കമന്‍റുകള്‍ പ്രധാനമായി മൂന്നു വിധം.
(ഓരോ വിഭാഗത്തിനും ഉപവിഭാഗങ്ങള്‍ വേറെ ഉണ്ടു്)
1.നല്ലതു്.
2.നല്ലതല്ലാത്തതു്.
3.ഓ.ടോ.കമന്‍റുകള്‍.
-------------------------------
1.നല്ല കമന്‍റുകള്‍.
------------
നന്നായി.മനോഹരം.അടിപൊളി.ഗംഭീരം.ഇങ്ങനെ ഒക്കെ തുടങ്ങി താലോലിച്ചു കടന്നു പോകുന്നു. ചിഹ്നങ്ങളിലൂടെയും വിനിമയിക്കും നല്ല കമന്‍റുകള്‍.ഉദാ: :) :))) ;;)))) ഇങ്ങനെ ഒക്കെ. എല്ലാത്തിനും പിന്നില്‍ ഒരു തലോടല്‍ ഉണ്ടു്.
തീര്‍ച്ചയായും ഒരു ബ്ലോഗിലെഴുതുന്ന ആണിനും പെണ്ണിനും എന്തു മാത്രം സമയ ധന മാന നഷ്ടത്തിനു ശേഷമാണു് തന്‍റെ ഒരു പോസ്റ്റെന്നു പറയുന്ന സൃഷ്ടി ആവി പറന്നു ബൂലോകത്തെന്നുന്നതു് .
അതിനെ കീറി മുറിച്ചു് വികലമാക്കി പേനയുടെ നിബ്ബും ഒടിച്ചു വിടുന്ന കമന്‍റുകള്‍ കാണുമ്പോള്‍ ആ കമന്‍റുമെഴുതാന്‍ കളയുന്ന സമയ ധന മാന നഷ്ടങ്ങളെ ക്കുറിച്ചും ഞാന്‍ ചിന്തിക്കാറുണ്ടു്.
അതിനാല്‍ തന്നെ കമന്‍റെഴുതാന്‍ മനസ്സനുവദിച്ചില്ലെങ്കില്‍ വേണ്ട , മുന അല്പവും വെക്കാതെയുള്ള പറ്റെ കണ്ടിച്ചു കളഞ്ഞു പോകുന്ന കമന്‍റുകള്‍ക്കു് ഞാന്‍ യോജിക്കുന്നില്ല. സ്വല്പം അനുകമ്പാ പൂര്‍വ്വമല്ലെങ്കില്‍ പുതിയ മുളകള്‍ എങ്ങനെ തളിര്‍ത്തു വരും.
പുതിയ മുളകള്‍ തളിര്‍ത്തു പൂക്കണം. കമന്‍റതിനൊരു മഹാ സംജീവനിയാണു്.അതു് അക്ഷരാര്‍ഥത്തില്‍ പതിയട്ടെ. ആനന്ദ സാഗരങ്ങള്‍ ഉണരട്ടെ.
വെറും ചിരിക്കു മാത്രം.
--------------------------------------------
എല്ലാവരും എന്നോട് ക്ഷമിയ്ക്കൂ. മാപ്പ് തരൂ.. പ്ലീസ്!
(ഞാന്‍ മത്സരത്തില്‍ പങ്കെടുത്തിട്ടുമില്ല വോട്ടും ചെയ്തിട്ടില്ല അടിയിലും പങ്കെടുത്തില്ല എങ്കിലും ലേറ്റസ്റ്റ് ട്രെന്റല്ലേ? മാപ്പ് പറഞ്ഞേയ്ക്കാം. (ക.ട.ദില്‍ബൂ)
14 അഭിപ്രായങ്ങൾ:
എല്ലാവരും എന്നോട് ക്ഷമിയ്ക്കൂ. മാപ്പ് തരൂ.. പ്ലീസ്!
(ഞാന്‍ മത്സരത്തില്‍ പങ്കെടുത്തിട്ടുമില്ല വോട്ടും ചെയ്തിട്ടില്ല അടിയിലും പങ്കെടുത്തില്ല എങ്കിലും ലേറ്റസ്റ്റ് ട്രെന്റല്ലേ? മാപ്പ് പറഞ്ഞേയ്ക്കാം. (ക.ട.ദില്‍ബു)
ഇവിടെ ഞാനേത് ടൈപ്പ് കമന്‍റിടുമെന്‍റെ കര്‍ത്താവേ :)
എന്തായാലും ഒരു മ്യാപ്പും കിടന്നോട്ടെ (ഈ ദില്‍ബൂനെ കൊണ്ട് തോറ്റു... ഒരോ പുതിയ നമ്പര്‍ ഇറക്കിക്കോളും) :)
ഇത് ഞാന്‍ കാണാന്‍ വൈകി, മാപ്പു പറഞ്ഞേക്കാം അല്ലെ (വീണ്ടും ക ട് : ദില്‍ബനെങ്കില്‍ ദില്‍ബന്) :))))
വേണൂ, അപ്പോള്‍ എന്നെ വെച്ച് കാര്‍ട്ടൂണും പടച്ചു, അല്ലേ? എന്തായാലും ആദ്യത്തെ കരിക്കേച്ചര്‍/കാര്‍ട്ടൂണ്‍ താങ്കളുടേതു തന്നെ! ചിരിക്കാനും അല്‍പ്പം വകയുണ്ട്. ആശംസകള്‍.....
കുറേ നേരമായല്ലൊ ഇവിടന്ന് മാപ്പ് എന്നൊക്കെ കേല്‍ക്കാന്‍ തുടങ്ങിയിട്ട്.എന്നിട്ട് കിട്ടിയോ എന്ന് നോക്കാന്‍ വന്നതാ. നല്ല കാര്‍ട്ടൂണ്‍.
ഇനി ഇത് കാര്‍ട്ടൂണല്ല കാരിക്കേച്ചറായിരുന്നു എങ്കില്‍ എനിയ്ക്ക് മാപ്പ് തരൂ. :-)
പ്രിയ സഹാ,
എന്നില്‍ ആ എപ്പിസോദുണ്ടാക്കിയ വികാര വിചാരങ്ങളെ ഹാസ്യത്തിന്‍റെ മേമ്പൊടിയില്‍ ചിത്രീകരിക്കാന്‍ ഒന്നു ശ്രമിച്ചു. അത്ര തന്നെ.
സഹായല്ല, അഗ്നി പരീക്ഷയാണു് ഇതിലെ വിഷയം.
ഏതെങ്കിലും രീതിയില്‍ ഈ കാര്‍ട്ടൂണ്‍ ഹാസ്യമല്ലാത്ത ഞാനുദ്ദേശിക്കാത്ത മേഖലകളിലേയ്ക്കു പോയിട്ടില്ലെന്നു ഞാന്‍ വിശ്വസിക്കട്ടെ.
വീണ്ടും ആശംസകള്‍, അനുമോദനങ്ങള്‍.
സ്നേഹപൂര്‍വ്വം.
വേണു.
വെച്ചടി വെച്ചടി മുന്നോട്ട്...
വേണുജി,
ചെണ്ട 'കൊട്ട്' എനിക്ക് കേള്‍ക്കാന്‍ പറ്റുന്നുണ്ട്.[ക്ഷമ,അഗ്നിപരീക്ഷ ഇതിന്റെയൊക്കെ പേറ്റന്റ് എനിക്ക് തരണം-മനസ്സിലായില്ലേ...ഏത്-ഉവ്വ]
ചിരിക്കാനുള്ള , ഒപ്പം ചിന്തിക്കാനുമുള്ള വക അതിലുണ്ടെന്നാണെനിക്കു തോന്നിയത്. പിന്നെ പലര്‍ക്കും പല അഭിപ്രായങ്ങളാകമല്ലോ. എനിക്ക് പൊതുവെ കാര്‍ട്ടൂണുകള്‍ വലിയ ഇഷ്ടമാണ്. കേരളകൗമുദിയിലെ സുജിത്തിന്റെ കാര്‍ട്ടൂണുകള്‍ നോക്കൂ. അര്‍ത്ഥവ്യാപ്തിയും ഹാസ്യവും അവിടെ ദാസനെയും വിജയനെയും പോലെ!
കൊള്ളാം :)
ഹിഹിഹ്ഹി.... കാര്‍ട്ടൂണുകള്‍ കലക്കുന്നുണ്ട്.:))എന്നോടും ക്ഷമിക്കൂ.. എന്തിനെന്നൊ.. വെറുതെ..:)
qw_er_ty
ആദ്യമായി മാപ്പെഴുതാന്‍ ധൈര്യം കാട്ടിയ ശ്രീ.അഗ്രജനു് നന്ദി.പിന്നെ കൂട്ട മാപ്പു വിജയകരമാക്കിയ ശ്രീ.കുറുമാന്‍,ദില്‍ബാസുരന്‍ ,സഹ,വിഷ്ണുപ്രസാദ്,സാന്‍ഡൊസ്,
തറവാടി,ബിന്ദു തുടങ്ങിയ എല്ലവര്‍ക്കും നന്ദി.
ചിരിക്കാനുംചിന്തിപ്പിക്കാനും കഴിഞ്ഞു എന്നെഴുതിയതിനും കാര്‍ട്ടൂണ്‍ ലിങ്കിനും സഹയ്ക്കു് എന്‍റെ കൃതജ്ഞതയും സ്നേഹം നിറഞ്ഞ പൂച്ചെണ്ടുകളും.
വിഷ്ണു പ്രസാദിന്‍റെ “അടിവച്ചടി വച്ചു്” വായിച്ചപ്പോള്‍ തറവാടി എഴുതിയ അടിയും ഓര്‍മ്മ വന്നു. ഹാ ഹാ ഹാ.
ഈ കാര്‍ട്ടൂണ്‍ എന്‍റെ ബൂലോക സുഹൃത്തുക്കള്‍ക്കു് ആര്‍ക്കെങ്കിലും മോശമായെന്നു തോന്നിയെങ്കില്‍ അതിനൊരു മാപ്പ് എനിക്കും നല്‍കുക.
സ്നേഹത്തൊടെ,
വേണു.
കംന്റുകളെ പറ്റി പറഞ്ഞതില്‍ ഒരു സംശയം ആത്മാര്‍ത്ഥമായുള്ള വിലയിരുത്തലുകള്‍ എഴുതി തുടങ്ങുന്നവരെ സഹായിക്കില്ലേ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ