vishu2008 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
vishu2008 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, ഏപ്രിൽ 14, 2008

വലിയലോകവും ചെറിയ വരകളും ( വിഷു സംക്രമ പക്ഷി പാടി)

Buzz It


മക്കളേ, കാടെവിടെ മക്കളേ..
മക്കളേ, വയലെവിടെ മക്കളേ...
പണ്ടു ചങ്ങമ്പുഴ പാടിയ വരികളിവിടെയും അര്ത്ഥവത്തമാകുന്നതു പോലെ.
ഇതിനൊക്കെ പ്രതികാരം ചെയ്യാതിരിക്കുമോ പതിതരേ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍.
പ്രതികാരം പിന്മുറക്കാര്‍ക്കനുഭവിക്കാം.
നിങ്ങള്‍ ചെയ്യുന്നതിനോടു് പ്രകൃതി നിങ്ങളുടെ പിന്മുറക്കാരോടു പ്രതികാരം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.
കാടായ കാടുകളും, മാമലകള്‍ക്കപ്പുറവും, പെരിയാറേ...പര്‍വ്വത നിരയുടെ പനിനീരേയും, വസന്തങ്ങള്‍ ഈ വഴിയേ വന്നു,,,വനജ്യോത്സനയും, ആയിരം പാദസരങ്ങള്‍ കിലുക്കിയ ആലുവാപ്പുഴയും, എനിക്കെന്‍റെ നിള മതി എന്നു പറഞ്ഞ ശബ്ദങ്ങളും ഒക്കെ ഇന്നെവിടെ മക്കളെ.
ആന്ധ്രയില്‍ നിന്നു വരുന്നു അരി.
തമിഴ്നാടില്‍ നിന്നു വരുന്നു പൂവുകള്‍.
നമുക്കു കൊയ്തെടുക്കാന്‍ മക്കളേ വിപ്ലവമുണ്ടു്.

വിത്തും കൈക്കോട്ടും പാടി പറന്ന വിഷു പക്ഷികളുടെ പുലര്‍കാലങ്ങള്‍.
പൂത്തുലഞ്ഞു നിന്ന കൊന്ന പൂവുകളിലെ മുഗ്ദ്ധ സൌന്ദര്യങ്ങള്‍,
ഓര്‍മ്മകളുടെ ഉമ്മറപ്പടിയിലിരുന്നു്,
ഒത്തിരി ദൂരെ നിന്നും, സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍.!!! - വേണു.