ബുധനാഴ്‌ച, ഏപ്രിൽ 28, 2010
ചെറിയ വരകള്‍ ചെറിയ വരികള്‍ (തന്തയില്ലാകോഴി, തലേകോഴി)
മദ്യപാനത്തിന്‍റെ ശില്പശാലയാണു് ഹര്‍ത്താല്‍.!
പ്രതികരണത്തിന്‍റെ പ്രത്യാശയാണു് ഹര്‍ത്താല്‍.!
അതൊക്കെ ശരി തന്നെ.
സത്യത്തില്‍ ഹര്‍ത്താലൊരു ഇലക്ഷന്‍ അജണ്ട തന്നെ.
അണികളുണരട്ടെ. ജനം അറിയട്ടെ. ലക്ഷം ലക്ഷം പിന്നാലെ എന്ന മുദ്രാവാക്യം കാലഹരണപ്പെട്ടിരിക്കുന്നു.
തൊട്ടതിനും തൊടാത്തതിനും “ലിങ്കു തരൂ” എന്ന ഇന്‍റെര്‍നെറ്റ് കമ്യൂണിറ്റിയെ പോലെ. ലക്ഷം ലക്ഷം പിന്നാലെ എന്നു മുദ്രാ വാക്യം മാത്രം മുഴക്കിയാല്‍ പോരാ...ലിങ്ക് വേണം. ഇന്നാ പിടിച്ചോ ലിങ്ക്ക്. ഒറ്റ തീവണ്ടി ഓടിയില്ല.
ബസ്സും കാറും ഒക്കെ ഷെഢില്‍ തന്നെ. അതൊക്കെ കാണിക്കുന്ന ലിങ്ക് തന്നെ ഹര്‍ത്താല്‍.
പിന്നെ ജനം.?
എല്ലാം ജന നന്മയക്കല്ലേ.:)
-------------------
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)