കാര്‍ടൂണ്‍‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കാര്‍ടൂണ്‍‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, ജനുവരി 31, 2010

ചെറിയ വരകള്‍ (നേട്ടങ്ങള്‍)

Buzz It

-----------------------------------------------------------------------------------
--------------------------------------------------------------------------------------
ആറ് വറ്റിച്ചവന്‍ ഞാന്‍,
കാട് കരയാക്കിയവന്‍ ഞാന്‍,
നാട് നന്നാക്കി നന്നാക്കി നന്നായ എനിക്ക്...
ഇനിയും മക്കളേ..... നന്നാക്കാന്‍ എത്രയോബാക്കി.
തുടച്ചു നീക്കലുകള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.
-----------------------------------------------------------------------------------------

വ്യാഴാഴ്‌ച, ജനുവരി 28, 2010

ചെറിയ വരകള് ‍(മദ്യം വേണ്ടാതുള്ള നരന്മാര്‍...)

Buzz It




-------------------------------
മദ്യമില്ലാതെ നമുക്കെന്ത് ആഘോഷം.?
ഓണത്തിനു 126 കോടി. ക്രിസ്തുമസ്സിനു് 44 കോടി.
പുതുവര്‍ഷത്തെ സ്വാഗതമറിയിക്കാന്‍‍ ഡിസംബര്‍ 30/31 നു് 52 കോടി.
മലയാളി ഒരു ദിവസം കുടിക്കുന്നത്. 10 കോടി മദ്യം.
ഇന്ന് കുഞ്ച്ചന്‍ നമ്പ്യാരിങ്ങനെ പാടുമായിരിക്കാം.....
മദ്യം വേണ്ടാതുള്ള നരന്മാര്‍,
കുറയും നമ്മുടെ കേരള നാട്ടില്‍.!!!

കുടിയേഴ്സ് ഓണ്‍ കണ്ട്രി ആയി മാറുന്ന കൊച്ചു കേരളം.
ഹാഹാ...
അപ്പോള്‍ വൈകിട്ടെന്താ പരിപാടി.?
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍---------------------------

ഞായറാഴ്‌ച, മേയ് 04, 2008

വലിയലോകവും ചെറിയ വരകളും( ഭ്രാന്തു്)

Buzz It

തുടക്കം ഇങ്ങനെ തന്നെ.അപ്പുറവും ഇപ്പുറവും ഒന്നായാല്‍ പിന്നെ
ഇവിടെ എന്താണുള്ളതു്.?

-----------------------------------------------

ഒക്കെ ഒരു ഭ്രാന്തന്‍ വിലാപം.
വീണ്ടുമൊരുനാള്‍ വരും
എന്റെചുടലപ്പറമ്പിനെ തുടതുള്ളുമീ
സ്വാര്‍ത്ഥ സിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്റെ അഴലില്‍ നിന്ന്
അമരദീപം പോലെ ആത്മാക്കളിഴചേര്‍ന്ന്
ഒരദ്വൈത പത്മമുണ്ടായ് വരും
--------------------------------------------------------

ഞായറാഴ്‌ച, മാർച്ച് 16, 2008

വലിയലോകവും ചെറിയ വരകളും (കണ്ടപ്പോഴും കേട്ടപ്പോഴും)

Buzz It


മലയാളം മറക്കുന്ന മലയാളികള്‍
കേരളത്തെ വെറുക്കുന്ന കേരളീയര്‍.

ഒരിക്കലെവിടെയോ തമാശയായെഴുതിയിരുന്നതു വായിച്ചു.

അമേരിക്കയില്‍ നിന്നു വന്ന ഒരു മലയാളി പറഞ്ഞു പോലും. “ഇവിടെ ഒക്കെ എന്തൊരു പച്ചക്കാടുകളായിരുന്നു. നിങ്ങളിതൊക്കെ വെട്ടി നശിപ്പിച്ചിരിക്കുന്നു.“ ഗ്രാമീണന്‍റെ ഉത്തരം.“ അല്ല ആ കാടൊക്കെ ഇവിടെ നിര്‍ത്തി ഞങ്ങള്‍ കാടന്മാരായി ഇവിടെ കഴിയാം.“

ജനിച്ച നാട്ടിലൊഴികെ മറ്റെവിടെയും ഒരു രണ്ടാം പൌരന്‍ മാത്രമാണു പ്രവാസി.
എത്ര ആഡംബരങ്ങളിലും എത്ര പദവികളിലും,
മലയാളി, മലബാറിയായോ മദ്രാസ്സിയായോ ആയി പ്രവാസിത്വത്തില്‍ രൂപാന്തരം പ്രാപിക്കുന്നു.
എനിക്കെന്നായാലും എന്‍റെ നാടു മതി.
ഞാന്‍ ജനിച്ചു വളര്‍ന്ന നാടു്.
ഓര്‍മ്മകളുടെ മണിച്ചെപ്പു മുഴുവനും നിറഞ്ഞിരിക്കുന്ന നാടു്.
നാടിന്‍റെ ഓരോ പുരോഗമനമായ കാല്‍ വയ്പുകളിലും ഞാന്‍ അഭിമാനിക്കുന്നു.
പാകപ്പിഴകളേയും ഇകഴ്ച്ചകളേയും, എല്ലായിടത്തും വ്യാപിക്കുന്ന ചില പ്രതിഭാസങ്ങളില്‍ ഉള്‍പ്പെടുത്തി സമാധാനിക്കുന്നു.

തിരിഞ്ഞു നോക്കുമ്പോള്‍ തോന്നാറുണ്ടു്. നീ വണ്ടി കേറി ആ നാടു വിട്ടതു പോലും ആ നാടിനു് നിനക്കു് ഒന്നും നല്‍കാന്‍ ഒക്കാതിരുന്നതിലല്ലേ. പിന്നെയും എന്തിനു സ്നേഹിക്കണം.?
അല്ല. അല്ല. അല്ല.
അവിടെ ചിന്തിക്കേണ്ട വിഷയങ്ങളുണ്ട്‌.
വര്‍ഷാവര്‍ഷം ഓടി പോകുന്നതിനു പിന്നില്‍ എന്തൊക്കെയോ ഉണ്ടു്.
ആ എന്തൊക്കെയോയേ, ഒരു പക്ഷേ വേരുകളെന്നു പറയുന്നതാണോ, അതൊന്നും എനിക്കറിഞ്ഞു കൂടാ.
അടിഒഴുക്കുകളോ കര്‍മ്മവിധിയോ എവിടെയൊക്കെയോ എത്തിപ്പിക്കുമ്പോഴും, മനോഹരമായ ഒരു വലിയ ക്യാന്‍വാസ്സു് നിറയെ ഓര്‍മ്മ പ്പൂക്കള്‍ നിറഞ്ഞിരിക്കുന്നു.

എന്നായാലും തിരിച്ചു് നാട്ടിലേയ്ക്കെന്നു തന്നെയാണെന്‍റെ സ്വപ്നം.
മിക്ക പ്രവാസികളുടേയും സ്വപ്നങ്ങള്‍ ഇങ്ങനെ തന്നെ എന്നു തോന്നാറും ഉണ്ടു്.

അന്യ നാട്ടിലൊരിക്കല്‍ ഞാന്‍ കേട്ട ഒരു ശബ്ദം ഞാനോര്‍ത്തു വച്ചിരിക്കുന്നു.
പട്ടിണിയായാലും നാട്ടിലായാല്‍ ഒരു ഞാലി പൂവന്‍ വാഴയുടെ മൂട്ടിലായാലും ആരേയും പേടിക്കാതെ കിടന്നുറങ്ങാമല്ലോ.
വെറും വാക്കാണു്. അതിനു പിന്നിലെ സത്യങ്ങളെല്ലാം തുറിച്ചു നോക്കുമ്പോഴും അതിലെ മലയാള മണ്ണിനോടുള്ള സ്നേഹം എനിക്കു് തിരിച്ചറിയാന്‍ കഴിയുന്നു.

ജനിച്ചതു കേരളത്തിലാണെന്നും, മാതൃ ഭാഷ മലയാളമാണെന്നും പറയാനറയ്ക്കുന്നവര്‍ മലയാളികളല്ല.

‍
ഞാന്‍ ഒരു മലയാളിയാണെന്നു് അഭിമാനത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു . :)


---------------------------------

ചൊവ്വാഴ്ച, ഫെബ്രുവരി 12, 2008

വലിയലോകവും ചെറിയ വരകളും (ആരോടും പരിഭവമില്ലാതെ‍‍)

Buzz It



ആരോടും പരിഭവമില്ലാതെ.


ജീവിതത്തില്‍ ജന്മദിനങ്ങളാഘോഷിക്കാനുള്ള ഭാഗ്യമില്ലായിരുന്നു.


ചില വഴിപാടുകള്‍,
അമ്മ,
ത്രിസന്ധ്യയിലെ നാമജപങ്ങള്‍.
തട്ടത്തിലെ തുളസിപ്പൂക്കളുടെ എണ്ണം,
അമ്മയുടെ മുഖത്തെ കണ്ണുനീരില്ലാത്താ മന്ദസ്മിതം,
കൊച്ചു പെങ്ങന്മാരുടെ സന്തോഷം,
പത്താമ്പുറത്ത് ഉറങ്ങാതിരുന്ന സ്വപ്നങ്ങള്‍.


കഴിഞ്ഞിരുന്നു ജന്മ ദിനങ്ങള്‍.


മറുനാട്ടിലെത്തിയപ്പോഴും അറിഞ്ഞിരുന്നില്ല.
അമ്മയുടെ കത്തുകളിലെ ആംഗ്യങ്ങള്‍ എന്നെ ഓര്‍മ്മിപ്പിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച രേവതി നക്ഷത്രത്തില്‍ അമ്പലത്തില്‍ ഗണപതി ഹോമവും മറ്റു വഴിപാടുകളും നടത്തി.


മറന്നില്ല

.

പിന്നീട്,
ജന്മദിനങ്ങളോര്‍മ്മിപ്പിക്കാന്‍,
മക്കളുടെ അമ്മ ഒളിച്ച് നിന്ന് ,
കട്ടിലിനു തലയ്ക്കല്‍ ഉണരുന്നതിനു മുന്നേ കാത്തിരിക്കുന്ന രണ്ടു കുഞ്ഞുങ്ങളേ നിര്‍ത്തി,‍.
ഹാപ്പി ബര്ത്ഡേ റ്റു യൂ. എന്നു പറയുമ്പോള്‍ ഒന്നും നിഷേധിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ചിരിച്ചു നില്‍ക്കുന്ന സൃഷ്ടികളുടെ മുന്നില്‍ തോറ്റുകൊടുക്കുന്നു.


.

ജീവിതത്തില്‍ തുടര്‍ന്നത് ബ്ലോഗിലും,
അതിനാല്‍ എന്‍റെ ബ്ലോഗുകള്‍ക്കും ജന്മദിനങ്ങളില്ലാതായി.


2006 മാര്ച്ചില്‍ എന്‍റെ ആദ്യ ബ്ലോഗു്.
ഒരു ചെറുകഥ എഴുതി ഞാനീ നിഴല്‍ നാടകത്തിലൊരംഗമായി.


അവിടെ “വേണുവിന്‍റെ കഥകള്‍“. പറയാനോ എഴുതാനോ കേള്‍ക്കാനോ ഒക്കെ ആയി.



മലയാളം വായിക്കാനില്ലാതിരുന്ന ഈ വടക്കേഇന്‍ഡ്യന്‍ നഗരത്തില്‍ എത്തുമ്പോള്‍,
നഷ്ടങ്ങളുടെ പട്ടികയില്‍ മലയാളം വായനയും ഉണ്ടായിരുന്നു.



കഥകള്‍ കവിതകള്‍.പത്രങ്ങള്‍.ഇവയൊക്കെ ഇഷ്ടമാകയാല്‍ കുറേ ഒക്കെ പോസ്റ്റലായി വരുത്തി വായിക്കാന്‍ ശ്രമിച്ചിരുന്ന നാളുകള്‍.
അത്യാസന്ന നിലയിലെന്ന വാര്‍ത്ത ഇവിടെ എത്തുമ്പോഴേയ്ക്കും, ശവ സംസ്ക്കാരം ആയി, കാലഹരണപ്പെട്ട വാര്‍ത്തകളായി മാറിയിരുന്നു. പോസ്റ്റല്‍ തകരാറും പോസ്റ്റുമാന്മാരുടെ കൃത്യ വിലോപവും വായനാ, തടസ്സമാക്കി മാറ്റിയിരുന്ന നാളുകള്‍.


ഇന്‍റെര്‍നെറ്റിലൂടെ മലയാളം പത്രങ്ങളുള്‍പ്പെടെ പലതും വായിക്കാമെന്നറിഞ്ഞതും ആയിടയ്ക്കായിരുന്നു.
ഇന്‍റെര്‍നെറ്റില്‍ ആദ്യം മലയാളം വായിച്ചത് എന്ന് എന്നോര്‍ക്കുന്നില്ല. പക്ഷേ ആദ്യമായി മലയാളം കണ്ട ദിവസം ഓര്‍ക്കുന്നു.
ചീനാ അതിര്‍ത്തിയില്‍ യുദ്ധം ചെയ്തു നിന്ന മലയാളി സൈനികനു് അവിടെ അതിര്‍ത്തിയില്‍ ഒരു തെങ്ങ് കണ്ടാല്‍ തോന്നുന്ന മാനസിക സ്ഥിതി വിശേഷമായിരുന്നു എനിക്കന്നുണ്ടായത്.


സെര്‍ച്ചിലൂടെ മലയാളം എഴുതിയിട്ടുള്ള സ്ഥലങ്ങള്‍ കണ്ടു പിടിക്കാന്‍ പിന്നീട് എനിക്ക് കഴിഞ്ഞു.
കൂടുതല്‍ മലയാളികളില്ലാതിരുന്ന ഈ നഗരത്തില്‍ സമാന മനസ്സരെ കണ്ടു പിടിക്കാനും എനിക്ക് പ്രയാസമായിരുന്നു.
അതിനാല്‍ ഒഴിവു ദിവസങ്ങള്‍ എനിക്കൊരു തപസ്യ ആയി.
അന്വേഷണങ്ങളും വായനയും തുടര്‍ന്നു കൊണ്ടിരുന്നു.


മലയാളം ബ്ലോഗുകളില്‍ എങ്ങനെ എത്തിയെന്നോ, ഏതു ബ്ലോഗാണ് ആദ്യം വായിച്ചതെന്നോ ഓര്‍ക്കാന്‍ കഴിയുന്നില്ല. കാരണം വായിച്ചതൊക്കെ ബ്ലോഗുകളാണെന്ന് മനസ്സിലാക്കിയെടുക്കാന്‍‍ തന്നെ സമയമെടുത്തു.
എന്തുകൊണ്ടെനിക്കും ഒരു ബ്ലോഗു തുടങ്ങി കൂടാ എന്ന ചിന്ത എന്നേയും സാവകാശം പിന്തുടര്‍ന്നു.
മുന്നേ പോയവരെഴുതി വച്ചിരുന്ന വഴികാട്ടികള്‍ വായിച്ചു മനസ്സിലാക്കിയെടുത്തു.
എഴുതാനുള്ള നാരായവും ഓലയും കിട്ടിയ ഞാനും തറ , പറ, പന എന്നെഴുതാന്‍ തുടങ്ങി.
പിന്നീട് ഉപദേശങ്ങള്‍ നല്‍കിയ വരെ ഒക്കെ നന്ദിയോടെ സ്മരിക്കുന്നു.
അഭിപ്രായങ്ങള്‍ കമന്‍റായും ഈമെയിലായും ഓര്‍ക്കൂട്ടായും, പ്രചോദനങ്ങളും തെറ്റു തിരുത്താനുള്ള ഉപദേശങ്ങളും മണ്ടത്തരങ്ങള്‍ക്ക് സ്നേഹമസൃണമായ താക്കീതും ഒക്കെയായി എനിക്ക് മാര്‍ഗ്ഗ ദീപം നല്‍കി.
അങ്ങനെ “വേണുവിന്‍റെ കഥകള്‍” എന്ന ബ്ലോഗും.


അതിനൊക്കെ ശേഷം ,പിന്നെയും ഭാരതപ്പുഴ പല പ്രാവശ്യം ഒഴുകി.:)


എന്‍റെ വലിയലോകം(A tipical Photo blog) എന്ന ബ്ലോഗില്‍ ശ്രീ വിശ്വപ്രഭയുടെ ഈ കമന്‍റ് വന്നത് യാദൃശ്ച്ചികമായിരുന്നു.

.Monday, October 02, 2006
http://valiyalokam.blogspot.com
വിശ്വപ്രഭ viswaprabha said...
എല്ലായിടത്തും ഓടിനടന്നു കമന്റിടാന്‍ പറ്റുന്നില്ലല്ലോ മാഷേ!
പൊറുക്കണം! സമയം കിട്ടുന്നതിനനുസരിച്ച് ഇവിടെയൊക്കെ വന്നു കുത്തിക്കുറിച്ചിട്ടോളാം!
തല്‍ക്കാലം ഇത്രയും പറയാം:‘നല്ല ബ്ലോഗ്! ഗൌരവതരമായ ഫോട്ടോകാര്‍ട്ടൂണുകള്‍!’
-----------------
Nov 26, 2006 12:06:00 PM


അതൊരു നിമിത്തമായി.
മനസ്സില്‍ കാര്‍ടൂണെന്ന വാക്ക് കത്താന്‍ തുടങ്ങി. .
കാര്‍ടൂണുകള്‍, വരയ്ക്കാനും വരച്ചതിനു് വരയേക്കാള്‍ നല്ല വരികളെഴുതാനും ഉള്ളത്.
വരയും വരിയും കിട്ടെ കിട്ടെ മത്സരിക്കുന്നത് കാണാറുണ്ട്..
ഒരു വരയില്‍ ആയിരം വരികള്‍.!
ഒരു വരിയില്‍ ആയിരം വരകള്‍.!
പ്രതിഭാശാലികള്ക്ക് എന്‍റെ പ്രണാമം.



കീറിക്കളയുന്ന കഥകളോടും കവിതകളോടുമൊപ്പം കോറിയിടുന്ന ചില വരകളും ചിത്രങ്ങളും എന്നെ നോക്കി എന്തോ സംസാരിക്കാറുണ്ടായിരുന്നു . അതൊക്കെ ഓര്‍ത്തതോ പിന്നെ കോറിയതോ ഒക്കെ എന്തൊക്കെ ആയി രൂപാന്തരം.
അങ്ങനെ നിഴല്‍ക്കുത്തെന്ന ബ്ലോഗ് ജന്മം കൊള്ളുകയായിരുന്നു. .
Friday, December 22, 2006 നു് ആദ്യ പോസ്റ്റിട്ടു.
ഈ വലിയ ലോകത്ത് ചെറിയ വരകളുമായി ഈ ഞാനും തുടരുന്നു.


ഒന്നുമില്ലൊന്നുമില്ലീ നിഴല്‍ നാടകത്തില്‍,
വെറും നിഴല്‍ പോലുമല്ലാതെ വീണടങ്ങുമ്പോള്‍ പിന്നെയും നിഴലു പോലും ഒരു ജന്മ സ്വപ്നം മാത്രം.



എനിക്ക് ബ്ലോഗുകള്‍ ഇഷ്ടമാണു്. വായിക്കാനും അറിയാനും എനിക്കു ധാരാളം എന്‍റെ മലയാളം ബ്ലോഗില്‍ സുലഭമാണു്.
പ്രിന്‍റ് മീഡിയയും മലയാള ബ്ലോഗുകളും വായിക്കാറുണ്ട്. നെറ്റിലെ മലയാള ഭാവിയില്‍ സ്വപ്നങ്ങളുണ്ട്. ആരേയും നിരസിക്കാനറിവില്ല.
എനിക്ക് ബ്ലോഗിങ്ങിഷ്ടമാണു്.


ദിവസം എത്ര സമയമില്ലെങ്കിലും ഒരു മണിക്കൂര്‍ എനിക്കതിനു ചിലവഴിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ നിരാശയാണു്.
ആ ഒരു മണിക്കൂറില്‍ പുതിയതും പഴയതും പലതും വായിക്കാനും ഞാനും ഇവിടെ ഉണ്ടെന്നറിയിക്കാന്‍‍ ഒരു കമന്‍റെവിടെ എങ്കിലും എഴുതാനും ഒരു നിയോഗം പോലെ ഞാന്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.
ബൂലോകത്തിന്‍റെ തുടര്‍ച്ചക്കാരെ ഞാന്‍ ആരാധനയോടെ ഓര്‍ക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.
സമയവും കഴിവുകളും ഈ കൊച്ചു ഭാഷയ്ക്ക് വേണ്ടി വിനിയോഗിച്ച ആ മിടുക്കരെ അഭിമാനത്തോടെ ഉള്ളില്‍ സൂക്ഷിക്കുന്നു.
അതിനു് അര്ത്ഥവും ശക്തിയും നല്കി , മാറ്റങ്ങളുള്‍ക്കൊണ്ട് സഞ്ചരിക്കുന്ന ഇന്നലെ വന്ന, ഓരോ ദിവസവു വന്നു കൊണ്ടിരിക്കുന്ന ഓരോരോ ബ്ലൊഗറേയും ഞാന്‍ സ്നേഹ സാഹോദര്യത്തോടെ വീക്ഷിക്കുന്നു. ഓരോ പുതിയ വരുത്തരും ഇവിടം കരുത്തുറ്റതാക്കുന്നു എന്ന് ഞാന്‍ അറിയുന്നു.



ഇതാ, കവല വരെ.
---------------------

പണ്ട്, എന്‍റെ കൊച്ചു ഗ്രാമം.
ഒരു ചെറു കഥ നെറ്റിയിലൊട്ടിച്ച് ഒരു ദിവസം രണ്ട് പ്രാവശ്യം വരുന്ന ഒരു ബസ്സുള്ള ഗ്രാമം. രണ്ട് ചായക്കടയും ഒന്നു രണ്ട് മുറുക്കാന്‍ കടയും ഒരു കൊച്ചു ബാര്‍ബര്‍ ഷാപ്പും ഒക്കെ ആയി ഒരു കലങ്ങും ഒരു സ്റ്റ്രീറ്റ് ലൈറ്റും ഒക്കെയുള്ള ഒരു കൊച്ചു കവല.
“ എവിടെ പോകുന്നെടെ? ദാ കവല വരെ.
ഒന്നുമില്ല. വൈകുന്നേരം ഒന്നു കറങ്ങാന്‍ എല്ലാവരും ഒന്നു കവല വരെ പോകും..
കാണാന്‍. കാണിക്കാന്‍. മിണ്ടാന്‍. കേള്‍ക്കാന്‍. അറിയാന്‍. അറിയിക്കാന്‍.
വലിയആള്‍ക്കാരും ചെറുപ്പക്കാരും. ഞാനും പോയിരുന്നു. സമപ്രായക്കാരെ കാണാന്‍. ലൈബ്രറിയിലൊന്നു നിരങ്ങാന്‍. മിണ്ടാന്‍, പറയാന്‍. കേള്‍ക്കാന്‍, കേള്‍പ്പിക്കാന്‍. അട്ച്ച് മൂടി വീട്ടിലിരിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണു്. പത്തു പേരെ കണ്ട് മിണ്ടി മടങ്ങുന്നത്.



ഇന്നും ഞാനതു തുടരുന്നു. ബ്ലോഗു കവലയില്‍‍.:)
ബ്ലൊഗെന്ന കവലയിലൊന്നു കറങ്ങും. കാണും. മിണ്ടും. കേള്‍ക്കും. പറയും. ചിരിക്കും. ചിരിപ്പിക്കും. കൊള്ളും. കൊടുക്കും.
തിരിച്ചു വീട്ടിലെത്തുമ്പോള്‍ കിട്ടുന്ന പഴയ ആ സംതൃപ്തിയും.
അതിനാല്‍ എനിക്കീ ബ്ലോഗിങ്ങ് ഇഷ്ടമാണു്.
എനിക്ക് അറിയാത്ത, എന്നെ അറിയാത്ത ഒരിക്കല്‍ കൂടി കണ്ടിട്ടില്ലാത്ത ഒത്തിരി ആളുകളെ കാണാനും കേള്‍ക്കാനും കഴിയുന്നു. അതൊരു മഹാഭാഗ്യമായി കരുതി ഞാന്‍ ബ്ലൊഗ് ചെയ്യുന്നു.


എന്‍റെ ഭാഗ്യത്തിനു് കാരണങ്ങളാകുന്ന എന്‍റെ ബ്ലോഗ് സമൂഹമേ നിന്നെ ഞാന്‍ ധന്യതയോടെ സ്മരിക്കുന്നു.
എല്ലാവര്‍ക്കു നന്ദി. നമസ്ക്കാരം. ഹാപ്പി ബ്ലോഗിങ്ങ്.:)



നിഴല്‍ക്കുത്തില്‍‍ കമന്‍റു നല്‍കിയവരുടെ പേരുകള്‍‍,



ആദ്യം വന്ന മുറയ്ക്ക് എന്‍റെ കൈയ്യക്ഷരത്തില്‍‍ രേഖപ്പെടുത്തി എന്‍റെ ഹൃദയംഗമായ നന്ദി രേഖപ്പെടുത്താന്‍‍ ഞാന്‍‍ ഈ അവസരം വിനിയോഗിക്കുന്നു. ആരേയും വിട്ടു പോകാതിരിക്കാന്‍‍ ഇന്നലെ അതേ ഒരു ഞായറാഴ്ച മുഴുവനും വിനിയോഗിച്ചിരുന്നു. അറിയാതെ ആരേയെങ്കിലും വിട്ടു പോയെങ്കില്‍‍ ക്ഷമ ചോദിക്കുന്നു.








മുകളില്‍‍ എഴുതിയവരല്ലാതെയും ഓര്‍ക്കുട്ടിലൂടെയും ഇ മെയിലിലൂടെയും എന്നെ പ്രൊത്സാഹിപ്പിക്കുന്ന പലരേയും ഞാന്‍‍ ഓര്‍‍‍ക്കുന്നു. അവര്‍ക്കും എന്‍റെ നന്ദി രേഖപ്പെടുത്തുന്നു.

ബ്ലോഗിങ്ങിന്റ്റെ അനന്ത സാധ്യതകള്‍ക്കു മുന്നില്‍‍ എന്‍റെ പ്രണാമം.:)
----------------------------------------------------------------------------

വെള്ളിയാഴ്‌ച, ഫെബ്രുവരി 01, 2008

വലിയലോകവും ചെറിയ വരകളും (ബൂലോകം 51 ഭാവങ്ങള്‍‍)‍‍‍‍)

Buzz It











ബൂലോകം അടക്കി പുഛിച്ച ആ ലേഖനം ഉത്തരവാദിത്ത രഹിതമായി പ്രസിധീകരിച്ച കലാകൌമുദിയുടെ എഡിറ്റോറിയല്‍‍ ബോര്‍ഡിന്റ്റെ ഉത്തരവാദിത്യരാഹിത്യത്തില്‍‍ ഞാന്‍ ലജ്ജിക്കുന്നു. വെട്ടിപ്പിടിക്കനൊക്കില്ലെന്നറിഞ്ഞു്, എല്ലാവരേയും വെട്ടു കിളിയെന്നാക്ഷേപിച്ച ചിറകു മുറിഞ്ഞു മടങ്ങിയ ദയനീയ ദുരന്തത്തിനു മുന്നില്‍‍ “അപലപനിയം” എന്ന് രേഖപ്പെടുത്തി എന്‍റെ അമ്ര്ഷവും പ്രതിഷേധവും ഞാന്‍‍ രേഖപ്പെടുത്തുന്നു. ബൂലോകത്തിനു് ഇങ്ങനേയും ഒരു ഭാവമുണ്ടു്. സ്നേഹത്തിന്‍റേയും സൌഹൃദത്തിന്‍റേയും ഭാവങ്ങള്‍ക്കൊപ്പം ഈ ഭാവം ഒരു മുതല്‍‍ക്കൂട്ടു തന്നെ.

‍‍ എല്ലാ മലയാള ബ്ലോഗേര്‍സിനും എന്‍റെ അഭിവാദനങ്ങള്‍‍ അര്‍പ്പിക്കുന്നു.!‍

ശനിയാഴ്‌ച, ജനുവരി 12, 2008

വലിയലോകവും ചെറിയ വരകളും (പല്ലി ശാസ്ത്രം‍‍‍‍)

Buzz It



------------------------------------------------------------

പല്ലി ശാസ്ത്രം .‍‍ അങ്ങനെ പല്ലികളെ കൊല്ലാതെ കൊല്ലുന്ന ചരിത്രം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.!!!
-----------------------------------------------------------

ഞായറാഴ്‌ച, ജനുവരി 06, 2008

വലിയലോകവും ചെറിയ വരകളും (മൂന്നു കല്പനകള്‍‍-1‍‍‍‍)

Buzz It
2007. ബൂലോക വളര്‍ച്ചയുടെ നാഴിക കല്ലായിരുന്നു.
എന്ത് സംഭവിച്ചു, ഇങ്ങനെ എഴുതാന്‍ എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും. എന്ത് സംഭവിച്ചില്ല.?
പലതും.
ശ്രദ്ധിക്കപ്പെട്ടു, എന്ന് ഞാന്‍ പറഞ്ഞാല്‍ അതെന്‍റെ ഭാഷയുടെ കഴിവുകേടാണു്.

ഈ പുരോഗതിയുടെ കണ്ണിനാല്‍ നോക്കുമ്പോള്‍,

ഇനി ഇങ്ങനെ ഒക്കെയുള്ള ഭാഗ്യങ്ങള്‍ ബൂലോകത്ത് ദര്‍ശിക്കാം.

നര്‍മ്മമെന്ന മര്‍മ്മം മാത്രം ഉപയോഗിച്ച് ഞാനത് പത്ത് കല്പനകളില്‍ നിന്ന് മൂന്ന് കല്പനകളാക്കുകയാണ്. ബോറടിപ്പിക്കരുതല്ലോ.


കല്പനയ്ക്ക് ഭാവന എന്നൊരര്‍ഥവും ഉണ്ടല്ലോ.

ഭാവനയുടെ കൊച്ചു വള്ളം. തുഴയിലൊരു കൊച്ചു തുമ്പിയായിരുന്നു ഞാന്‍ ആലോചിക്കുന്നു.
തുഴ ഉലഞ്ഞാല്‍ ആ തുമ്പി പറന്നു പോകും.



എന്‍റെ ബൂലോക വായനക്കാരേ 2008 ലെ ആദ്യ വര ഞാന്‍ അവതരിപ്പിക്കുന്നു.



ബൂലോകം എന്‍റെ ലോകമായി മാറുന്നതിനാല്‍ എന്‍റെ വിഷയം അതായത് സ്വാഭാവികം. ഈ ശ്രേണിയില്‍ രണ്ട് കല്പനകള്‍ ബാക്കിയുണ്ട്.
അത് പിന്നെ നിങ്ങള്‍ തീരുമാനിക്കുന്ന പോലെ.


എല്ലാ മലയാള ബ്ലോഗേര്‍സിനും നല്ല ഒന്നാംതരം പോസ്റ്റുകളും അതി ഗംഭീരമായ കമന്റ്റുകളും നല്‍കി ബൂലോകാംബയെ ഇനിയും ഇനിയും ഉയരങ്ങളില്‍ എത്തിക്കാന്‍ കഴിയട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു, ആഗ്രഹിക്കുന്നു, ആശീര്‍വദിക്കുന്നു.:)




ഇങ്ങനെ ഒക്കെയും സംഭവിക്കില്ലെന്നാര്‍ക്കറിയാം.....



ഞായറാഴ്‌ച, ഡിസംബർ 30, 2007

വലിയലോകവും ചെറിയ വരകളും (തലക്കനം‍‍‍‍)

Buzz It














തലക്കനം .
വരയ്ക്കാനൊക്കില്ല. എഴുതാനൊക്കില്ല. കാണിക്കാനൊക്കില്ല. അനുഭവിക്കാന്‍‍ സാധിക്കുന്ന ഒരു പ്രതിഭാസം. ഹഹാ...അനുഭവിപ്പിക്കാനും.:)
മിണ്ടിയാല്‍ നഷ്ടപ്പെടുന്ന തലക്കനം. നിശ്ശബ്ദതയാല്‍ അതവതരിപ്പിക്കപ്പെടുന്നു.
മിണ്ടി, മിണ്ടി വെളിപ്പെടുത്തുന്ന തലക്കനം. വലിയ ശബ്ദമാണതിന്‍റെ മുഖ ലക്ഷണം.

വായിച്ചതിഷ്ടപ്പെട്ടിട്ടും ഒന്നും മിണ്ടാതെ പോകുന്ന കനം.
ഇഷ്ടമാകാതെ പോയെങ്കിലും അവിടെ മിണ്ടുന്നതും കനം.

പുച്ഛത്തിന്‍റെ കനം തൂങ്ങുന്ന കണ്ണുകളുമായി ,
സര്‍‍വ വിജ്ഞാനിയുടെ ഭാവങ്ങളുമായി,
തലക്കനങ്ങള്‍ പുതിയ മാനങ്ങള്‍ തേടുന്നു.!!!

ഞായറാഴ്‌ച, ഡിസംബർ 16, 2007

ബുധനാഴ്‌ച, സെപ്റ്റംബർ 26, 2007

വലിയലോകവും ചെറിയ വരകളും (സത്യം ശിവം സുന്ദരം‍‍)

Buzz It

‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍---------------------------------------------------------------------------------
ആകാശവാണി.
ഇവിടെയുണ്ടു ഞാ
നെന്നറിയിക്കുവാന്
മധുരമാമൊരു
കൂവല് മാത്രം മതി.

പി.പി.രാമചന്ദ്രന്റെ...ലളിതം.

ഞായറാഴ്‌ച, സെപ്റ്റംബർ 16, 2007

വലിയലോകവും ചെറിയ വരകളും (സേതു‍‍ ബന്ധനം)

Buzz It

-------------------------------------------------------------------
സേതു രഥം.
എല്ലാ രഥങ്ങളും ചരിത്രമൊളിപ്പിക്കുന്നു.
ഒരൊളിവുമില്ലാതെ രഥമില്ലാത്ത ഞാന്‍‍ മറ്റൊരു രഥം സ്വപ്നം കാണുന്നു.
സേതു രഥം.

-----------------------------------------------------------------




------------------------------------------------------------------
ഏയു് അമ്മൂമ്മ പാടുന്നതും ബൂലോകവുമായി ഒരു ബന്ധവുമില്ല.
-----------------------------------------------
ആകാശവാണി.
മലയാള ബ്ലോഗുകളി്ല്‍ ‍ മലയാളിത്തത്തിന്‍റെ അതിപ്രസരം.??:)

ശനിയാഴ്‌ച, സെപ്റ്റംബർ 08, 2007

വലിയലോകവും ചെറിയ വരകളും (ബൂലോകം പരമാനന്ദം‍‍)

Buzz It

----------------------------------------------------------

-----------------------------------------------------------


------------------------------------------------------------

ബുധനാഴ്‌ച, സെപ്റ്റംബർ 05, 2007

വലിയലോകവും ചെറിയ വരകളും (കുറ്റി‍‍)

Buzz It


ആണവകരാറിന്‍റെ വിശദാംശങ്ങള്‍‍ പഠിക്കാന്‍‍ വിദഗ്ദ്ധ കമ്മിറ്റിയെ രൂപീകരിച്ചു.‍‍‍‍---- വാര്‍ത്ത.

ഞായറാഴ്‌ച, ഓഗസ്റ്റ് 19, 2007

വലിയ ലോകവും ചെറിയ വരകളും.(കാഴ്ചകള്‍‍)

Buzz It
ഇന്നലെ....

വസന്തങ്ങള്‍‍ ഈ വഴിയേ വന്നു, വന ജോത്സ്ന കൈക്കുമ്പിള്‍‍ നീട്ടി....





------------------------------------------------------------------------------
ഇന്നു്.
എന്‍റെ ദുഃഖങ്ങള്‍‍ക്കിന്നു ഞാന്‍ അവധി കൊടുത്തു.......‍

---------------------------------------------------------------------------------
സത്യത്തില്‍‍ ആ വരം ചോദിച്ചതും, വര്‍ഷത്തിലൊരിക്കല്‍‍ വരാന്‍‍ അനുവദിക്കണമെന്നു പറഞ്ഞതും അതുടനെ സമ്മതിച്ചതും മറ്റൊരു ചതി. ഈ മഹാബലി അനുഭവിക്കാന്‍‍ വിധിക്കപ്പെട്ട ചതിയുടെ കഥകള്‍‍ ആരറിയുന്നു.
--------------------------------------------------------------------------

ചൊവ്വാഴ്ച, ഓഗസ്റ്റ് 14, 2007

വലിയ ലോകവും ചെറിയ വരകളും.(വിരോധാഭാസം)

Buzz It

--------------------------------------------------------------------------

--------------------------------------------------------------------------