
--------------

-----------
സീരിയലുകളുടെ കാലമല്ലേ. ബാക്കി അടുത്ത എപ്പിസോഡില്‍ പറയാം.
ചെറുകഥാ ക്യാമ്പിലെ വിശേഷങ്ങള്‍ തുടരും. :)
------------------------------------------------------------------------



ഇന്ത്യയിലെ മധ്യവര്‍ഗ്ഗത്തിന്റെ ജീവിത നിലവാരം ഉയര്‍ന്നതാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് ജോര്‍ജ്ജ് ബുഷ് ശനിയാഴ്‌ച പ്രസ്‌താവിച്ചു. ഇന്ത്യയുടെയും ചൈനയുടെയും അത്യാര്‍ത്തിയാണ് ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി കോണ്ടലിസാ റൈസും പറഞ്ഞു.
ഏകദേശം 75 ബില്ല്യണ്‍ ഡോളറിന്റെ ഭക്ഷണം ആണത്രെ അമേരിക്ക ഒരു വര്‍ഷം വേസ്റ്റ് ആക്കുന്നത്. ( ഏകദേശം മൂന്ന് ലക്ഷത്തി പതിനെണ്ണായിരം കോടി രൂപ.) എനിക്കു വിശക്കുന്നു എന്ന നിലവിളി ഇനിയും കെട്ടടങ്ങാത്ത ഇന്‍ഡ്യ.
ബുഷിന്‍റെ വിശപ്പു തീര്‍ന്നിട്ടില്ല. ഒരു ഇറാക്കു കൊണ്ടൊന്നും ഒരു സദ്യ ആകില്ലെന്നറിയാം. എവിടെയും കൊടിപിടി ആയുധമായവര്‍ക്കു് നല്ലൊരു കൊടി ബുഷമ്മാവന്‍ നല്‍കിയിരിക്കുന്നു, ഈ കൊടും ചതിയന്‍ എന്തുദ്ദേശിച്ചാണിത്തരം പ്രസ്താവനകളിറക്കുന്നതു്.?.









ഒരിക്കലെവിടെയോ തമാശയായെഴുതിയിരുന്നതു വായിച്ചു.
അമേരിക്കയില്‍ നിന്നു വന്ന ഒരു മലയാളി പറഞ്ഞു പോലും. “ഇവിടെ ഒക്കെ എന്തൊരു പച്ചക്കാടുകളായിരുന്നു. നിങ്ങളിതൊക്കെ വെട്ടി നശിപ്പിച്ചിരിക്കുന്നു.“ ഗ്രാമീണന്‍റെ ഉത്തരം.“ അല്ല ആ കാടൊക്കെ ഇവിടെ നിര്‍ത്തി ഞങ്ങള്‍ കാടന്മാരായി ഇവിടെ കഴിയാം.“
ജനിച്ച നാട്ടിലൊഴികെ മറ്റെവിടെയും ഒരു രണ്ടാം പൌരന്‍ മാത്രമാണു പ്രവാസി.
എത്ര ആഡംബരങ്ങളിലും എത്ര പദവികളിലും,
മലയാളി, മലബാറിയായോ മദ്രാസ്സിയായോ ആയി പ്രവാസിത്വത്തില്‍ രൂപാന്തരം പ്രാപിക്കുന്നു.
എനിക്കെന്നായാലും എന്‍റെ നാടു മതി.
ഞാന്‍ ജനിച്ചു വളര്‍ന്ന നാടു്.
ഓര്‍മ്മകളുടെ മണിച്ചെപ്പു മുഴുവനും നിറഞ്ഞിരിക്കുന്ന നാടു്.
നാടിന്‍റെ ഓരോ പുരോഗമനമായ കാല്‍ വയ്പുകളിലും ഞാന്‍ അഭിമാനിക്കുന്നു.
പാകപ്പിഴകളേയും ഇകഴ്ച്ചകളേയും, എല്ലായിടത്തും വ്യാപിക്കുന്ന ചില പ്രതിഭാസങ്ങളില്‍ ഉള്‍പ്പെടുത്തി സമാധാനിക്കുന്നു.
തിരിഞ്ഞു നോക്കുമ്പോള്‍ തോന്നാറുണ്ടു്. നീ വണ്ടി കേറി ആ നാടു വിട്ടതു പോലും ആ നാടിനു് നിനക്കു് ഒന്നും നല്‍കാന്‍ ഒക്കാതിരുന്നതിലല്ലേ. പിന്നെയും എന്തിനു സ്നേഹിക്കണം.?
അല്ല. അല്ല. അല്ല.
അവിടെ ചിന്തിക്കേണ്ട വിഷയങ്ങളുണ്ട്.
വര്‍ഷാവര്‍ഷം ഓടി പോകുന്നതിനു പിന്നില്‍ എന്തൊക്കെയോ ഉണ്ടു്.
ആ എന്തൊക്കെയോയേ, ഒരു പക്ഷേ വേരുകളെന്നു പറയുന്നതാണോ, അതൊന്നും എനിക്കറിഞ്ഞു കൂടാ.
അടിഒഴുക്കുകളോ കര്‍മ്മവിധിയോ എവിടെയൊക്കെയോ എത്തിപ്പിക്കുമ്പോഴും, മനോഹരമായ ഒരു വലിയ ക്യാന്‍വാസ്സു് നിറയെ ഓര്‍മ്മ പ്പൂക്കള്‍ നിറഞ്ഞിരിക്കുന്നു.
എന്നായാലും തിരിച്ചു് നാട്ടിലേയ്ക്കെന്നു തന്നെയാണെന്‍റെ സ്വപ്നം.
മിക്ക പ്രവാസികളുടേയും സ്വപ്നങ്ങള്‍ ഇങ്ങനെ തന്നെ എന്നു തോന്നാറും ഉണ്ടു്.
അന്യ നാട്ടിലൊരിക്കല്‍ ഞാന്‍ കേട്ട ഒരു ശബ്ദം ഞാനോര്‍ത്തു വച്ചിരിക്കുന്നു.
പട്ടിണിയായാലും നാട്ടിലായാല്‍ ഒരു ഞാലി പൂവന്‍ വാഴയുടെ മൂട്ടിലായാലും ആരേയും പേടിക്കാതെ കിടന്നുറങ്ങാമല്ലോ.
വെറും വാക്കാണു്. അതിനു പിന്നിലെ സത്യങ്ങളെല്ലാം തുറിച്ചു നോക്കുമ്പോഴും അതിലെ മലയാള മണ്ണിനോടുള്ള സ്നേഹം എനിക്കു് തിരിച്ചറിയാന്‍ കഴിയുന്നു.
ജനിച്ചതു കേരളത്തിലാണെന്നും, മാതൃ ഭാഷ മലയാളമാണെന്നും പറയാനറയ്ക്കുന്നവര്‍ മലയാളികളല്ല.
ഞാന്‍ ഒരു മലയാളിയാണെന്നു് അഭിമാനത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു . :)


കണക്കു് എനിക്കേറ്റവും ഇഷ്ടമായ വിഷയമായിരുന്നു.
കണക്കിനു കൂടുതല്‍ മാര്‍ക്കു വാങ്ങിയിരുന്ന ഞാന് കണക്കിന് പകരം കൊമ്മേര്‍സു പഠിച്ചത് എന്‍റേയും കണക്കു് തെറ്റിച്ചു.
മലയാളം നല്ല രിതിയില്‍ എഴുതുകയും വായിക്കുകയും ചെയ്ത എന്‍റെ ചില യുവജനോത്സന കുസൃതികള്‍ കണ്ട് തോളത്തു കൈ വച്ചനുഗ്രഹിച്ചവരുടേയും കണക്കുകള്‍ തകര്‍ത്തപ്പോള്‍ എനിക്കു ആ കണക്കിനോടും അത്ഭുതം തോന്നി.
ജ്യോതിഷം അറിയാവുന്ന ഭാസ്ക്കരന്‍ സാറായിരുന്നു നാളും പേരും ശരീര ഭാഷയും അറിഞ്ഞു് ഒരിക്കല്‍ പെണ്‍പിള്ളാരുടെ മുന്നില്‍ വച്ചു പറഞ്ഞതു്, നീ ഒരു നടനാകാന്‍ എല്ലാ സാധ്യതയും ഉണ്ടു. ഭാസ്കരന്‍ സാറിന്‍റെ പ്രവചനത്തിനെ തെറ്റിച്ച ആ കണക്കിനേയും ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നു.
കൃഷ്ണനാചാരി സാര്‍ പഠിപ്പിച്ച കണക്കുകളുടെ മാന്ത്രികത വീണ്ടും പഠിക്കാന്‍ കഴിയാതെ പോയ്യ മഹാ നിര്‍ഭാഗ്യത്തിനു മുന്നില്‍ നിന്നെനിക്കിന്നെല്ലാം മനസ്സിലാകുന്നു.
എല്ലാം ഒരു കണക്കു തന്നെ.
ആ മഹാ കണക്കിന്റെ മുന്നില് തല കുനിക്കുന്നു.
കണക്കിന്റെ മഹാ സത്യങ്ങളുടെ മുന്നില് ഒരു കണക്കും അറിയാതെ ഞാനും ഒരു കണക്കായി.
അതും മറ്റൊരു കണക്കാകാം.
പല കണക്കുകളും തെറ്റിക്കുന്ന ആ വലിയ കണക്കിന്‍റെ മുന്നില്‍ നിന്നു പറഞ്ഞു പോകുന്നു. ഒക്കെ ഒരു കണക്കു്.
------------------------------


