ബുധനാഴ്‌ച, മേയ് 19, 2010

ചെറിയ വരികള്‍ (തലയോട്ടികള്‍)

Buzz It
ലിങ്ക്.ലിങ്കം.
ബലിയ കക്ഷികളാണു്.
തറവാടി, കുടുമ്മക്കാരന്‍, പാര്‍മ്പര്യമുള്ളവന്‍,
കുടുമ്മത്തി പിറന്നവന്‍, തന്തയ്ക്ക് പിറന്നവന്‍.
എന്നൊക്കെ പറയുന്നപോലെ.
ലിങ്കില്ലെങ്കിലോ പൊക.
ചെറ്റ. തന്തയ്ക്ക് പിറക്കാത്തവന്‍, രണ്ട് മൂന്ന് തന്തയുടെ വിത്ത്.
ആനപ്പുറത്തിരുന്ന തഴമ്പു പോലും പാരമ്പര്യം ആകും.
അതാണു ലിങ്ക്.
നീ ...നീയാകുന്നു എന്നതിനും ലിങ്കില്ലെങ്കില്‍ നീ മറ്റവനാകും.
നായരുടെ ലിങ്ക്ങ്ക് തേടി, ബ്ലോഗുകള്‍ മോത്തം കാടുകയറുന്നു.
ഒരു തലയോട്ടി കിട്ടിയാല്‍ ഉടനെ തന്നെ അത് സര്‍ സി പി യുടെ കാലത്തെ, ചൂടെണ്ണയില്‍ വിരല്‍ മുക്കി കുറ്റം തെളിയിച്ച ആ നായരുടെ തലയോട്ടി തന്നെ എന്ന് ഉറക്കെ വിളംബരം.
ഉടനെ അതിനു സപ്പോര്‍ട്ടേ..... സാറ്റേ.....
നായരായി ജനിച്ചു പോയതിനാല്‍ മാത്രം ഈ ലോകത്തെ പുലി വാലുകള്‍ മൊത്തം സ്വയം കിട്ടിയ നായരു വാലില്‍ ഒതുക്കി പഞ്ച പുച്ചമടക്കി കഴിയുന്നു.അവരുടെ അച്ചിമാര്‍ക്കും ബ്ലോഗുകളില്‍ നിന്നും കിട്ടി. വേശ്യകള്‍.
ചരിത്രം തിരുത്തലുകളുടെ രാസ പ്രക്രിയകളുടെ ഉപഹാരമാണു്.
ഇന്നലത്തെ ചരിത്രം ഇന്നായതും ഇന്ന് നാളത്തെ ചരിത്രമാവുന്നതും ആ പ്രക്രിയയിലാണു്.
ഇന്ന് ആ ചരിത്രത്തില്‍ ജീവിച്ചിരുന്നവരിലൂടെ ചരിത്രത്തിന്‍റെ താളുകള്‍ കണ്ട്, അതിനെ ഇന്നുമായി കൂട്ടി കുഴച്ച്, ഷയിന്‍ ചെയ്യാന്‍ ശ്രമിക്കുന്നവരേ...
ലിങ്ക്......അതിനു് ഒത്തിരി അര്ത്ഥതലങ്ങളുണ്ട്.
----------------------------------

ബുധനാഴ്‌ച, മേയ് 12, 2010

ചെറിയ വര (സെന്‍സസ്സ്)

Buzz It

മറവി പലപ്പോഴും അനുഗ്രഹമായി ഭവിക്കുന്നു.
ബോധപൂര്‍വ്വമുള്ള മറവി പലതും ഓര്‍മ്മിപ്പിക്കുന്നു.
ജയ് സെന്‍സസ്സ്.!
-----------------------