ഞായറാഴ്‌ച, ഓഗസ്റ്റ് 12, 2007

വലിയ ലോകവും ചെറിയ വരകളും.(മഹാബലിയ്ക്കൊരു കുറിമാനം‍)

Buzz It

മാവേലി മന്നനെ വരവേല്‍ക്കുവാന്‍‍ കേരളം ഒരുങ്ങുകയാണു്.

പൊന്നിന്‍‍ ചിങ്ങമാസത്തിലെ പൊന്നിന്‍‍ തിരുവോണം.

തമ്പുരാനെ സ്വീകരിക്കാന്‍‍ നാടൊരുങ്ങുന്നു. നാട്ടാരൊരുങ്ങുന്നു.


മറുനാട്ടില്‍‍ നിന്നും മലയാളികളെത്തുന്നു.


പലരും ഓണത്തിനു് നാട്ടില്‍‍ പോകുന്നു. തയ്യാറെടുപ്പുകള്‍‍ പാതാള ലോകത്തും നടക്കുന്നു.

വര്‍ഷത്തിലൊരു ദിവസം മാത്രം എത്താന്‍‍ വിധിക്കപ്പെട്ട മഹാരാജാവും തയ്യാറെടുക്കുന്നു.




-------------------------------------------------------------------------------------
എന്തു്. ഇതും നാം നാടുകാണാനിറങ്ങുമ്പോള്‍‍ കൊണ്ടു പോകണമെന്നോ.....
ഹാ...ഹാ...ആരവിടെ.?
അടിയന്‍‍. ഉം. ഇതിലൊരു പത്തെണ്ണം എന്‍റെ രഥത്തില്‍‍ കരുതിയേക്കൂ....
മഹാബലി തന്‍റെ പ്രജകളുടെ മുന്നില്‍‍ ഒരിക്കലും ചെറുതാകാന്‍‍ പാടില്ല.

‍‍‍‍‍‍‍‍‍‍-------------------------------------------------------------------------------------

-------------------------------------------------------------------------------
ഹാഹാ....ആരവിടെ...? ഇത്തവണ ഡബിള്‍ ഡക്കറ്‍ രഥമോ.?
മുകളില്‍‍ ഒരു ചെറിയ മിനി ആശുപത്രിയാണു് തിരുമേനി.
ഗുനിയാ, തക്കാളി തുടങ്ങിയ മേഖലയിലെ നാലു് സ്പെഷ്യലിസ്റ്റുകള്‍‍ അതിലുണ്ടു് പ്രഭോ..
ഹാ ഹാ.... എല്ലാം നല്ലതു്. ഉം രഥം തയാറാകട്ടെ.!

---------------------------------------------------------------------------------‍
മഞ്ഞലയില്‍‍ മുങ്ങി തോര്‍ത്തി മലയാള നാടു് കാത്തിരിക്കുന്ന സുദിനം.
ആര്‍ക്കുണ്ടീ ഭാവനയിലെ രാജാവു്.
കള്ളവുമില്ലാ ചതിയുമില്ലാ,എള്ളോളമില്ലാ പൊളിവചനം.

-------------------------------------------------------------------------------------

-------------------------------------------------------------------------------------

മഹാനുഭാവന്‍‍ അങ്ങു് കേരളത്തിലെത്തി മടങ്ങുന്ന ഒരു നിമിഷം ഈ ബൂലോകാംബയെയും ഒന്നനുഗ്രഹിച്ചിട്ടു പോകണം.

ഓണത്തിനു് നാട്ടില്‍‍ പോകാന്‍‍ ഞങ്ങള്‍ക്കു് പലര്‍ക്കും കഴിയില്ല എന്നങ്ങയ്ക്കറിയാം. അങ്ങയെ സ്വീകരിക്കാന്‍‍ മറ്റേതൊരു മലയാളിയേയും പോലെ അത്തപ്പൂവും താലപ്പൊലിയുമായി ഈ അന്യ നാടുകളില്‍‍ അങ്ങയുടെ ഓര്‍മ്മകളുമായി , ഒരു കൊച്ചു നിലവിള്‍ക്കിന്‍റെ മുന്നില്‍‍ തൂശനിലയില്‍‍ ചോറും കറികളും വിളമ്പി ഞങ്ങളും‍‍ കാത്തിരിക്കും.


----------------------------------------------------------------------------------
---------------------------------------------------------------------------------

12 അഭിപ്രായങ്ങൾ:

സു | Su പറഞ്ഞു...

ഓണം ആഘോഷിക്കുന്നിടത്തൊക്കെ എത്തും, മാവേലി മന്നന്‍. അതുകൊണ്ട് ആഘോഷം ഒന്നും ചുരുക്കേണ്ട. :)

കുഞ്ഞന്‍ പറഞ്ഞു...

ഇത്തവണ മാവേലി മന്നന്‍ ഭൂലോകത്തിലേക്കായിരിക്കില്ല വരുന്നത്‌! ബൂലോകത്തിലേക്കായിരിക്കും.. ബ്ലാഗന്മാരെ കാണാന്‍..

Mr. K# പറഞ്ഞു...

മഴയാണ്. മാവേലിയോട് ഒരു ഓലക്കുട കൂടി എടുക്കാന്‍ പറയണം :-)

ഏറനാടന്‍ പറഞ്ഞു...

അത്യാധുനിക നോക്കിയ മോഡല്‍ മൊബൈല്‍ ഫോണും പിടിച്ച്‌ ലേറ്റസ്‌റ്റ്‌ ലമ്പോഗിനി കാറിലാ ഈ ഓണത്തിന്‌ മാവേലിമന്നന്‍ ജൈത്രയാത്ര ചെയ്യുന്നതെന്ന്‌ ബീബീസീ റിപ്പോട്ടുണ്ട്‌!

ദേവന്‍ പറഞ്ഞു...

venumaashinum ellaa boologarkkum onaashamsakaL!

മയൂര പറഞ്ഞു...

ഇവിടെ ഓണം എത്തിയൊ.. ഓണാശംസകള്‍...

Murali K Menon പറഞ്ഞു...

സന്ദര്‍ഭോചിതമായ അനുസ്മരണവും, വ്യംഗ്യമായ ഭാഷണവും ഏറെ ആസ്വദിച്ചു. അനുമോദനങ്ങളും ഒപ്പം ഓണാശംസകളും

സാജന്‍| SAJAN പറഞ്ഞു...

വേണുച്ചേട്ടാ, ഇതില്‍ നര്‍മ്മത്തെക്കാള്‍ കൂടുതല്‍ യാഥാര്‍ത്ഥ്യങ്ങളാണല്ലൊ, ഓണത്തെക്കുറിച്ചുള്ള ഭാവന നന്നായി!

Sathees Makkoth | Asha Revamma പറഞ്ഞു...

ഓണത്തിനു് നാട്ടില്‍‍ പോകാന്‍‍ ഞങ്ങള്‍ക്കു് പലര്‍ക്കും കഴിയില്ല എന്നങ്ങയ്ക്കറിയാം. അങ്ങയെ [സ്വീകരിക്കാന്‍‍ മറ്റേതൊരു മലയാളിയേയും പോലെ അത്തപ്പൂവും താലപ്പൊലിയുമായി ഈ അന്യ നാടുകളില്‍‍ അങ്ങയുടെ ഓര്‍മ്മകളുമായി , ഒരു കൊച്ചു നിലവിള്‍ക്കിന്‍റെ മുന്നില്‍‍ തൂശനിലയില്‍‍ ചോറും കറികളും വിളമ്പി ഞങ്ങളും‍‍ കാത്തിരിക്കും.]
അതേ. ഞങ്ങള്‍ കാത്തിരിക്കും.

വേണു venu പറഞ്ഞു...

ആദ്യ കമന്‍റു നല്‍കിയ ശ്രീമതി.സു, ആഘോഷം ചുരുക്കില്ല.:)
കുഞ്ഞന്‍, ബൂലോകം ഒരു വിരുന്നൊരുക്കും.:)
കുതിരവട്ടന്‍‍, അതില്‍‍ കണ്‍ഫ്യൂഷനുണ്ടു്. ഓലക്കുട വേണോ, പുതിയ തരം നിറമ്മാറുന്ന വെള്ളം ചീറ്റുന്ന പുതിയ കുടകള്‍ വേണോ. ഏതു വേണം.:)
കുട്ടന്‍‍ മേനോന്‍‍,:):)
ഏറനാടന്‍‍, ഈ ലേറ്റസ്റ്റു് എമ്പോഗിനിയൊക്കെ നമ്മടെ റോഡില്‍‍ പ്രശ്നം ആകുമോ.:)
ദേവന്‍‍, സ്നേഹം നിറഞ്ഞ ഓണാശംസകള്‍‍.:)
മയൂരാ, എത്തിയില്ലാ, പുള്ളിക്കാരന്‍‍ രഥത്തില്‍‍ യാത്രയാകുന്നു.കുറേ സഞ്ചരിക്കണ്ടേ പാവത്തിനു്.:)
മുരളിമെനോന്‍‍, ഓണാശംസകള്‍‍.:)
സാജന്‍‍ഭായീ, നമുക്കൊക്കെ ഭാവനയില്‍‍ ഓണം പൊടിപൊടിക്കണം.:)
സതീശേ, തീര്‍ച്ചയായിട്ടും നമുക്കു് കാത്തിരിക്കാം. നല്ലൊരു വരവേല്പു നല്‍കുകയും വേണം.:)
എല്ലാവര്‍ക്കും ആശംസകളോടൊപ്പം നന്ദിയും രേഖപ്പെടുത്തുന്നു.:)

Typist | എഴുത്തുകാരി പറഞ്ഞു...

അപ്പോള്‍ ഓണത്തിനു് നാട്ടില്‍ വരുന്നില്ല? സാരമില്ല, മവേലിയോട് ബൂലോഗസുഹ്രുത്തുക്കളുള്ള എല്ലാ സ്ഥലങ്ങളും വിസിറ്റ് ചെയ്യാന്‍ പറഞ്ഞ്നോക്കാം.

ഓണാശംസകല്ള്‍.

വേണു venu പറഞ്ഞു...

ഹാഹാ..എഴുത്തുകാരി..
തീര്‍ച്ചയായിട്ടും പറയണം.
ഓണാശംസകള്‍‍.:)