ചെരുപ്പ് , എതിര്‍പ്പിന്റെയും വെറുപ്പിന്റെയും പ്രതീകമായതു് ഇന്നും ഇന്നലെയും അല്ല.
ബുഷിനെയോ ചിതംബരത്തിനെയോ പാകിസ്താന് പ്രസിഡന്റ്റ് സര്ഡാരിയെയോ, കഷ്മീര്‍ മുഖ്യ മന്ത്രി ഒമര്‍ അബ്ദുള്ളയെയോ ലക്ഷ്യമാക്കിയ ചെരുപ്പിനു് ഉന്നം ഫലിക്കാതിരുന്നതിലൊന്നും
ചെരുപ്പിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല.
ചെരുപ്പൂരിയടിച്ചു എന്ന് മലയാളത്തില്‍ വായിച്ചാല്‍, മലയാളം അറിയാവുന്ന ഏവര്‍ക്കും അറിയാം, അത് തന്തയ്ക്ക് പറഞ്ഞതിനേക്കാള്‍ മാന ഹാനി സൃഷ്ടിക്കുന്ന ഒന്നാണെന്ന്.
ചെരുപ്പിന്റെ വില കളയാനോ, അതോകൂട്ടാനോ, ചെരുപ്പിനെ പൊതു ചടങ്ങുകളില്‍ നിന്നും നിരോധിക്കാന്‍ പോകുന്നു. പാദ രക്ഷയില്ലാതെ കുന്നും മുള്ളും ഉള്ള പാതകളില്ഊടെ ഒരു നേതാവിന്റെ കവെറേജ് ചെയ്യാന്‍ പോകുന്ന ഒരു മാദ്ധ്യമ പ്രവര്‍ത്തകന്റെ വിഷമം.
കഷ്ടം. അവനാതാവശ്യമാ... നടക്കട്ട്.
അമ്പലത്തിനുള്ളില്‍ പ്രവേശിക്കുന്നതു പോലെ മാത്രം, ചെരുപ്പില്ലാതെ പാര്‍ട്ടി ഓഫീസ്സുകളില്‍ പ്രവേശിക്കുക.
നഗ്നപാദനായി നിന്ന് സ്വന്തം നിയോജക മണ്ഡലത്തിലെ വിഷമങ്ങള്‍ നേതാവിനോട് വിശദീകരിക്കുക.
ഇതൊക്കെ, ഇതാ, വരാന്‍ സമയമായിരിക്കുന്നു. !!!!!!!
വാര്‍ത്ത.
3 അഭിപ്രായങ്ങൾ:
ചെരുപ്പേറ്.?
അപ്പൊ തരുണീ മണീകള് ചുരിദാര്‍ ഇടാതെയും !!! ഹ ഹ ഹ
പണിക്കര്‍ സാറേ എനിക്ക് വയ്യ.
ചിന്തകള്‍ കാട് കയറുന്നു.ഹാഹാ:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ