ഗ്രൂപ്പില്ലാ ഗ്രൂപ്പു് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഗ്രൂപ്പില്ലാ ഗ്രൂപ്പു് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, ഏപ്രിൽ 16, 2008

വലിയലോകവും ചെറിയ വരകളും( ഗ്രൂപ്പില്ലാ ഗ്രൂപ്പു്)

Buzz It
(ഇവിടെ)ഗ്രൂപ്പില്ലാ ഗ്രൂപ്പു്‍‍

വലിയലോകവും ചെറിയ വരകളും (ഗ്രൂപ്പില്ലാ ഗ്രൂപ്പു്)

Buzz It



രാഷ്ട്രീയക്കാരുടെ ഗ്രൂപ്പു്.
പത്രക്കാരുടെ ഗ്രൂപ്പു്.
അധ്യാപകരുടെ ഗ്രൂപ്പു്.
വിദ്യാര്‍ഥികളുടെ ഗ്രൂപ്പു്,
ഡോക്ടര്‍മാരുടെ ഗ്രൂപ്പു്,
തൊഴിലാളികളുടെ ഗ്രൂപ്പു്.
മുതലാളിമാരുടെ ഗ്രൂപ്പു്.
എന്നു വേണ്ട സകലതിലും ഗ്രൂപ്പുണ്ടു്. ഇനി ഈ ഗ്രുപ്പുകളികളിലും ഗ്രൂപ്പു കാണാം.
രാഷ്ട്രീയക്കാരന്‍ പറയുന്നു. ഞങ്ങളുടെ പാര്‍ട്ടിയില്‍ ഗ്രൂപ്പു വഴക്കില്ലെന്നു്. ഗ്രൂപ്പിസമില്ലെന്നു്.
അതു പറയുമ്പോഴേ അറിയാം ആ പറഞ്ഞ ആള്‍ ഒരു ഗ്രൂപ്പിന്‍റെ വക്താവാണെന്നു.

ഗ്രൂപ്പുകളില്ല എന്നു പറയുന്നതു് വലിയ ഒരു തട്ടിപ്പാണു്.

എവിടെയും ഗ്രൂപ്പുകള്‍ ഉണ്ടു്. സൂക്ഷ്മ പരിശോധനയില്‍ വ്യക്തമാണു്.
നല്ലതിഷ്ടപ്പെടുന്നവരോ അല്ലാത്തവരോ,
ബുജി ജാടകള്‍ ഇഷ്ടപ്പെടുന്നവരും ഇല്ലാത്തവരും,
നേരേ വാ നേരേ പോ ആള്‍ക്കാരും അല്ലാത്തവരും.
ഏതായാലും ഗ്രുപ്പുകള്‍ ഉണ്ടു്.
അതിനു് ഓഫ്ഫീസില്ല. രജിസ്റ്റ്രേഷനില്ല. അജണ്ടകളോ നിയമങ്ങളോ ഇല്ല. അതു് അന്തര്‍ലീനമായി നിലകൊള്ളുന്നു.
അച്ചുതാനന്ദന്‍ ഗ്രൂപ്പു്, പിണറായിക്കും,മാണിക്കും,കൊടിയേരിക്കും പിന്നെ വാജ്പെയിക്കും അഡ്വാനിക്കും.
എന്തിനു് ഏം.ടിയ്ക്കും വിജയനും മുകുന്ദനും സക്കറിയക്കും.
ദൈവത്തിനും ഗ്രുപ്പുണ്ടു്.
മത ലേബലുകളുമായി വരുന്ന സീരിയലുകള്‍ക്കും ഗ്രൂപ്പുണ്ടു്.
ജാതിയുടെ പേരു വാലില്‍ വയ്ക്കുന്നവരുടെ ഗ്രൂപ്പുണ്ടു്.
അതു ചോദ്യം ചെയ്യുന്നവരുടേയും ഗ്രൂപ്പുണ്ടു്.
വയ്ക്കാതെ തന്‍റെ ജാതി ഉറക്കെ വിളിച്ചു പറയുന്നവരുടെ ഗ്രൂപ്പുണ്ടൂ്.
സം‌വരണം കിട്ടാന്‍ ഏതു ജാതിയാകുന്നതിനും മടിക്കാത്തവരുടെ ഗ്രൂപ്പും ഉണ്ടു്.
കൊല്ലുന്നവരുടെ.
സ്വയം ചത്തു കൊല്ലുന്നവരുടെ ഒക്കെ ഗ്രൂപ്പുണ്ടു്.
സ്വന്തം വീട്ടില്‍ തന്നെ ഗ്രൂപ്പുകളുണ്ടു്.
ഞാന്‍ ഗ്രൂപ്പുകളില്‍ ഇല്ല. ഞാന്‍ ഗ്രൂപ്പുകളെ ഇഷ്ടപ്പെടുന്നില്ല. ഗ്രൂപ്പുകള്‍ക്കു് ഞാനൊരു കോടാലിയാണു് എന്നൊക്കെ പറയുന്നവര്‍
മറ്റൊരു ഗ്രൂപ്പുണ്ടാക്കാന്‍ തുടങ്ങുകയാണെന്നു് അറിയേണ്ടി ഇരിക്കുന്നു.
ഗ്രൂപ്പില്ലാ ഗ്രൂപ്പു്.

അപ്പോള്‍ നിങ്ങള്‍ക്കും എനിക്കും ഗ്രൂപ്പുണ്ടു്.

ഹഹ...അല്ല ഞാനേതു ഗ്രൂപ്പിലാ.?
-----------------------------