തിങ്കളാഴ്‌ച, സെപ്റ്റംബർ 08, 2008

ചെറിയ വരകളും ചെറിയ വരികളും (കവിതക്കോമാ)

Buzz It


കവിത ഒരു കോമായില്‍ ആകുന്ന ദുരവസ്ഥ ഈ ബൂലോകത്ത് കാണാന്‍ തുടങ്ങിയിട്ട് മാസങ്ങളാകുന്നു.
മോഷണം. തെളിവെടുപ്പ്, വിചാരണം, വിഴുപ്പലക്ക്. ബ്ലോഗുകളിലെ പല കവിതകള്‍ക്കും ഒരു കമന്‍റ് എഴുതാന്‍ തന്നെ നൂറു തവണ ചിന്തിക്കണം എന്ന അവസ്ഥ. കമന്‍റു കഴിഞ്ഞു് പിന്നെ വരുന്ന അടുത്ത കമന്‍റില്‍ നിന്നാണ് മനസ്സിലാവുന്നത് താന്‍ നല്ലതെന്ന് പറഞ്ഞ കവിത മറ്റാരൊ എഴുതിയതാണെന്ന്. മാന നഷ്ടവും സമയ നഷ്ടവും ഫലം.
ബ്ലോഗുകളിലെ കവിത മാത്രമല്ല, പ്രിന്‍റു മീഡിയായിലെ കവിതകളും തരികിടകളില്‍ എഴുതിയവരെ ക്രൂശിച്ച് അതിന്‍റെ രചനയുടെ നേട്ടം ഭവ്യമായി മറ്റു ചെലര്‍ അടിച്ചു മാറ്റുകയാണെന്നൊക്കെ അറിയുമ്പോള്‍ ദുഃഖവും അപലപനീയമായ ആ കൃത്യങ്ങളും ഈ അക്ഷര തൊഴിലാളികള്‍ക്കും ചെയ്യാന്‍ കഴിയുന്നല്ലോ എന്നോര്‍ത്ത് ലജ്ജയും തോന്നുന്നു. അതിനാല്‍ മേല്‍ കാണുന്ന കവി തന്‍റെ എഴുതപ്പെടാത്ത കവിതകളുടെ ബീജം അടങ്ങുന്ന കടലാസ്സു പോലും കവിതകളോടൊപ്പം സുരക്ഷിതമായി ബാങ്ക് ലോക്കറില്‍ വയ്ക്കാന്‍ തീരുമാനിക്കുകയാണു്‍.
*******************************************

bising

ശനിയാഴ്‌ച, സെപ്റ്റംബർ 06, 2008

വ്യാഴാഴ്‌ച, സെപ്റ്റംബർ 04, 2008

ചെറിയ വരകളും ചെറിയ വരികളും( ഉറുമ്പ് )

Buzz It






കക്ഷത്തിലിരിക്കുന്നതു പോകുകയും ചെയ്യരുത്, ഉത്തരത്തിലിരിക്കുന്നത് എടുക്കുകയും വേണം.
--------------------------------------------------------------------

വ്യാഴാഴ്‌ച, ഓഗസ്റ്റ് 28, 2008

ചെറിയ വരകളും വരികളും( കൈക്കൂലി വകുപ്പ്)

Buzz It


കുടിയനെ പിടിക്കുക, ഹെല്‍മറ്റില്ലാത്തവരെ തിരഞ്ഞു പിടിക്കുക,
സാരിയുടുത്തു സ്കൂട്ടറില്‍ ഇരിക്കുന്നവരെ കൈയ്യോടെ പിടികൂടുക.
വകുപ്പില്ലാ വകുപ്പില്ലാ എന്ന് വിലപിച്ചിരുന്നവര്‍ക്ക്,
എവിടേയും വകുപ്പ്.
====================================
അല്ലാ എല്ലാ വകുപ്പുകളും ഒടുവില്‍ ചെന്നു നില്‍ക്കുന്ന ആ വകുപ്പാണേ..
...മനസ്സിലാവാത്തത്.
ഒരു വകുപ്പ് എന്തായാലും ജനം മനസ്സിലാക്കുന്നു.
കൈകൂലി വകുപ്പ്.!!!
****************************************