
കണക്കു് എനിക്കേറ്റവും ഇഷ്ടമായ വിഷയമായിരുന്നു.
കണക്കിനു കൂടുതല്‍ മാര്‍ക്കു വാങ്ങിയിരുന്ന ഞാന് കണക്കിന് പകരം കൊമ്മേര്‍സു പഠിച്ചത് എന്‍റേയും കണക്കു് തെറ്റിച്ചു.
മലയാളം നല്ല രിതിയില്‍ എഴുതുകയും വായിക്കുകയും ചെയ്ത എന്‍റെ ചില യുവജനോത്സന കുസൃതികള്‍ കണ്ട് തോളത്തു കൈ വച്ചനുഗ്രഹിച്ചവരുടേയും കണക്കുകള്‍ തകര്‍ത്തപ്പോള്‍ എനിക്കു ആ കണക്കിനോടും അത്ഭുതം തോന്നി.
ജ്യോതിഷം അറിയാവുന്ന ഭാസ്ക്കരന്‍ സാറായിരുന്നു നാളും പേരും ശരീര ഭാഷയും അറിഞ്ഞു് ഒരിക്കല്‍ പെണ്‍പിള്ളാരുടെ മുന്നില്‍ വച്ചു പറഞ്ഞതു്, നീ ഒരു നടനാകാന്‍ എല്ലാ സാധ്യതയും ഉണ്ടു. ഭാസ്കരന്‍ സാറിന്‍റെ പ്രവചനത്തിനെ തെറ്റിച്ച ആ കണക്കിനേയും ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നു.
കൃഷ്ണനാചാരി സാര്‍ പഠിപ്പിച്ച കണക്കുകളുടെ മാന്ത്രികത വീണ്ടും പഠിക്കാന്‍ കഴിയാതെ പോയ്യ മഹാ നിര്‍ഭാഗ്യത്തിനു മുന്നില്‍ നിന്നെനിക്കിന്നെല്ലാം മനസ്സിലാകുന്നു.
എല്ലാം ഒരു കണക്കു തന്നെ.
ആ മഹാ കണക്കിന്റെ മുന്നില് തല കുനിക്കുന്നു.
കണക്കിന്റെ മഹാ സത്യങ്ങളുടെ മുന്നില് ഒരു കണക്കും അറിയാതെ ഞാനും ഒരു കണക്കായി.
അതും മറ്റൊരു കണക്കാകാം.
പല കണക്കുകളും തെറ്റിക്കുന്ന ആ വലിയ കണക്കിന്‍റെ മുന്നില്‍ നിന്നു പറഞ്ഞു പോകുന്നു. ഒക്കെ ഒരു കണക്കു്.
------------------------------