ബുധനാഴ്‌ച, ഏപ്രിൽ 29, 2009

ചെറിയ വരകളും വരികളും ( പ്രചാരകര്‍ പ്രവാചകര്‍)

Buzz It



‍‍‍‍‍‍‍‍‍‍‍‍‍‍‍-------------------------------------------
200

തിരിഞ്ഞു നോക്കുമ്പോള്‍ മനോഹരം തന്നെ.
നഷ്ടപ്പെട്ട സ്വപ്നങ്ങളെ വിരല്‍ തുമ്പിലൊപ്പാന്‍ കഴിയുക.
മനസ്സിലെ നിശ്വാസങ്ങള്‍ ശ്രവിക്കാനും,വിശകലനം ചെയ്യാനും ,
മാറി നിന്ന് മൌനമായാസ്വദിക്കാനുമൊക്കെ കഴിയുക.


സത്യത്തിന്‍റെ മഹാസന്നിധിയിലെ പൂജ്യമായി മാറി നില്‍ക്കാന്‍ കഴിയുക.
മഹാ ജല പ്രവാഹത്തില്‍ ഒരു കൊച്ചു കുമിളയായി ഒഴുകി നീങ്ങുക.
സ്വപ്നങ്ങളുടെ ഓലാഞ്ഞാലി കിളികളിലൊന്നായി അറിയാ ദേശങ്ങളില്‍ഊടെ
അപരിചിതരോടൊപ്പം എവിടെയൊക്കെയോ.
സംതൃപ്തി തന്നെ.


വിരലുകളനങ്ങണം.
വായിക്കാന്‍ കണ്ണുകളില്‍ പ്രകാശമുണ്ടായിരിക്കണം.
ദേശാടന പക്ഷികളെ പോലെ പറന്നു വരുന്ന‍ മക്കള്‍ വന്നു പോകട്ടെ.
പാടത്തിനു് പടിഞ്ഞാറു ചാഞ്ഞു വീഴുന്ന സൂര്യനെ നോക്കിയിരിക്കാന്‍, തോടിനിപ്പറം ചതുമ്പിനു മുകളിലെ മിന്നാമിനുങ്ങിയെ കാണാന്‍, പിന്നെ.....
രാത്രിയുടെ സംഗീതം. ചീവീടുകളുടെ മധുര ഭാഷണം, പോക്രാന്‍ തവളകളുടെ മത്സരങ്ങള്.
സ്ലേറ്റും പുസ്തകവുമായി സ്കൂളിലേയ്ക്കോടുന്ന കുഞ്ഞുങ്ങള്‍.
മനോഹരമായ സ്വപ്നങ്ങളില്‍ ഒരു കാവ്യപ്രപഞ്ചം.


ഇതൊക്കെ സ്വപ്നങ്ങള്‍. അതിനാല്‍ തന്നെ സംതൃപ്തിയും.



ഒരിക്കലും കണ്ടിട്ടില്ലാത്ത അക്ഷരക്കൂട്ടിലെ അക്ഷരങ്ങളിലൂടെ മാത്രം അറിയുന്ന സുഹൃത്തുക്കളേ.....

എല്ലാ സുഹൃത്തുക്കള്‍ക്കും കോടി കോടി പ്രണാമങ്ങള്‍.!

ഹാപ്പി ബ്ലോഗിങ്ങ്.!


-------------------------------------

ഞായറാഴ്‌ച, ഏപ്രിൽ 19, 2009