ഏപ്രിനി..14
രാവിലെ എഴുനേറ്റതു് ,
എപ്പോഴാണെന്നോര്‍ക്കുന്നില്ല.
ഓഫീസ്സിലേയ്ക്കിറങ്ങുമ്പോള്‍ ഭാര്യ പറഞ്ഞതൊന്നും ഓര്‍ത്തില്ല.
പതിവുപോലെ അടുത്ത ഫ്ലാറ്റിലെ സുന്ദരി ഭാര്യ , ഭര്‍ത്താവിനെ യാത്ര അയക്കുന്നതു് അസൂയയോടെ നോക്കി നിന്നു.
ബ്രേക്കു് ഫാസ്റ്റു് ഇഡ്ഡലിയും ചമ്മന്തിയും ആയിരുന്നു.
അമ്മയുണ്ടാക്കുന്ന ഇഡ്ഡ്ലിലിയും ചമ്മന്തിയും ദുഃഖത്തോടെ ഓര്‍മ്മിച്ചു.
പുതിയ ബൈക്കു് സ്റ്റാര്‍ടാക്കി വെറുതേ തന്‍റെ ഫ്ലാറ്റിലേയ്ക്കു് നോക്കി. അവിടെ ആരെയും കാണാന്‍ ഇല്ലായിരുന്നു.
ട്രാഫിക് കുരുക്കുകളില്‍ പെട്ടു് എപ്പോഴോ ഓഫീസ്സില്‍ എത്ത പ്പെട്ടു.
എല്ലാ ജോലിയും ചെയ്തു.
ബോസ്സറിയാതെ പലപ്പോഴും ഏനിക്കു് കിട്ടിയ കമന്‍റുകള്‍ നോക്കാന്‍ സമയം കണ്ടെത്തി.
ചെല ബ്ലോഗൊന്നും വായിക്കാതെ തന്നെ പേരു നോക്കി നല്ലതെന്നും ശരിയായില്ലെന്നും കമന്‍റു കൊടുത്തു.
അതിനൊക്കെ തന്നെ ഓഫീസ്സില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പു് ഒന്നാം തരം മറുപടി കമന്‍റുകളും കിട്ടി.
എല്ലാവരും ഫോട്ടോ ബ്ലോഗു ചെയ്യുന്നതു കണ്ടു് എനിക്കും ഒരു പൂതി തോന്നി. എന്‍റെ ഫോണ്‍ ക്യാമറായില്‍ ഞെക്കി രണ്ടു
ഫോട്ടൊ കാച്ചി. അപ്പഴേ അതിനും കിട്ടി നല്ലതു്.
എല്ലാം കൊണ്ടും നല്ല ദിവസമായിരുന്നു.
വൈകുന്നേരം വരുന്ന വഴിയില്‍ ബൈക്കു് പഞ്ചറായി. അതും തള്ളി അര കിലോമീറ്റര്‍ ദൂരം ചെന്ന കട
അന്നവധിയാണെന്നറിഞ്ഞു് .
പിന്നെയും തള്ളി അര കിലോമീറ്റര്‍ കൂടി.
പഞ്ചറു് ശരിയാക്കി പോകുന്ന വഴിയില്‍ റയില്‍വേ ഗേറ്റു് അടച്ചിരുന്നു.
താമസിച്ചതു് പറയാന്‍ മൊബയില്‍ നോക്കിയപ്പോള്‍ അതില്‍ ചാര്‍ജില്ല.
ഇപ്പോള്‍ രാത്രി 1.30. ഇനി ഞാന്‍ ഉറങ്ങാന്‍ പോകുന്നു.
ഈ മുറിയില്‍ പ്രകാശം ആണെന്നും പറഞ്ഞു് ശ്രീമതി അടുത്ത മുറിയില്‍ മോളുമായി ഉറങ്ങുന്നു.
നാളെ ഒത്തിരി വര്‍ക്കുകള്‍ ഓഫീസ്സിലുണ്ടെന്നു് ബോസ്സില്‍ നിന്നും സൂചനയുണ്ടു്.
കിടന്നതു്.1.35 എ.എം.
എഴുന്നേല്‍ക്കേണ്ടതു്. ശരിക്കും 5 എ. എം.
വരവു്. മൊത്തം 20 കിട്ടി.കമന്‍റിനത്തില്‍ തന്നെ.
ചെലവു്. കഷ്ടിച്ചു് 5 കൊടുത്തു.
കിട്ടിയ തോതു വച്ചു് 15 ലാഭമാ.
ആത്മഗതം.ഇനി നാളെ എത്ര കിട്ടാനിരിക്കുന്നു.