ഞായറാഴ്ച, ഡിസംബർ 31, 2006
പുതുവര്‍ഷ ആശംസകള്‍
ഒന്നു ചിരിപ്പിക്കാന്‍ സാധിച്ചാല്‍ ഞാന്‍ ധന്യനാകുന്നു. ചിരി മാത്രം.ചിരിക്കാനായി ചില കമന്റു ചിന്തകള്‍ വരകളിലൂടെ...
കമന്റ്റുകളില്ലാത്ത ബൂലോകം ശബ്ദമില്ലാത്ത സിനിമ പോലെയാണു്.
തമാശയായി മാത്രം കാണുക. ഞാനും ബൂലോകത്തു കുത്തിക്കുറിക്കുന്ന ഒരു ബ്ലോഗനാണു്.
കീറിമുറിക്കല്‍ കമന്റില്‍ ക്ലിഷേ, അടിച്ചു വാരുക, അടിച്ചു പൊളിക്കുക ഈ വാക്കുകള്‍ വാരി വിതറും.
കമന്റുകള്‍ക്കൊരു ആമുഖം മാത്രമാകുന്നു ഈ വരികള്‍.
കമന്റുകളിലൂടെ ഊളിയിടുന്ന ആര്‍ക്കും കഥകളെപ്പോലെ, കവിതകളെപ്പോലെ, ലേഖനങ്ങളെപ്പോലെ ചെലപ്പോള്‍ അവയെ ഒക്കെ വെല്ലുന്ന മനോഹരമായ കമന്റുകള്‍ കണ്ടു് അസ്ത പ്രഞ്ജനായി നിന്നു പോകേണ്ടി വരും. ഈ പറഞ്ഞതു സത്യമാണെന്നു് അനുഭവം.
ഇനിയും തുടരും. അടുത്ത വര്‍ഷം ബാക്കി തുടരാം..(തുടരണോ)
എല്ലാ എന്റെ ബൂലോക സുഹൃത്തുക്കള്‍ക്കും നന്മ നിറഞ്ഞ നവവര്‍ഷാശംസകള്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
21 അഭിപ്രായങ്ങൾ:
കമന്റ്റുകളില്ലാത്ത ബൂലോകം ശബ്ദമില്ലാത്ത സിനിമ പോലെയാണു്.
കമന്റുകള്‍ക്കൊരു ആമുഖം മാത്രമാകുന്നു ഈ വരികള്‍.
കമന്റുകളിലൂടെ ഊളിയിടുന്ന ആര്‍ക്കും കഥകളെപ്പോലെ, കവിതകളെപ്പോലെ, ലേഖനങ്ങളെപ്പോലെ ചെലപ്പോള്‍ അവയെ ഒക്കെ വെല്ലുന്ന മനോഹരമായ കമന്റുകള്‍ കണ്ടു് അസ്ത പ്രഞ്ജനായി നിന്നു പോകേണ്ടി വരും. ഈ പറഞ്ഞതു സത്യമാണെന്നു് അനുഭവം.
എല്ലാവര്ക്കും നന്മ നിറഞ്ഞ മംഗളമയമായ ഒരു പുതു വര്‍ഷം ആശംസിക്കുന്നു.
നല്ല നിരീക്ഷണങ്ങള്‍.പുതുവത്സരാശംസകള്‍
അപ്പോള്‍ പലക എടുത്തും അടിക്കും അല്ലേ.ഏത് പലക എന്നോ..നെല്ലിപ്പലക,അതും ക്ഷമേടെ.
വേണു മാഷെ, പുതുവത്സരാശംസകള്‍. ഈ കുറിയും, വരയുമാകട്ടെ, ഇനിയങ്ങോട്ടുള്ള പ്രചോദനങ്ങള്‍
പുതുവത്സരാശംസകള്‍
വേണുവേട്ടാ,
നല്ല കാഴ്ചപ്പാടുകള്‍,പേരുകള്‍ കൂടി വെച്ചിരുന്നെങ്കില്‍ അടി എളുപ്പം കിട്ടിയിരുന്നേനെ! ഇതിപ്പൊ ഞനൊക്കെ ഏത് ഗ്രൂപ്പിലാണാവോ.
വേണുവേട്ടനും കുടുംബത്തിനും ഐശ്വര്യവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു.
ഹ ഹ വേണൂജീ
കാര്ട്ടൂണുകള് അസ്സലായി. ഇതൊക്കെ തന്നെ വരച്ചതാണോ... അപ്പോള്‍ എഴുതാനുള്ള കഴിവുമാത്രമല്ല, അല്ലേ :)
പോസ്റ്റ് ഇത്തിരികൂടിയൊന്ന് ചെത്തിമിനുക്കിയിരുന്നെങ്കില്‍ ഇത്തിരികൂടി നന്നായിരുന്നേനേയെന്ന് ഒരു തോന്നല്‍. തോന്നല്‍ മാത്രം. അഭിപ്രായം പറയാന്‍ മാത്രമുള്ള അറിവില്ലാത്തതുകൊണ്ടാണ്. അവിവേകം പൊറുക്കുമല്ലോ...
സസ്നേഹം
ദിവാജീ.
ശരിയാണു്. എനിക്കും തോന്നിയിരുന്നു. പെട്ടെന്നു തോന്നിയ വരകളും എഴുത്തുമായിരുന്നു. അതു് രാത്രി 12 നു മുന്‍പു് പോസ്റ്റു ചെയ്യണമെന്നൊരു ചെറിയ വാശിയും. സത്യത്തില്‍ ദിവാജീ ഒരു കഥ പോസ്റ്റു ചെയ്യാനായിരുന്നു ഉദ്ദേശ്യം.http://venuvenu.blogspot.com ല്‍. പക്ഷേ പണിപ്പുരയില്‍ നിന്നു അതു് പുറത്തു വരാന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്നു മനസ്സിലായി. ഒരു സിസ്സേറിയനില്ഊടെ വേണ്ടെന്നു കരുതി.
ദിവാജിക്കും കുടുംബത്തിനും ഐശ്വര്യ പൂര്‍ണമായ പുതു വര്‍ഷം ആശംസിക്കുന്നു.
വേണുവേട്ടാ,
നല്ല വര, ഇനിയും വരക്കൂ,
പിന്നെ ഇതും, ഇന്നിതില്ലാതെ പറ്റില്ലാത്രേ,
‘പുതുവത്സരാശംസകള്‍‘
vEnuvEttanum കുടുംബാംഗങ്ങള്‍ക്കും
സ്നേഹവും സന്തോഷവും
കരുണയും ദയയും
നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
പുതുവത്സരാശംസകള്‍
നേരുന്നു
വേണു, ഇത് കൊള്ളാമല്ലോ. :)
പുതുവത്സരാശംസകള്‍.
കൊള്ളാം മാഷേ..ശരിതന്നെയാണ് വരച്ച് വച്ചിരിക്കുന്നത്..:)
പുതുവര്‍ഷാശംസകള്‍..!!
രാത്രി കുട പിടിച്ച് മുഖം മറച്ച് ചാര്‍മിനാറിന്റെ മുന്പില് കിടന്ന് പരുങ്ങിയത് മാഷ് ആയിരുന്നു അല്ലെ.ഹ..ഹ..ഹ
കാര്ട്ടൂണുകള് അസ്സലായി വേണുമാഷേ. ബ്ലോഗ് പോസ്റ്റുകളുടെ സ്വഭാവത്തെക്കാള്‍ എന്നെയും ആകര്ഷിച്ചിട്ടുള്ളത് കമന്റിങ് പാറ്റേണാണ്. ബൂലോഗം എന്ന വിര്‍ച്വല്‍ ക്മ്യൂണിറ്റി എത്ര ജൈവമാണെന്ന് കമന്റിലൂടെ വേഗം തിരിച്ചറിയാനാവും. അതുപോലെ തന്നെ ആളുകളുടെ ഓണ്‍ലൈന്‍ ബിഹേവിയറും പോസ്റ്റിനെക്കാള്‍ കമന്റിലാണു പ്രകടമാവുന്നതും.
വേണു.. കാര്‍ട്ടൂണ്‍ ഇഷ്ടമായി. നവവത്സരാശംസകള്‍!! നന്നായി കമന്റെഴുതുന്നതും ഒരു കഴിവല്ലെ.
:-)
വല്യമ്മാവി.:) നന്ദി. ഇരട്ടകുട്ടികള്‍ക്കും ആശംസകള്‍.
സാന്ഡോസ്സ്. നന്ദി.നെല്ലിപലകയിലും, ചാര്‍മിനാറിലും നല്ല ഒരു കാര്‍ട്ടൂണിന്റെ വകയ്ക്കുണ്ടല്ലോ.
കുറുമാന്‍ജീ. നന്ദി.എന്നും എനിക്കു നല്കുന്ന പ്രോത്സാഹനങ്ങളെ നന്ദിയോടെ ഇവിടെയും ഓര്‍ക്കുന്നു.
ഗവേഷകന്. നന്ദി.:)
തറവാടി. നമ്മളൊക്കെ ബൂലോകമെന്ന ഗ്രൂപ്പില്‍ തന്നെ. പിന്നെ പേരു വയ്പ്പിച്ചു് എനിയ്ക്കടി വാങ്ങിത്തരാനാണോ?.ഹഹഹാ.
ദിവാജീ. എന്നും നല്ല പോസ്റ്റുകള്‍ കണ്ടെത്തി ബൂലോകത്തോടി വന്നു് വിളിച്ചു പറയുന്ന ആ ആസ്വാദകനെ എന്നേ ഞാന്‍ ശ്രദ്ധിച്ചിരുന്നു.
വാര്യര്‍ സാറിന്റെ കാല്‍ക്കുലേറ്റര്‍ വായിച്ചാസ്വദിച്ച ഞാന്‍ വീണ്ടും ദിവാജിയെ ഓര്‍ത്തു.കാര്ട്ടൂണുകള് ഞാന്‍ തന്നെ വരയ്ക്കുന്നതാണു്.
നന്ദിയുണ്ടു് ദിവാജി, പ്രോത്സാഹനങ്ങള്‍ക്കു്.
ഇടങ്ങള്‍. :) നന്ദി.
വിചാരം. :) നന്ദി.
അപരാജിതന്‍.:) നന്ദി.
നവന് :) നന്ദി.
കിരണ്സ്സു്. നന്ദി.:)
ദേവരാഗം. കമന്റുകള്‍ പോസ്റ്റിനേക്കാള്‍ മനോഹരമാകുന്നതു്, മറ്റൊരു പോസ്റ്റായി മാറുന്നതു് ഒക്കെ ശ്രദ്ധിക്കാറുണ്ടു്. പല പോസ്റ്റുകളിലും വന്നു വീഴുന്ന ശ്രീ.ദേവരാജന്‍ പിള്ളയെ പോലുള്ളവരുടെ കമന്റുകള്‍ കാണുംപോള്‍ തീര്‍ച്ചയായും തോന്നാറുണ്ടു്. ആ പോസ്റ്റു പൂര്‍ണ്ണമാകാന്‍ ആ കമന്റു് അനിവാര്യമായിരുന്നു എന്നു്.എഴുതിയ നല്ല വരികള്‍ക്കു് നന്ദി.
സാരംഗി.:) സന്തോഷം.നന്ദി.
എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ കൂടി പുതുവത്സരാശംസകള്‍.
വേണുജീ, പത്രങ്ങളൊക്കെ ചെയ്യുന്നതു പോലെ ദിവസവും ഓരോ കാര്‍ട്ടൂണ്‍ പീസിട്. ഇവിടെ പൂരപ്പറമ്പാവും.ആശംസകള്‍..
വിഷ്ണുജീ കമന്റിനു നന്ദി. ഹാ ഹാ കൊള്ളാം ദെവസം ഒരെണ്ണമോ..തറവാടിയെന്നോടു പറഞ്ഞതു മറ്റൊരു രീതിയില്‍ പറയുന്നോ..
ഇല്ല ..വിഷ്ണുജീ.പിന്നെ കുത്തിക്കുറിച്ചതു് കീറാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇവിടെ കിടന്നോട്ടെ എന്നു വയ്ക്കും.
ഒരിക്കല്‍ കൂടി ആശംസകള്‍.
സമരത്തിനെതിരേ സമരം എന്ന പോലെ
കമന്റില്‍ ഇതാ ഒരു കമന്റ്.
ലോനപ്പന്
വേണുജീ, ഞാന്‍ കഴിഞ്ഞ രണ്ടു ദിവസമായി കാര്‍ട്ടൂണിന് നന്നായി എന്നൊരു കമന്റിടുവാന്‍ ശ്രമിച്ചു പരാജയപ്പെട്ടതായിരുന്നു.
ഇപ്പോള്‍ ഒന്നു കൂടി നോക്കട്ടെ
ഇതുപോലുള്ളവ ഇനിയും കാണാന്‍ സന്തോഷം
ലോനപ്പന് നന്ദി.
പണിക്കരു സാറേ. ..ഇഷ്ടപ്പെട്ടതിനും സമയമെടുത്തു് കമന്റെഴുതിയതിനും ഒത്തിരി സന്തോഷം.മാഷേ നന്ദി.
നല്ല നല്ല ലേഖനങ്ങളും നല്ല സംഗീതവും ഈ പുതുവര്‍ഷത്തില്‍ ആശിക്കുന്നു.പുതുവര്‍ഷ ആശംസകള്‍ വീണ്ടും നേരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ