ഞായറാഴ്‌ച, ഡിസംബർ 31, 2006

പുതുവര്‍ഷ ആശംസകള്‍

Buzz It

ഒന്നു ചിരിപ്പിക്കാന്‍ സാധിച്ചാല്‍ ഞാന്‍ ധന്യനാകുന്നു. ചിരി മാത്രം.ചിരിക്കാനായി ചില കമന്‍റു ചിന്തകള്‍ വരകളിലൂടെ...
കമന്റ്റുകളില്ലാത്ത ബൂലോകം ശബ്ദമില്ലാത്ത സിനിമ പോലെയാണു്.



തമാശയായി മാത്രം കാണുക. ഞാനും ബൂലോകത്തു കുത്തിക്കുറിക്കുന്ന ഒരു ബ്ലോഗനാണു്.



കീറിമുറിക്കല്‍ കമന്‍റില്‍ ക്ലിഷേ, അടിച്ചു വാരുക, അടിച്ചു പൊളിക്കുക ഈ വാക്കുകള്‍ വാരി വിതറും.

കമന്‍റുകള്‍ക്കൊരു ആമുഖം മാത്രമാകുന്നു ഈ വരികള്‍.
കമന്‍റുകളിലൂടെ ഊളിയിടുന്ന ആര്‍ക്കും കഥകളെപ്പോലെ, കവിതകളെപ്പോലെ, ലേഖനങ്ങളെപ്പോലെ ചെലപ്പോള്‍ അവയെ ഒക്കെ വെല്ലുന്ന മനോഹരമായ കമന്‍റുകള്‍ കണ്ടു് അസ്ത പ്രഞ്ജനായി നിന്നു പോകേണ്ടി വരും. ഈ പറഞ്ഞതു സത്യമാണെന്നു് അനുഭവം.
ഇനിയും തുടരും. അടുത്ത വര്‍ഷം ബാക്കി തുടരാം..(തുടരണോ)
എല്ലാ എന്‍റെ ബൂലോക സുഹൃത്തുക്കള്‍ക്കും നന്മ നിറഞ്ഞ നവവര്‍ഷാശംസകള്‍.

ഞായറാഴ്‌ച, ഡിസംബർ 24, 2006

അന്വേഷണം‍.

Buzz It

ബ്ലോഗാഭിമാനി ബൂലോകം മൊത്തം അരിച്ചു പെറുക്കി തെരയുന്നു.


ബൂലോകം ബ്ലോഗാഭിമാനിയെ തെരയുന്നു.
(തെരയലിലെ തെരയല്‍) (അന്വേഷണങ്ങളിലെ അന്വേഷണങ്ങള്‍)‍


പാവം എന്‍റെ ബൂലോകം.
---------------------------‍

വെള്ളിയാഴ്‌ച, ഡിസംബർ 22, 2006

ഏണികള്‍

Buzz It
എന്‍റെ ബൂലോകം, നമ്മളുടെ ബൂലോകം,
ഇവിടെ ഈ നമ്മളുടെ വീട്ടിലെ ചെല തമാശകള്‍,
ചെല ചിന്തകള്‍,
ചെല നുറുങ്ങുകള്‍.

അവിടെ ഞാന്‍, ശ്രീ വിശ്വം,ശ്രീ ദേവരാജന്‍പിള്ള, ശ്രീ.വിഷ്ണു പ്രസാദ് അതു പോലെ പലരെഴുതിയവ കൂട്ടി വായിച്ചീ ‍ ബൂലോകമെന്ന മനോഹരമായ ലോകത്തെ അറിയാന്‍ ശ്രമിക്കുന്നു.
ശ്രീ.വിശ്വം.
ഭൂമിയുടെ ഗർഭഗൃഹങ്ങളിൽ കുളിരിന്റെ കൊച്ചുകൊച്ചുമൊട്ടുകൾ വിരിയാറുണ്ട്.പുറത്തേക്കുള്ള വഴികളൊക്കെ കൊട്ടിയടച്ചാലും അവയ്ക്കു പുഷ്പിച്ചേ അടങ്ങൂ. ഒന്നല്ലെങ്കിൽ മറ്റൊന്ന്. എങ്ങനെയായാലും, ഏതു വഴിക്കായാലും, അവർ പൊട്ടിയൊഴുകും.
ശ്രീ.വിഷ്നുപ്രസാദ്.
ഇളംതലകള്‍ കടിച്ചുപോവുന്ന ഒരു ശുദ്ധ വെജിറ്റേറിയന്‍ മാന്‍ കുട്ടി.വേദനിക്കാതെ ഓരോ തലപ്പിനും നന്ദി പറഞ്ഞ് അതങ്ങനെ നടന്നുപോയി. അപ്പോഴാണ് അതാ വരുന്നൂ ഒരു മുയല്‍. എല്ലാവരേയും ചിരിച്ചുകാണിച്ച് അതും പോയി. പിന്നെ വന്നത് ഒരിളംകാറ്റ്,തലോടി,ചുംബിച്ചു് നാളെയും വരാമെന്ന് പറഞ്ഞ്.
ശ്രീ.ദേവരാജന്‍.
മുളങ്കൂട്ടത്തിലെ ഒരു ജയന്റ്‌ പാണ്ഡ. ഇല്ലിമുള്ളുകള്‍ തറക്കാത്ത പഞ്ഞിക്കോട്ടുള്ള ഒരു ടണ്‍ തടിയുമായി അതിങ്ങനെ ഓടി നടക്കുന്നു.ഒരു ചക്കിപ്പരുന്ത്‌.ശിഖരങ്ങെളെത്തുന്നതില്‍ നിന്നും ഉയര്‍ന്ന് ഒരു ഏരിയല്‍ വ്യൂ നടത്തിപ്പോകുന്നു പാറക്കെട്ടിലെ കൂട്ടിലേക്ക്‌. ഒരു മക്കൌ തത്ത. ഇത്രയും നിറമുള്ള ഈ ജീവി എങ്ങോട്ട്‌ പറന്നാലും ആരും ശ്രദ്ധിച്ചുപോകും.
ഇനിയുമൊരൊത്തിരി ആളുകള്‍ എഴുതിയതൊന്നും മറക്കാതെ അതിലൊക്കെയുള്ള മഹത്വങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടു്,ആ ശബ്ദങ്ങളിലൂടെ‍, ചിന്തകളിലൂടെ ഒരു കാണാത്ത ലോകം അന്വേഷിച്ചൊരു യാത്ര.
പരാജയമാണെങ്കില്‍ എനിക്കെന്‍റെ തലയൂരി രക്ഷപ്പെടാന്‍ നിങ്ങളുടെ അനുഗ്രഹത്തിലൂടെ എനിക്കു കഴിയുമെന്നും എനിക്കു വിശ്വാസമുണ്ടു്.

പാഠം .1
--------




കേറീട്ടു വേണം നല്ല രണ്ടു ചീത്ത കൊടുക്കാന്‍.----------------‍‍പിന്നല്ല.



ഞാനൊരു പുതിയ ബ്ലോഗറാണേ ചേട്ടന്മാരെ. എനിക്കും ആ സാങ്കേതികവും സ്വാഗതവുമെല്ലാം നല്‍കിയൊന്നനുഗ്രഹിക്കണം.
---------------------------------------------------------------