എന്റെ ബൂലോകം, നമ്മളുടെ ബൂലോകം,
ഇവിടെ ഈ നമ്മളുടെ വീട്ടിലെ ചെല തമാശകള്‍,
ചെല ചിന്തകള്‍,
ചെല നുറുങ്ങുകള്‍.
അവിടെ ഞാന്‍, ശ്രീ വിശ്വം,ശ്രീ ദേവരാജന്‍പിള്ള, ശ്രീ.വിഷ്ണു പ്രസാദ് അതു പോലെ പലരെഴുതിയവ കൂട്ടി വായിച്ചീ ബൂലോകമെന്ന മനോഹരമായ ലോകത്തെ അറിയാന്‍ ശ്രമിക്കുന്നു.
ശ്രീ.വിശ്വം.
ഭൂമിയുടെ ഗർഭഗൃഹങ്ങളിൽ കുളിരിന്റെ കൊച്ചുകൊച്ചുമൊട്ടുകൾ വിരിയാറുണ്ട്.പുറത്തേക്കുള്ള വഴികളൊക്കെ കൊട്ടിയടച്ചാലും അവയ്ക്കു പുഷ്പിച്ചേ അടങ്ങൂ. ഒന്നല്ലെങ്കിൽ മറ്റൊന്ന്. എങ്ങനെയായാലും, ഏതു വഴിക്കായാലും, അവർ പൊട്ടിയൊഴുകും.
ശ്രീ.വിഷ്നുപ്രസാദ്.
ഇളംതലകള്‍ കടിച്ചുപോവുന്ന ഒരു ശുദ്ധ വെജിറ്റേറിയന്‍ മാന്‍ കുട്ടി.വേദനിക്കാതെ ഓരോ തലപ്പിനും നന്ദി പറഞ്ഞ് അതങ്ങനെ നടന്നുപോയി. അപ്പോഴാണ് അതാ വരുന്നൂ ഒരു മുയല്. എല്ലാവരേയും ചിരിച്ചുകാണിച്ച് അതും പോയി. പിന്നെ വന്നത് ഒരിളംകാറ്റ്,തലോടി,ചുംബിച്ചു് നാളെയും വരാമെന്ന് പറഞ്ഞ്.
ശ്രീ.ദേവരാജന്‍.
മുളങ്കൂട്ടത്തിലെ ഒരു ജയന്റ് പാണ്ഡ. ഇല്ലിമുള്ളുകള്‍ തറക്കാത്ത പഞ്ഞിക്കോട്ടുള്ള ഒരു ടണ്‍ തടിയുമായി അതിങ്ങനെ ഓടി നടക്കുന്നു.ഒരു ചക്കിപ്പരുന്ത്.ശിഖരങ്ങെളെത്തുന്നതില്‍ നിന്നും ഉയര്‍ന്ന് ഒരു ഏരിയല്‍ വ്യൂ നടത്തിപ്പോകുന്നു പാറക്കെട്ടിലെ കൂട്ടിലേക്ക്. ഒരു മക്കൌ തത്ത. ഇത്രയും നിറമുള്ള ഈ ജീവി എങ്ങോട്ട് പറന്നാലും ആരും ശ്രദ്ധിച്ചുപോകും.
ഇനിയുമൊരൊത്തിരി ആളുകള്‍ എഴുതിയതൊന്നും മറക്കാതെ അതിലൊക്കെയുള്ള മഹത്വങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടു്,ആ ശബ്ദങ്ങളിലൂടെ, ചിന്തകളിലൂടെ ഒരു കാണാത്ത ലോകം അന്വേഷിച്ചൊരു യാത്ര.
പരാജയമാണെങ്കില്‍ എനിക്കെന്റെ തലയൂരി രക്ഷപ്പെടാന്‍ നിങ്ങളുടെ അനുഗ്രഹത്തിലൂടെ എനിക്കു കഴിയുമെന്നും എനിക്കു വിശ്വാസമുണ്ടു്.
പാഠം .1
--------
കേറീട്ടു വേണം നല്ല രണ്ടു ചീത്ത കൊടുക്കാന്‍.----------------പിന്നല്ല.
ഞാനൊരു പുതിയ ബ്ലോഗറാണേ ചേട്ടന്മാരെ. എനിക്കും ആ സാങ്കേതികവും സ്വാഗതവുമെല്ലാം നല്കിയൊന്നനുഗ്രഹിക്കണം.
---------------------------------------------------------------
12 അഭിപ്രായങ്ങൾ:
ബൂലോകം എന്റെ കാഴ്ചയില്‍. ഞാനും ഈ ബൂലോകത്തിലെ ഒരംഗമാണെന്നുള്ള അഭിമാനത്തോടെ.
സ്നേഹപൂര്‍വ്വം,
വേണു.
യാ ദേവീ സര്‍വഭൂതേഷു ബുദ്ധിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ
എന്നായിക്കോട്ടെ.
qw_er_ty
പോരട്ടെ നല്ല പോസ്റ്റുകള്‍... സ്വാാാാാഗതം...
കണ്ണൂരാനേ, ഇതു പുതിയ ആളല്ല. ഇതു നമ്മുടെ സ്വന്തം വേണുജീയല്ലേ. പ്രൊഫൈലില്‍ കണ്ടില്ലേ...
:)
ഇതാണല്ലെ.. നിഴല്‍കൂത്ത് ... കളിതുടങ്ങുബോള് വീണ്ടും വരാം.
ശ്രീ.വിശ്വപ്രഭ തിരുത്തി, നന്ദി.
കണ്ണൂരാന്ജീ, ദിവാജീ, ചിത്രകാരന്മാഷേ വന്നതില്‍ സന്തോഷം.നിഴല്‍ നാടകങ്ങളിലെ നേരമ്പോക്കുകള്‍ അടുത്ത ലക്കങ്ങളില്‍.
സ്നേഹപൂര്‍വ്വം വേണു.
വായിച്ചു
:)
വേണുജീ,എന്താ സംഗതീന്ന് എനിക്കങ്ങട്ട് പിടികിട്ടീല ട്ടോ.ന്നാലും ആ കാര്‍ട്ടൂണ്‍ കലക്കി.ഹല്ല,ഈ വേണൂന്ന് പേരുള്ളോരൊക്കെ കര്ട്ടൂണിസ്റ്റ്കളാവ്വോ....ഹേയ്..അങ്ങനെ ആവാന്‍ തരം ല്ലാ...അല്ലേ...
നെറ്റിപ്പട്ടം കൂടി മിനുക്കാന്‍ ബാക്കിയുണ്ട്.
qw_er_ty
തറവാടി നന്ദി.
വിഷ്ണുജീ,കീറിക്കളയുന്ന കഥകളോടും കവിതകളോടുമൊപ്പം കോറിയിടുന്ന ചില വരകളും ചിത്രങ്ങളും എന്നെ നോക്കി എന്തോ സംസാരിക്കാറുണ്ടായിരുന്നു.അങ്ങനെ.
ബാക്കി പിന്നീടൊരിക്കല്‍ പറയാം.
ശ്രദ്ധിച്ചതിനു സന്തോഷം. നന്ദി.
ശ്രീ.വിശ്വപ്രഭ വീണ്ടുമാ സ്നേഹത്തിനു മുന്നില്‍ സന്തോഷം.
വെണു ജീ, ണപ്പ് പേഡകള്‍ ആണ്ട്ടാ പോസ്റ്റോള്. ത്ത്രി ഉത്തരാദുനീകാന് അവ്ണ്ടോ?
വിവീ, കമന്റിനു നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ