മാവേലി മന്നനെ വരവേല്‍ക്കുവാന്‍ കേരളം ഒരുങ്ങുകയാണു്.
പൊന്നിന്‍ ചിങ്ങമാസത്തിലെ പൊന്നിന്‍ തിരുവോണം.
തമ്പുരാനെ സ്വീകരിക്കാന്‍ നാടൊരുങ്ങുന്നു. നാട്ടാരൊരുങ്ങുന്നു.
മറുനാട്ടില്‍ നിന്നും മലയാളികളെത്തുന്നു.
പലരും ഓണത്തിനു് നാട്ടില്‍ പോകുന്നു. തയ്യാറെടുപ്പുകള്‍ പാതാള ലോകത്തും നടക്കുന്നു.
വര്‍ഷത്തിലൊരു ദിവസം മാത്രം എത്താന്‍ വിധിക്കപ്പെട്ട മഹാരാജാവും തയ്യാറെടുക്കുന്നു.

-------------------------------------------------------------------------------------
എന്തു്. ഇതും നാം നാടുകാണാനിറങ്ങുമ്പോള്‍ കൊണ്ടു പോകണമെന്നോ.....
ഹാ...ഹാ...ആരവിടെ.?
അടിയന്‍. ഉം. ഇതിലൊരു പത്തെണ്ണം എന്‍റെ രഥത്തില്‍ കരുതിയേക്കൂ....
മഹാബലി തന്‍റെ പ്രജകളുടെ മുന്നില്‍ ഒരിക്കലും ചെറുതാകാന്‍ പാടില്ല.-------------------------------------------------------------------------------------

-------------------------------------------------------------------------------
ഹാഹാ....ആരവിടെ...? ഇത്തവണ ഡബിള്‍ ഡക്കറ്‍ രഥമോ.? മുകളില്‍ ഒരു ചെറിയ മിനി ആശുപത്രിയാണു് തിരുമേനി.
ഗുനിയാ, തക്കാളി തുടങ്ങിയ മേഖലയിലെ നാലു് സ്പെഷ്യലിസ്റ്റുകള്‍ അതിലുണ്ടു് പ്രഭോ..
ഹാ ഹാ.... എല്ലാം നല്ലതു്. ഉം രഥം തയാറാകട്ടെ.!---------------------------------------------------------------------------------
മഞ്ഞലയില്‍ മുങ്ങി തോര്‍ത്തി മലയാള നാടു് കാത്തിരിക്കുന്ന സുദിനം.
ആര്‍ക്കുണ്ടീ ഭാവനയിലെ രാജാവു്.
കള്ളവുമില്ലാ ചതിയുമില്ലാ,എള്ളോളമില്ലാ പൊളിവചനം.
-------------------------------------------------------------------------------------

-------------------------------------------------------------------------------------
മഹാനുഭാവന്‍ അങ്ങു് കേരളത്തിലെത്തി മടങ്ങുന്ന ഒരു നിമിഷം ഈ ബൂലോകാംബയെയും ഒന്നനുഗ്രഹിച്ചിട്ടു പോകണം.
ഓണത്തിനു് നാട്ടില്‍ പോകാന്‍ ഞങ്ങള്‍ക്കു് പലര്‍ക്കും കഴിയില്ല എന്നങ്ങയ്ക്കറിയാം. അങ്ങയെ സ്വീകരിക്കാന്‍ മറ്റേതൊരു മലയാളിയേയും പോലെ അത്തപ്പൂവും താലപ്പൊലിയുമായി ഈ അന്യ നാടുകളില്‍ അങ്ങയുടെ ഓര്‍മ്മകളുമായി , ഒരു കൊച്ചു നിലവിള്‍ക്കിന്‍റെ മുന്നില്‍ തൂശനിലയില്‍ ചോറും കറികളും വിളമ്പി ഞങ്ങളും കാത്തിരിക്കും.
----------------------------------------------------------------------------------
---------------------------------------------------------------------------------