ചൊവ്വാഴ്ച, മേയ് 06, 2008

വലിയലോകവും ചെറിയ വരകളും ( ബുഷങ്കിളിന്‍റെ വിശപ്പു്)‍‍

Buzz It

-----------------------------------

ഇന്ത്യയിലെ മധ്യവര്‍ഗ്ഗത്തിന്റെ ജീവിത നിലവാരം ഉയര്‍ന്നതാണ്‌ വിലക്കയറ്റത്തിന്‌ കാരണമായതെന്ന്‌ ജോര്‍ജ്ജ്‌ ബുഷ്‌ ശനിയാഴ്‌ച പ്രസ്‌താവിച്ചു. ഇന്ത്യയുടെയും ചൈനയുടെയും അത്യാര്‍ത്തിയാണ്‌ ഭക്ഷ്യ പ്രതിസന്ധിക്ക്‌ കാരണമെന്ന്‌ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി കോണ്ടലിസാ റൈസും പറഞ്ഞു.


വാര്‍ത്ത..

ഏകദേശം 75 ബില്ല്യണ്‍ ഡോളറിന്റെ ഭക്ഷണം ആണത്രെ അമേരിക്ക ഒരു വര്‍ഷം വേസ്റ്റ് ആക്കുന്നത്. ( ഏകദേശം മൂന്ന് ലക്ഷത്തി പതിനെണ്ണായിരം കോടി രൂപ.) എനിക്കു വിശക്കുന്നു എന്ന നിലവിളി ഇനിയും കെട്ടടങ്ങാത്ത ഇന്‍ഡ്യ.
ബുഷിന്‍റെ വിശപ്പു തീര്‍ന്നിട്ടില്ല. ഒരു ഇറാക്കു കൊണ്ടൊന്നും ഒരു സദ്യ ആകില്ലെന്നറിയാം. എവിടെയും കൊടിപിടി ആയുധമായവര്‍ക്കു് നല്ലൊരു കൊടി ബുഷമ്മാവന്‍ നല്‍കിയിരിക്കുന്നു, ഈ കൊടും ചതിയന്‍ എന്തുദ്ദേശിച്ചാണിത്തരം പ്രസ്താവനകളിറക്കുന്നതു്.?.

6 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

എനിക്കും വിശക്കുന്നു.:)

അജ്ഞാതന്‍ പറഞ്ഞു...

http://www.desipundit.com/2008/05/04/bush-or-the-mediawho-is-dumb/

അജ്ഞാതന്‍ പറഞ്ഞു...

Bush or the media,who is dumb?

ഭൂമിപുത്രി പറഞ്ഞു...

നാലില്‍ ഒരിന്‍ഡ്യക്കാരന്‍ ഭക്ഷണമില്ലാതാകുന്നതു,മൂന്നില്‍ രണ്ട് അമേരിക്കകാരന്‍ ഓവറ്വൈറ്റ് ആയതുകൊണ്ടാണെന്ന് മറുപടി പറയാന്‍
മന്മോഹന് സിങ്ങ്ജിയ്ക്ക് നാവ് പൊന്തുന്നുമില്ല.

വേണു venu പറഞ്ഞു...

വിനോദ് ലിങ്കു കണ്ടിരുന്നു. നന്ദി. ഭൂമിപുത്രി സന്തോഷം.:)

ഗീത പറഞ്ഞു...

ബുഷിന് ഇന്‍ഡ്യയോട് അസൂയ മൂത്ത് വട്ടായിപ്പോയീന്നേ.....
അയാളിങ്ങനെ വായീ തോന്നിയതൊക്കെ വിളിച്ച്പറഞ്ഞോട്ടെ. നമുക്ക് മൈന്‍ഡ് ചെയ്യണ്ട...