ഞായറാഴ്‌ച, ഡിസംബർ 24, 2006

അന്വേഷണം‍.

Buzz It

ബ്ലോഗാഭിമാനി ബൂലോകം മൊത്തം അരിച്ചു പെറുക്കി തെരയുന്നു.


ബൂലോകം ബ്ലോഗാഭിമാനിയെ തെരയുന്നു.
(തെരയലിലെ തെരയല്‍) (അന്വേഷണങ്ങളിലെ അന്വേഷണങ്ങള്‍)‍


പാവം എന്‍റെ ബൂലോകം.
---------------------------‍

10 അഭിപ്രായങ്ങൾ:

venu പറഞ്ഞു...

മുട്ടുവിന്‍ തുറക്കപ്പെടും.അന്വേഷിക്കൂ കണ്ടെത്താം.
ഇതൊക്കെ ശരിയായിരുന്നെങ്കില്‍, പാവം എന്‍റെ ബൂലോകവും പാവം ഈ ഞാനും നമ്മളും.

തറവാടി പറഞ്ഞു...

വേണുവേട്ടോ ,

പറഞ്ഞതൊക്കെ ശരിതന്നെ ,( പറയാന്‍മാത്രം കൊള്ളാം),

മുട്ടിവിളിച്ചിട്ടും , തട്ടിവിളിച്ചിട്ടും തുറക്കാത്ത വാതുലുകള്‍ അങ്ങ് ദൂരെപ്പോയിനോക്കേണ്ടതില്ലാട്ടൊ , ഇവിടെ , ഈ ബുലോകത്ത് തന്നെ എത്രയോ കാണാം

താങ്കള്ക്കും , കുടുംബത്തിനും , കൃസ്ത്മസ് ( അതുണ്ടെങ്കില്‍ മാത്രം)

നവ വത്സരാശംസകള്‍ , വരാന്‍ പോകുന്ന വര്‍ഷം , എല്ലാംകൊണ്ടും , നല്ലതാവട്ടെ എന്നാശംസിക്കുന്നു.

കുറുമാന്‍ പറഞ്ഞു...

വേണ്വേട്ടാ,

ഇത് കലക്കി. അപ്പോ കാര്‍ട്ടൂണ്‍ വരയും, കാരികേച്ചറുമെല്ലാം കയ്യിലുണ്ടല്ലെ. ഇത് കണ്ടെങ്കിലും ബ്ലോഗഭിമാനി ഉയര്‍ത്തെഴുന്നേല്‍ക്കുമായിരിക്കും :)

ഇടിവാള്‍ പറഞ്ഞു...

ഹിഹി.. അപ്പോ ബ്ലോഗാഭിമാനിയെപ്പറ്റി ഒരു ക്ലൂ കിട്ടി....

താടിയുണ്ട് ! ഇനി കുറുമാന്‍ ആണൊ ഈ ബ്ലോഗാഭിമാനി ;)

വിഷ്ണു പ്രസാദ് പറഞ്ഞു...

വേണുവേട്ടാ,ബൂലോകത്ത് കാര്‍ട്ടൂണിന്റെ കുറവുണ്ടായിരുന്നു.താങ്കളില്‍ അത് നേരത്തേ സ്മെല്ലിയിരുന്നു.നന്നായി.എല്ലാവരേയും ഒന്ന് കൊട്ടുന്നത് നല്ലതാ.ഉഗ്രനായിട്ടുണ്ട്.അഭിനന്ദനങ്ങള്‍ ..
ക്രിസ്മസ് നവവത്സരാശംസകളും...

venu പറഞ്ഞു...

ശ്രീ. തറവാടീ, കുറുമാന്‍, ഇടിവാള്‍ ,വിഷ്ണു,എല്ലാവര്‍ക്കും നന്ദി,
എന്‍റെ ക്രിസ്തുമസ് നവവത്സരാശംസകള്‍.
കുറുമാന്‍‍ജീ,കീറിക്കളയുന്ന കഥകളോടും കവിതകളോടുമൊപ്പം കോറിയിടുന്ന ചില വരകളും ചിത്രങ്ങളും എന്നെ നോക്കി എന്തോ സംസാരിക്കാറുണ്ടായിരുന്നു .ഞാന്‍ അതു കുറേശ്ശേ ശ്രദ്ധിക്കാന്‍ തുടങ്ങുന്നു. അത്രമാത്രം.
വിഷ്ണുജീ, കൊട്ടല്‍ പോയിട്ടു് ‘കൊ’ പോലും ഉദ്ധേശിക്കുന്നില്ല.ആര്‍ക്കും നീരസ്സമുണ്ടാക്കാത്തവയാവണെ എന്ന പ്രാര്‍ഥനയില്‍.
ബൂലോക മിത്രങ്ങള്‍ക്കെല്ലാവര്‍ക്കും എന്‍റെ ക്രിസ്തുമസ് നവവത്സരാശംസകള്‍.
സസ്നേഹം,
വേണു.

അതുല്യ പറഞ്ഞു...

വേണുവേ....ഇതെപ്പോ??

(എന്റെ ഗോതമ്പ്‌ ഇടിയപ്പം മറ്റാരും പരീക്ഷിയ്കരുതേ... ഇനി അവരുടെ പടം കൂടി കാണാനുള്ള ശക്തി ഈ ചങ്കിനില്ല്യ)

venu പറഞ്ഞു...

അതുല്യാജീ,
ഗോതമ്പു ഇടിയപ്പം ഉഗ്രനെന്നെഴുതിയിരുന്നല്ലോ.
അതിന്‍റെ പബ്ലിസിറ്റി ശരിക്കും നടത്തി വാമഭാഗം ഷൈന്‍ ചെയ്യുന്നവിവരവും അറിയിക്കട്ടെ.

കുട്ടന്മേനൊന്‍ | KM പറഞ്ഞു...

അപ്പൊ രണ്ടും കല്‍പ്പിച്ചിറങ്ങിയിരിക്കുകയാണല്ലേ..

venu പറഞ്ഞു...

മേനോനെ ഒന്നും കല്‍‍പിച്ചിട്ടില്ലേ. വന്നതിനും അഭിപ്രായമറിയിച്ചതിനും,സന്തോഷം, നന്ദി..