പിന്‍മൊഴിയില്‍ വര്‍മ്മമാരുടെ സംസ്ഥാന സമ്മേളനം.
-----------------------------------
യുറേക്കാ...ഞാന്‍ കണ്ടു പിടിച്ചു....
വര്‍മ്മാജിയിലും തെറ്റില്ല. നിന്നിലും തെറ്റില്ല. അവനിലും തെറ്റില്ല. ഞാനും തെറ്റുകാരന്‍ അല്ല.
പാവം ബൂലോകര്‍
----------
ഇവിടെ എനിക്കൊരു കഥ ഓര്‍മ്മ വരുന്നു.
ഒരു ഗ്രാമം.
സുന്ദര സുമുഖ സായൂജ്യ ഭാവങ്ങളുടെ മുഖമുദ്രയായ ഒരു പാവം ഗ്രാമം.
അവിടെ ഒരു ലബ്ബയുണ്ടായിരുന്നു.
സര്‍വ്വ സമ്മതന്‍.
എല്ലാവര്‍ക്കും സ്വീകാര്യന്‍. പ്രഗല്‍ഭന്‍, ബുദ്ധിമാന്‍.
ഗ്രാമത്തില്‍ ഒരു നിയമപ്രശനം വന്നാല്‍ ഇരു ചെവിയറിയാതെ പൂ പോലെ പരിഹരിക്കുന്നവന്‍.
അങ്ങനെ ഒരു ദിവസം ഒരു കേസ്സു വന്നു.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കു്.
തീര്‍പ്പു കല്പിക്കാന്‍ ലബ്ബയുടെ മുന്നില്‍ വന്നു.
ആദ്യം ഭാര്യ തന്‍റെ പ്രശ്നങ്ങള്‍ പറഞ്ഞു.
അതു കേട്ടു് ലബ്ബ പറഞ്ഞു “നീ പറഞ്ഞതു ശരി.”
പിന്നെ ഭര്‍ത്താവു പറഞ്ഞു. അതും കേട്ടു് ലബ്ബ പറഞ്ഞു “നീ പറഞ്ഞതും ശരി”.
അപ്പോള്‍ ലബ്ബയുടെ ഭാര്യ വന്നു ചോദിച്ചു. ഇവര്‍ രണ്ടു പേരും പറയുന്നതു ശരി ആയാല്‍ തീരുമാനം എങനെ.?
അപ്പോള്‍ ലബ്ബ പറഞ്ഞു. “ നീ പറഞ്ഞതാണു ശരി.”
ഈ കുറിപ്പു് എഴുതി ഈ പോസ്റ്റിവിടെ നിര്‍ത്താം.
ഞാന്‍ പറയാന്‍ ശ്രമിച്ചതില്‍ നമ്മളെല്ലാവരുടേയും പിന്മൊഴിയിലെ കമന്‍റിനു ബാധകമാണോ.?
ലബ്ബ പറഞ്ഞതു പോലെ വേണു പറഞ്ഞതും ശരി ആണോ.?
------------------------------------