വ്യാഴാഴ്‌ച, ഒക്‌ടോബർ 02, 2008

ചെറിയ വരകളും ചെറിയ വരികളും (ബൂലോക കുഞ്ഞുങ്ങളേ)

Buzz It



Np.Rajendran മാഷിന്‍റെ ബ്ലോഗിലെ ബ്ലോഗു സംബന്ധമായ ടിപ്പണികളിലാണു് ബ്ലോഗു ചെയ്യുന്നവരെ മൊത്തമായാണോ എന്തോ, ശിശുക്കളേ എന്ന് സംബോധന ചെയ്തിരിക്കുന്നു. .
ചിന്തിപ്പിക്കാനും ആലോചിക്കാനുമുള്ള വിലയിരുത്തലുകള്‍ അദ്ദേഹവും ബ്ലോഗിന്‍റെ പുരപ്പുറത്തു നിന്നു തന്നെയാണു് നല്‍കിയിരിക്കുന്നത്.


ബ്‌ളോഗര്‍ ശിശുക്കള്‍ വായിച്ച കൈയടിക്കും, അസ്സല്‍ പടപ്പ്‌, ഒന്നാന്തരം, കേമം, കെങ്കേമം എന്നിങ്ങനെ കമന്റിടുമെന്നും വിചാരിച്ച്‌ എന്തും എഴുതിവിടുന്നത്‌ ശരിയാണോ ?


ബ്‌ളോഗിലല്ല, നാലാള്‍ വായിക്കുന്ന വല്ല പ്രസിദ്ധീകരണത്തിലുമാണ്‌ എഴുതുന്നതെങ്കില്‍ പലരും ജയിലില്‍നിന്നിറങ്ങിയ നേരമുണ്ടാകില്ല എന്നോര്‍ക്കുക.



ബ്‌ളോഗില്‍ എന്തും എത്രയും എഴുതാം, ന്യുസ്‌പ്രിന്റൊന്നും വാങ്ങേണ്ടല്ലോ .
മിക്ക ബ്‌ളോഗര്‍മാര്‍ക്കും പക്ഷേ അത്തരമൊരു പ്രശ്‌നമുണ്ടാകില്ല. പേരില്ല, വിലാസമില്ല, അഛനില്ലാത്തത്‌ മനസ്സിലാക്കാം അമ്മയുയില്ല, പിന്നെയെങ്ങനെ മുത്തച്ഛനെ കണ്ടുപിടിക്കാന്‍!.



ബ്‌ളോഗില്‍ അനോനിമസ്‌ കമെന്റ്‌ കൊടുക്കില്ലത്രെ. എന്തൊരു തമാശ. ഈ ഭ്രാന്തന്മാരോട്‌ സംസാരിക്കാന്‍ ആവില്ലപ്പാ എന്നൊരു ഭ്രാന്തന്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്‌.


അവസാനം ഒരു കമന്‍റിലൂടെ അദ്ദേഹവും അംഗീകരിക്കുന്നു.
ആരും എഡിറ്റ്‌ ചെയ്യാനില്ലെന്നത്‌ നമ്മുടെ സ്വാതന്ത്ര്യം മാത്രമല്ല വര്‍ദ്ധിപ്പിക്കുന്നത്‌, നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്‌. അവനവന്‍ എഡിറ്ററുമാകേണ്ടതുണ്ട്‌. ബ്‌ളോഗര്‍മാര്‍ക്കും ഉണ്ടാകണം പെരുമാറ്റസംഹിത.


ചിന്തിക്കേണ്ടിയിരിക്കുന്നു പലതും.!
പുരപ്പുറത്തിരുന്നു തന്നെ ചിന്തിക്കാം.
എല്ലാവര്‍ക്കും നന്മയുടെ സ്നേഹത്തിന്‍റെ സാഹോദര്യത്തിന്‍റെ പെരുന്നാളാശംസകള്‍.!

ബൂലോക ശിശുക്കളേ( ഇവിടെ)tepuktangan
********************************

tepuktangan

11 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

എല്ലാവര്‍ക്കും ഈദ് മുബാറക്ക്.!

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

കൊണ്ടാല്‍ പഠിച്ചോളും...

Murali K Menon പറഞ്ഞു...

enthaa cheyyaa vENoo, ivite ippO inganeyokkeyaa paripaatikaL....
athukoNtu varaykkaanuLLa prakOpanamenkilum sr^shtikkaan kazhinjnjillE....

sorry for mangLish as it is done from Cafe.

നിരക്ഷരൻ പറഞ്ഞു...

ആരും എഡിറ്റ്‌ ചെയ്യാനില്ലെന്നത്‌ നമ്മുടെ സ്വാതന്ത്ര്യം മാത്രമല്ല വര്‍ദ്ധിപ്പിക്കുന്നത്‌, നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്‌.

അടിവരയിടേണ്ട വാചകം.

വേണു venu പറഞ്ഞു...

പ്രിയാ ഉണ്ണികൃഷ്ണന്‍, കൊള്ളാതെ പഠിക്കാം.:)
മുരളി മേനോന്‍, അഭിപ്രായത്തിനു് നന്ദി. കുറേ നാളായല്ലോ മാഷേ കണ്ടിട്ട്. പ്രോജക്റ്റുകളെല്ലാം പുരോഗമിക്കുന്നു എന്ന് കരുതുന്നു. അതിനെന്‍റെ ആശംസകളും.:)
നിരക്ഷരന്‍, വളരെ ശരിയാണു്. താക്കോല്‍ നമ്മുടെ കൈയ്യിലാകുംപോള്‍ ഉത്തരവാദിത്തവും.
നന്ദി.:)

ഭൂമിപുത്രി പറഞ്ഞു...

ഈപ്പറഞ്ഞ പോസ്റ്റ് ഞാൻ കണ്ടിരുന്നില്ലല്ലൊ.
ഉടനെയൊരു കാർട്ടൂണും അടിച്ചിറക്കി,അല്ലെ?

വേണു venu പറഞ്ഞു...

ഭൂമിപുത്രിക്കും നന്ദി.:)

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

“ബ്‌ളോഗില്‍ എന്തും എത്രയും എഴുതാം, ന്യുസ്‌പ്രിന്റൊന്നും വാങ്ങേണ്ടല്ലോ .
മിക്ക ബ്‌ളോഗര്‍മാര്‍ക്കും പക്ഷേ അത്തരമൊരു പ്രശ്‌നമുണ്ടാകില്ല. പേരില്ല, വിലാസമില്ല, അഛനില്ലാത്തത്‌ മനസ്സിലാക്കാം അമ്മയുയില്ല, പിന്നെയെങ്ങനെ മുത്തച്ഛനെ കണ്ടുപിടിക്കാന്‍!.


ബ്‌ളോഗില്‍ അനോനിമസ്‌ കമെന്റ്‌ കൊടുക്കില്ലത്രെ. എന്തൊരു തമാശ. ഈ ഭ്രാന്തന്മാരോട്‌ സംസാരിക്കാന്‍ ആവില്ലപ്പാ എന്നൊരു ഭ്രാന്തന്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്‌.
അവസാനം ഒരു കമന്‍റിലൂടെ അദ്ദേഹവും അംഗീകരിക്കുന്നു.
ആരും എഡിറ്റ്‌ ചെയ്യാനില്ലെന്നത്‌ നമ്മുടെ സ്വാതന്ത്ര്യം മാത്രമല്ല വര്‍ദ്ധിപ്പിക്കുന്നത്‌, നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്‌“

വേണുമാഷേ, ഈ പറഞ്ഞത് സത്യമാണ്.
“പിതൃശൂന്യരായവര്‍ക്ക്” (കടപ്പാട് SFI നേതാവിന്) എന്ത് തെറിയും തോന്നിവാസവും ആരെപ്പറ്റിയും എഴുതാനുള്ള ലൈസന്‍സാണിന്ന് ബൂലോഗം.

ഗീത പറഞ്ഞു...

:)
ഒരു ബ്ലോഗ് ശിശു.

GURU - ഗുരു പറഞ്ഞു...

വിപ്ലവം ചീഞ്ഞ് നാറുന്നുണ്ടോ...
അത് വായിക്കാനൊത്തിരി ഉണ്ട്.
ഉടനെയുള്ള കാര്‍ട്ടൂണ്‍ നന്നായി....

വേണു venu പറഞ്ഞു...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്, അസ്വാതന്ത്ര്യം ആകരുത് അല്ലേ.:)
GURU - ഗുരു , വിപ്പ്ലവം എന്ന വാക്കിനര്‍ത്ഥം മാറിയിരിക്കുന്നു,:)
ഗീതാഗീതികള്‍, ശിശുവേ...:)
എല്ലാവര്‍ക്കും നന്ദി.:)