
---------------------------------------------------------------------------
രാജ്യ സഭാ എം പിയും പയനിയറിന്‍റെ എഡിറ്ററും ആയ ചന്ദന്‍ മിശ്ര നന്ദി ഗ്രാം സന്ദര്‍ശിച്ചതിനു ശേഷം ഇങ്ങനെ എഴുതിയിരിക്കുന്നു.
അരാചകത്തിന്‍റെ ഭയപ്പെടുത്തുന്ന മുഖം. സ്ത്രീകളിലേയും കുട്ടികളിലേയും കണ്ണുകളിലെ ഭയം നിറഞ്ഞ നിസ്സഹായത. നന്ഡി ഗ്രാമിലേ ഇടിഞ്ഞു പൊളിഞ്ഞ വീടിനു പിന്നിലെ നിഴലുകളിനു പുറകില്‍ പേടിച്ചൊളിച്ചിരിക്കുന്നു സ്ത്രീകളും കുട്ടികളും.
പല വീടുകളിലേയും പുരുഷ്ന്മാര്‍ “ലാപതാ” ആണു്. ലാപതാ എന്നു ഹിന്ദിയില്‍ പറഞ്ഞാല്‍ ആളെ കാണാനില്ല എന്നാണര്‍ഥം. നന്ദിഗ്രാമില്‍ ലാപതാ എന്നാല്‍ മരിച്ചു കഴിഞ്ഞു എന്നര്‍ഥമായിരിക്കുന്നു.
അടിച്ചമര്‍തലുകള്‍ താല്‍ക്കാലികമാണെന്നെഴുതി വച്ചിട്ടുള്ള ചരിത്രം ദൃക്കു് സാക്ഷിയായി നില്‍ക്കുന്നു.
------------------------------------------------------------------------




