ഇലക്ഷന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇലക്ഷന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെള്ളിയാഴ്‌ച, മേയ് 13, 2011

ഇലക്ഷന് വിജയം.

Buzz It
ഇതാണ്‍ തിരഞ്ഞെടുപ്പ് വിജയം.
സംഖ്യകളുടെ ജനാധിപത്യത്തിനുമേല്‍ ,
ആദര്‍ശങ്ങളുടെ,സത്യസന്ധതയുടെ, പച്ചമലയാളീകരണത്തിന്‍റെ,
യഥാര്‍ത്ത കമ്യൂണിസ്റ്റ് പ്രതിച്ഛായയുടെ കൊടി അടയാളം.
ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ വിഷയം.

ഇത് വിജയമോ പരാജയമോ.?


അമുല്‍ബേബി, അരിമൊടക്കികള്‍, തുടങ്ങിയ മലയാള പദങ്ങളിലൂടെ, അതി ഗംഭീരമായ ആശയ വിനിമയം നടത്തിയ അച്ചുമ്മാമന്‍‍. തിരഞ്ഞെടുപ്പ് പ്രചരണ ഘട്ടങ്ങളില്‍  ഒരു കൊടുങ്കാറ്റഴിച്ചു വിട്ട്, എതിര്‍കക്ഷികളുടെ ബലഹീനമായ വാദ ഗതികളെ നിലം പരിശ്ശാക്കിയ, അഴിമതി തൊട്ട് തീണ്ടിയിട്ടില്ലാ ത്ത, കറകളഞ്ഞ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ അവസാനത്തെ ജീവനാളം. ലാല്‍ സലാം സഖാവേ....
സംഖ്യകളുടെ കൂട്ടിക്കുറയ്ക്കലുകളില്‍‍ ഒരു പക്ഷേ ഭരണം നഷ്ടമാകുന്നെങ്കിലും, ജനവികാരം അങ്ങയ്കൊപ്പം തന്നെ ആയിരുന്നു എന്ന് അടിവരയിടുന്ന ഒരു പ്രകടനം തന്നെയണ്‍ കേരളത്തിലെ ജനത തെളിയിച്ചിരിക്കുന്നത്.

ഇന്നലെക്കൊണ്ട് സ്വപ്നങ്ങളൊക്കെ അവസാനിപ്പിച്ചോണമെന്ന രമേശ് ചെന്നിത്തലയുടെ താക്കീത് ജനം കണ്ടിരുന്നു.
അക്ഷരാര്‍ത്ഥത്തില്‍‍ ര്മേശ് ചെന്നിത്തല ഒരു ദുസ്വപ്നം പോലെയായിരുന്നു, ഇന്നത്തെ ജനവിധി നിരീക്ഷിച്ചത്.

ഹാറ്റ്സ് ഓഫ് അച്ചുമ്മാന്‍.:)

വെള്ളിയാഴ്‌ച, മേയ് 08, 2009

ഞായറാഴ്‌ച, ഏപ്രിൽ 19, 2009

ചൊവ്വാഴ്ച, ഡിസംബർ 02, 2008

ചെറിയ വരയും വരിയും(വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട്.)

Buzz It


മഹാരാഷ്ട്രാ മുഖ്യമന്ത്രിയ്കൊപ്പം മുഖ്യമന്ത്രിയുടെ മകനും പ്രശസ്ത സിനിമാ സം‌വിധായകന്‍ റാം ഗോപാല്‍ വര്‍മ്മയും ടാജ് ഹോട്ടല്‍ സന്ദര്‍ശിച്ചു.- വാര്‍ത്ത.takbole





-വേണു-
-----------------------------------------------

വോട്ട് ബാങ്കല്ല.


മനുഷ്യനാണു് വലുത്.
സമൂഹമാണു് പ്രധാനം.
വോട്ട് ബാങ്ക് മുന്നില്‍ കണ്ട് , ചെയ്യേണ്ടാത്തതു ചെയ്യുകയും, പറയേണ്ടാത്തത് പറയുകയും ചെയ്യുന്നത്, ജനാധിപത്യ മര്യാദയല്ല.

താജ് ഹോട്ടലില്‍ നിന്നും രണ്ടാമത്തെ ദിവസം രക്ഷിക്കപ്പെട്ടു വെളിയില്‍ വന്ന ഒരു എം.എല്‍.എ.
വെളിയില്‍ വന്ന അദ്ദേഹം അധികാരത്തിന്‍റെ കസേരയില്‍ ഇരുന്നു.
പത്രക്കാരന്‍ വായാടി ചോദിച്ച ചോദ്യത്തിനു് ഉത്തരം നല്‍കിയത്.ഇങ്ങനെ.
“ഞാന്‍ ഒരു പൊളിറ്റീഷ്യനാണു്. എനിക്ക് പേടിയില്ല. എന്നെ ഒരു മുറിയിലാക്കി അവര്‍ പറഞ്ഞു. കതകു തുറക്കരുത്. ഞാന്‍ മുറിയിലിരുന്നു. എന്‍റെ ലാപ് ടോപ്പില്‍ അടുത്ത ഇലെക്ഷന്‍റെ പേപ്പര്‍ വര്‍ക്ക് കമ്പ്ലീറ്റ് ചെയ്തു. അതിനു അത്രയും സമയം എനിക്ക് ലഭിച്ചു.”
ഒരു മന്ത്രിയുടെ പ്രതികരണം .
“such small incidents happen” ഇതൊക്കെ വെറും നിസ്സാരമല്ലേ. പറഞ്ഞത് മന്ത്രിയാണേ. അപ്പോള്‍ സാരമായതെന്തോന്നാണോ ഇനി വരാനിരിക്കുന്നത്.
പണ്ടൊരു മന്ത്രി അമേരിക്കയിലെ ചായകുടി പറഞ്ഞതിനെയും വെല്ലിയ പ്രതികരണം.


മുഖ്യ മന്ത്രിയും മകനും രാം ഗോപാല്‍ വര്‍മ്മയും താജ് സന്ദര്‍ശിക്കുന്നു. ഒരു പുതു സിനിമയുടെ സൃഷ്ടിയാണോ, ദുരന്ത പശ്ചാത്തലം നല്‍കുന്ന പ്രചോദനം.!

ഇനി മറ്റൊരു നേതാവ് , ലിപ്സ്റ്റിക്കിട്ട സ്ത്രീകളെന്നു പറഞ്ഞു , രാഷ്ട്റീയക്കാരനെ ഫൂ...ഫൂ... എന്നു് പറഞ്ഞ സ്ത്രീകളെ കാഷ്മീരിലെ ഉഗ്രവാദികളുമായ് താരതമ്യം ചെയ്യുന്നു.

ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയെ , രക്തസാക്ഷിയായ ഒരു മകന്‍റെ അച്ഛന്‍ ഗേറ്റടച്ചു് പറഞ്ഞയയ്ക്കുന്നു.
അതിനു ശേഷമുള്ള പ്രതികരണങ്ങള്‍.

ഒത്തിരി ഒത്തിരി ചിത്രങ്ങള്‍. നാം കാണാനാഗ്രഹിക്കാത്തത് കാണേണ്ടി വന്ന ദിവസങ്ങള്‍.

ഈ ജനാധിപത്യത്തില്‍ ഇലക്ഷനുകളില്‍ നെഗറ്റീവ് വോട്ടിനുള്ള സാധ്യതകള്‍ തുറന്നിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു.!

സത്യത്തിന്‍റെ കണ്ണു നീര്‍ ഇറ്റു വീഴുന്ന ഈ ദശാ സന്ധികളില്‍, ഇനിയും പ്രതീക്ഷകളുമായി കാ‍ത്തിരിക്കുന്നു ഒരു ജന വിഭാഗം.

ജയ ഹിന്ദ്.
---------------------------------------

takbole