷോപ്പിങ്ങൊക്കെ നാളെയാക്കാം.
-----------------------

------------------------------------------------------------------------------------------
എന്‍റെ ഒരു ബ്ലോഗു സുഹൃത്താവശ്യപ്പെട്ട ഒരു രേഖാ ചിത്രമാണിതു്. തിരിച്ചര്റിഞ്ഞില്ലെങ്കില്‍ വിദൂരോപദേശം വേണ്ടി വരുമോ.
---------------------------------------------------------------------

24 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

കണ്ടതും കാണാത്തതും വീണ്ടും ഒന്നു കാണാമല്ലേ..ഒന്നു കേള്‍ക്കാമല്ലേ...

വിവി പറഞ്ഞു...

ഉത്തരാധുനീകന്‍ എന്നും പറഞ്ഞ് എന്തും എഴുതുന്നതിനെതിരാണ്. എന്നു വച്ച് ഒരുകവിത ഒരാള്‍ക്ക് ഇഷ്ടമായില്ല/മനസ്സിലായില്ല എന്നുകരുതി ആ ശ്രമം ഉപേക്ഷിക്കണമെന്നൊന്നുമില്ലല്ലോ.

മാപിനികള്‍ വെച്ച് അളവുകള്‍ ബ്ലോഗിലെങ്കിലും ഒഴിവാക്കിക്കൂടെ...
സില്‍‌വിയാപ്ലാത്തുമാര്‍ക്കും, ക്യുമ്മിങ്സുമാര്‍ക്കും വേറെ മീഡിയ ഉണ്ടല്ലോ.

പിന്നെ കവികാണാത്ത ചില മോണോലോഗ്സ്, മെറ്റാഫോര്‍സ് എല്ലാം ചിലപ്പോള്‍ വായനകാരന്‍ കണ്ടെത്തി എന്നും, അതു കമെന്റി എന്നും വരാം. അത് കവിയുടെ പരാജയമാണെന്ന് തോന്നുന്നില്ലാ, മറിച്ച് വായനാപരതയുടെ ഭാവനാവൈവിധ്യമായി കണക്കാക്കിക്കൂടെ...

myexperimentsandme പറഞ്ഞു...

അടിപൊളി കാര്‍ട്ടൂണുകളാണല്ലോ വേണുമാഷിന്റെ. തമാശ പറഞ്ഞിട്ട് അത് മനസ്സിലാക്കിക്കൊടുക്കേണ്ടിവരുന്ന അവസ്ഥ ധാരാളം അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് സ്വന്തം കവിത മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കിക്കേണ്ടിവരുന്ന കവികളുടെ അവസ്ഥയും ഊഹിക്കാം. കവിക്കും ആസ്വാദകനും ന്യായങ്ങള്‍ കാണും.

നല്ല കാര്‍ട്ടൂണുകള്‍.

വേണു venu പറഞ്ഞു...

വിവി നന്ദി,
കണ്ടതും കാണാത്തതുമാണല്ലോ.ഒന്നും ഉപേക്ഷിക്കണമെന്നും പറഞ്ഞിട്ടില്ലല്ലോ.
വക്കാരിജീ നന്ദി , കാര്‍ടൂണ്‍ ഇഷ്ടപ്പെട്ടതില്‍.
കര്‍ടൂണുകളില്‍ ഒന്നു കൂടി ക്ലിക്കു ചെയ്താലേ പൂര്‍ണ്ണമായി കാണാനൊക്കൂ എന്നു തോന്നുന്നു.

അത്തിക്കുര്‍ശി പറഞ്ഞു...

വേണു.
കാര്‍ട്ടൂണുകള്‍ നന്നായിട്ടുണ്ട്‌..

Rasheed Chalil പറഞ്ഞു...

വേണുമാഷേ നല്ല കാര്‍ട്ടൂണ്

Mubarak Merchant പറഞ്ഞു...

വര വഴങ്ങുന്നതുകൊണ്ട് വേണുജിക്കിങ്ങനെയെങ്കിലും പ്രതികരിക്കാം.

പച്ച മലയാളത്തിലാരെങ്കിലുമിതൊക്കെ വിളിച്ചു പറഞ്ഞാല്‍ പിന്നെ അവനു ബൂലോക ഭ്രഷ്ട് കല്‍പ്പിക്കും.

പാവം മലയാളി!!

സുല്‍ |Sul പറഞ്ഞു...

വേണു,

കാര്‍ട്ടൂണുകള്‍ നന്നായിട്ടുണ്ട്.
ചില കവിതകള്‍ വായിച്ചാല്‍ മനസ്സിലാവാത്ത കൂട്ടത്തിലാണ് ഞാന്‍. ഇടക്ക് ഇതെന്താ എന്ന് ചോദിക്കാറുമുണ്ട്. ചിലപ്പോള്‍ കവിയില്‍ നിന്നും വിശദീകരണവും ലഭിക്കാറുണ്ട്. അതല്ലേ ഈ ബൂലോകത്തിന്റെ ഒരുഗുണം. കവി കവിതയെ വിശദീകരിക്കുന്നതില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല.

-സുല്‍

Peelikkutty!!!!! പറഞ്ഞു...

കാര്‍‌ട്ടൂണുകളൊക്കെ ഇന്നാ കണ്ടത്.എല്ലാം നന്നായിട്ടുണ്ട്..
കമന്റ് ഹിന്റ്/ക്ലൂ ആണ് എനിക്കും പല കവിതമന്‍സിലാക സഹായി :)

sandoz പറഞ്ഞു...

ഞാന്‍ കവിതയെഴുത്ത്‌[ഉവ്വ]കവിതാ വായന,കവിതാ വിമര്‍ശനം ..എല്ലാം നിര്‍ത്തി.ഹ..ഹ..ഹ..ഹാ

Unknown പറഞ്ഞു...

കാര്‍ട്ടൂണുകള്‍ മനോഹരമായി. കുറിക്ക് കൊള്ളുന്നതും.
ചിലപ്പോള്‍ ചിലര്‍ക്ക് ഈ കാര്‍ട്ടൂണുകള്‍ വിശദീകരിച്ചു കൊടുക്കേണ്ടി വന്നാലോന്ന് ഞാന്‍ ചിന്തിക്കുന്നു.
എന്‍റെ ഫോട്ടോ താങ്കളുടെ കയ്യിലില്ലാ എന്ന് തോന്നുന്നു അല്ലേ...

krish | കൃഷ് പറഞ്ഞു...

വരയും വരികളും നന്നായിരിക്കുന്നു.

കൃഷ്‌ | krish

Kaithamullu പറഞ്ഞു...

dഒരു കാര്‍റ്റൂണിസ്റ്റിന്റെ ശരിയായ ധര്‍മ്മം വേണു നിറവേറ്റിയതില്‍ വളരേ സന്തോഷം!

പക്ഷേ മനസ്സിലാക്കേണ്ടവരിത് മനസ്സിലാക്കുമോ, മനസ്സിലായാലും നടപ്പാക്കുമോ?

-അഭിനന്ദനങ്ങള്‍ വേണു; ഒരിക്കല്‍‍ക്കൂടി!

സു | Su പറഞ്ഞു...

വേണു :) ഇതൊക്കെ അടിപൊളി ആയിട്ടുണ്ടല്ലോ.

ചേച്ചിയമ്മ പറഞ്ഞു...

വരകള്‍ നന്നായിരിക്കുന്നു.
(താഴെയുള്ള പടം നമ്മുടെ വിഷ്ണു മാഷുടെയല്ലേ? -ഒരു സംശയം)

asdfasdf asfdasdf പറഞ്ഞു...

അപ്പൊ ഇതും ഉണ്ട് കയ്യിലല്ലേ..

Siji vyloppilly പറഞ്ഞു...

വളരെ നന്നായിരിക്കുന്നു.നന്നായി വരച്ചിരിക്കുന്ന്.എഴുത്തും ഉഗ്രന്‍.

വിഷ്ണു പ്രസാദ് പറഞ്ഞു...

വേണുജീ, കാര്‍ട്ടൂണുകള്‍ എല്ലാം നന്നായിട്ടുണ്ട്.
നല്ല കമന്റേറ്റേര്‍സ് കവിതയെ രക്ഷിക്കുന്നുണ്ടെന്നത് വാസ്തവമാണ്.കവി താനെഴുതുന്ന കവിതയുടെ എല്ലാ തലങ്ങളും ഉള്‍ക്കൊണ്ടവനാവണമെന്നില്ല.വായനാക്കാരന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ അയാള്‍ക്ക് കവി കാണാത്ത തലങ്ങളിലേക്കുമിറങ്ങി ചെല്ലാനായേക്കും.പക്ഷേ, അതിനുള്ള വഴി കവിതയിലുണ്ടാവണമെന്നു മാത്രം.
എന്നെക്കൊണ്ട് ചിലതൊക്കെ എഴുതിക്കുന്നത് ഒരു തരം അബോധമാണ്.അതിനാല്‍ അതില്‍ കവിതയുണ്ടെന്ന് മനസ്സിലാകുന്നതിനപ്പുറം ഒരു വ്യാഖ്യാനം നിരത്താന്‍ എനിക്ക് കഴിയാറില്ല.

വിഷ്ണു പ്രസാദ് പറഞ്ഞു...

ഒരു പക്ഷേ,ബൂലോകത്തിന്റെ ചരിത്രത്തിത്തില്‍ സ്ഥാനം പിടിക്കേണ്ട ഒരു ബ്ലോഗാവാം ഇത്.കാരണം നമുക്കു കിട്ടിയ ആദ്യത്തെ കാര്‍ട്ടൂണ്‍ ബ്ലോഗല്ലേ ഇത്?

വല്യമ്മായി പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
വല്യമ്മായി പറഞ്ഞു...

നല്ല കാര്‍ട്ടൂണുകള്‍.

എഴുതുമ്പോള്‍ തോന്നാത്ത പല അര്‍ത്ഥതലങ്ങളും പിന്നീട് തോന്നാറുണ്ട്.എഴുതിയ ആശയം ഒട്ടും മനസ്സിലാകാത്ത പോലുള്ള കമന്റുകള്‍ കാണുമ്പോള്‍ ഇത്തിരി വിഷമവും.

പൊന്നപ്പന്‍ - the Alien പറഞ്ഞു...

രസമില്ലാ കണ്ണാടിയില്‍
രസമുള്ളെന്‍ നിഴല്‍ കണ്ട്
രസമേറി ഞാനൊന്നു ചിരിക്കുമ്പോള്‍...
അറിയാതെ മറുപക്കം
നിഴലില്ലാത്തൊരു പാവം
രസക്കണ്ണാടി കണ്ടു പരുങ്ങുന്നു.. !

ഹുറേ...കാര്‍ട്ടൂണിനും കവിതക്കമന്റിടാം..! ഇതിന്റെ വിദൂരോപദേശം വേണ്ടവര്‍ വേണുമാഷിനോട് തന്നെ ചോദിക്കുക..
കാരണം കമന്റുകള്‍ വിശദീകരിക്കേണ്ട ബാധ്യത പോസ്റ്റിട്ടയാളിനാണ്‌ എന്നാണ്‌ ലേറ്റസ്റ്റ് കോടതി വിധി.:)

വേണു venu പറഞ്ഞു...

ശ്രീ. വിവി, വക്കാരി, അത്തിക്കുരിശ്ശി, ഇത്തിരിവെട്ടം, ഇക്കാസു്, സുല്‍, പീലിക്കുട്ടി, സാന്‍ഡോസ്സു്, രാജൂഇരിങ്ങല്‍, കൃഷു്,
സൂ, ചേച്ചിയമ്മ,സിജീ, വിഷ്ണുപ്രസാദു്, വല്യമ്മായി, പൊന്നപ്പന്‍ നിങ്ങളെല്ലാവര്‍ക്കും എന്‍റെ നന്ദിയുടെ പൂച്ചെണ്ടുകള്‍.

വിവി:- കവിതയിലും ചിത്രങ്ങളിലും കഥകളിലും വായനക്കാരന്‍ കണ്ടെത്തുന്ന പുതിയമാനങ്ങളിലല്ലേ സൃഷ്ടിയുടെ പരമാനന്ദം നിലനില്‍ക്കുന്നതു്.
സുല്‍:-വായനക്കാരന്‍ സ്വയം സം‌വേദിക്കണം.മറ്റൊരു വായനക്കാരനിലൂടെ മനസ്സിലാക്കാം കൂടുതല്‍. പക്ഷെ വക്കാരിജി പറഞ്ഞതുപോലെ ഹാസ്യമായാലും കഥയായാലും ചിത്രമായാലും, സൃഷ്ടി കര്‍ത്താവിനു് വിശദീകരിക്കേണ്ടി വന്നാല്‍...?

ഇക്കാസ്സു്:- പാവം മലയാളിയോ. നമ്മളോ.? ഐ ഒബ്ജക്‍റ്റ് യുവര്‍ ഓണര്‍. :)

സാന്‍ഡോസ്സേ... ഭീഷ്മ പ്രതിജ്ഞയൊന്നും എടുക്കരുതു്. :)
രാജൂ :- തീര്‍ച്ചയായിട്ടും കാര്‍‍ടൂണ്‍ വിശദീകരിച്ചു കൊടുക്കേണ്ടി വരുന്ന അവസ്ഥയെ ഞാന്‍ ദുരന്തം എന്നു പറയും. രാജുവിന്‍റെ ഫോട്ടോയുണ്ടോ എന്നു ചോദിച്ചല്ലോ.രാജുവിന്‍റെയും ബ്ലോഗു് എന്‍റെയും കൂടി അല്ലേ. അതെപ്പോഴും സ്വന്തമല്ലേ.

ചേച്ചിയമ്മ.വീണ്ടുമൊരു നന്ദി കൂടി പറയുന്നു. എന്നെ ഒരു ദുരന്തത്തില്‍ നിന്നു രക്ഷിച്ചതിനു്. അതെ അദ്ദേഹം തന്നെ.

വിഷ്ണുജീ:-നല്ല വാക്കുകള്‍ക്കും, നല്‍കുന്ന പ്രചോദനങ്ങള്‍ക്കും നന്ദി.വിഷ്ണുജീ തന്നെ ഒരിടത്തു് എഴുതിയതോര്‍ക്കുന്നു. കവിതയുട വിശദീകരണം കവി തന്നെ ചെയ്യേണ്ടി വരുന്നതിനെ.താങ്കളോടു യോജിക്കുന്നു.അബോധത്തില്‍ നിന്നുണ്ടാവുന്ന പ്രകമ്പനങ്ങള്‍ കഥയോ കവിതയോ ചിത്രമോ എന്തുമാകട്ടെ.പ്രേക്ഷകര്‍
വ്യാഖാനിക്കട്ടെ.പുതിയ മാനങ്ങളിലൂടെ..പുതിയ അര്‍ഥതലങ്ങളിലൂടെ.

പൊന്നപ്പന്‍ :-ഹാഹാ..തീര്‍ച്ചയായിട്ടും കവിതകൊണ്ടുള്ള കമന്‍റെനിക്കിഷ്ടപ്പെട്ടു. അതിന്‍റെ വിശദീകരണവും എന്നൊടു പറയാന്‍ പറഞ്ഞതു കൊണ്ടു് ഞാന്‍ പറയുന്നു.
”ഒരു പല്ലി ഗൂഢാലോചന നടത്തുന്നതും,കൃത്യം നടത്തി നാക്കു തുടയ്ക്കുന്നതും ഞാനെന്റെ കണ്ണാലെ കണ്ടു.” നന്ദി.

ഇവിടെ വന്നു് കമന്‍റിയവരും വായിച്ചു പോയവരും എല്ലാവര്‍ക്കും നന്ദി.

ഇടിവാള്‍ പറഞ്ഞു...

മാഷേ ഇതിപ്പഴാ കണ്ടത് ! കലക്കന്‍ കാര്‍ട്ടൂണുകള്‍ ! പറയേണ്ട കാര്യം വ്യക്തമായി വരച്ചു കാണിക്കുന്നു ! അഭിനന്ദനങ്ങള്‍ !