
മഹാരാഷ്ട്രാ മുഖ്യമന്ത്രിയ്കൊപ്പം മുഖ്യമന്ത്രിയുടെ മകനും പ്രശസ്ത സിനിമാ സംവിധായകന്‍ റാം ഗോപാല്‍ വര്‍മ്മയും ടാജ് ഹോട്ടല്‍ സന്ദര്‍ശിച്ചു.- വാര്‍ത്ത.

-വേണു-
-----------------------------------------------
വോട്ട് ബാങ്കല്ല.
മനുഷ്യനാണു് വലുത്.
സമൂഹമാണു് പ്രധാനം.
വോട്ട് ബാങ്ക് മുന്നില്‍ കണ്ട് , ചെയ്യേണ്ടാത്തതു ചെയ്യുകയും, പറയേണ്ടാത്തത് പറയുകയും ചെയ്യുന്നത്, ജനാധിപത്യ മര്യാദയല്ല.
താജ് ഹോട്ടലില്‍ നിന്നും രണ്ടാമത്തെ ദിവസം രക്ഷിക്കപ്പെട്ടു വെളിയില്‍ വന്ന ഒരു എം.എല്‍.എ.
വെളിയില്‍ വന്ന അദ്ദേഹം അധികാരത്തിന്‍റെ കസേരയില്‍ ഇരുന്നു.
പത്രക്കാരന്‍ വായാടി ചോദിച്ച ചോദ്യത്തിനു് ഉത്തരം നല്‍കിയത്.ഇങ്ങനെ.
“ഞാന്‍ ഒരു പൊളിറ്റീഷ്യനാണു്. എനിക്ക് പേടിയില്ല. എന്നെ ഒരു മുറിയിലാക്കി അവര്‍ പറഞ്ഞു. കതകു തുറക്കരുത്. ഞാന്‍ മുറിയിലിരുന്നു. എന്‍റെ ലാപ് ടോപ്പില്‍ അടുത്ത ഇലെക്ഷന്‍റെ പേപ്പര്‍ വര്‍ക്ക് കമ്പ്ലീറ്റ് ചെയ്തു. അതിനു അത്രയും സമയം എനിക്ക് ലഭിച്ചു.”
ഒരു മന്ത്രിയുടെ പ്രതികരണം .
“such small incidents happen” ഇതൊക്കെ വെറും നിസ്സാരമല്ലേ. പറഞ്ഞത് മന്ത്രിയാണേ. അപ്പോള്‍ സാരമായതെന്തോന്നാണോ ഇനി വരാനിരിക്കുന്നത്.
പണ്ടൊരു മന്ത്രി അമേരിക്കയിലെ ചായകുടി പറഞ്ഞതിനെയും വെല്ലിയ പ്രതികരണം.
മുഖ്യ മന്ത്രിയും മകനും രാം ഗോപാല്‍ വര്‍മ്മയും താജ് സന്ദര്‍ശിക്കുന്നു. ഒരു പുതു സിനിമയുടെ സൃഷ്ടിയാണോ, ദുരന്ത പശ്ചാത്തലം നല്‍കുന്ന പ്രചോദനം.!
ഇനി മറ്റൊരു നേതാവ് , ലിപ്സ്റ്റിക്കിട്ട സ്ത്രീകളെന്നു പറഞ്ഞു , രാഷ്ട്റീയക്കാരനെ ഫൂ...ഫൂ... എന്നു് പറഞ്ഞ സ്ത്രീകളെ കാഷ്മീരിലെ ഉഗ്രവാദികളുമായ് താരതമ്യം ചെയ്യുന്നു.
ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയെ , രക്തസാക്ഷിയായ ഒരു മകന്‍റെ അച്ഛന്‍ ഗേറ്റടച്ചു് പറഞ്ഞയയ്ക്കുന്നു.
അതിനു ശേഷമുള്ള പ്രതികരണങ്ങള്‍.
ഒത്തിരി ഒത്തിരി ചിത്രങ്ങള്‍. നാം കാണാനാഗ്രഹിക്കാത്തത് കാണേണ്ടി വന്ന ദിവസങ്ങള്‍.
ഈ ജനാധിപത്യത്തില്‍ ഇലക്ഷനുകളില്‍ നെഗറ്റീവ് വോട്ടിനുള്ള സാധ്യതകള്‍ തുറന്നിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു.!
സത്യത്തിന്‍റെ കണ്ണു നീര്‍ ഇറ്റു വീഴുന്ന ഈ ദശാ സന്ധികളില്‍, ഇനിയും പ്രതീക്ഷകളുമായി കാത്തിരിക്കുന്നു ഒരു ജന വിഭാഗം.
ജയ ഹിന്ദ്.
---------------------------------------