ശനിയാഴ്‌ച, സെപ്റ്റംബർ 27, 2008

ചെറിയ വരകളും ചെറിയ വരികളും (ബ്രാഹ്മണന്‍‍)

Buzz It

ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഗുണം ചെയ്യുമെന്ന ആപ്തവാക്യം മനസ്സ്ല് ധ്യാനിക്കുന്നു.(കട. അംബി)
നിങ്ങളോടൊപ്പം ഞാനും ക്ഷമ പരിശോധിക്കുന്നു. നിങ്ങള്‍ക്കും പങ്കു ചേരാം.!
bising

14 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ക്ഷമിക്കുക.:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

ക്ഷമാ ബലമശക്താനാം
ശക്താനാം ഭൂഷണം ക്ഷമാ

ബലമില്ലാത്തവന്റെ രക്ഷകനാണ്‌ ക്ഷമ പക്ഷെ ശക്തന്‌ അത്‌ അലങ്കാരമാണ്‌

chithrakaran ചിത്രകാരന്‍ പറഞ്ഞു...

കൊള്ളാം വേണു. നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍!!!
ബ്രാഹ്മണ കീര്‍ത്തനങ്ങള്‍ ആലപിക്കുക എന്നത്
ജാതിവിശ്വാസികളുടെ ജീവിത രീതിയാണ്.ബ്രാഹ്മണ്യ താല്‍പ്പര്യങ്ങളും അവരിലൂടെയാണ് സംരക്ഷിക്കപ്പെടുന്നത് !!
ഇപ്പോഴും അതെല്ലാം തുടരുന്നുണ്ടോ ?
ഒരു ബന്ധവുമില്ലാത്ത അക്കാദമിചിന്തകള്‍ വന്നു കയറുംബോള്‍ ... പ്രവര്‍ത്തി ശുദ്ധമല്ലെന്ന് ഓര്‍മ്മിപ്പിക്കട്ടെ.
ഒരു ലിങ്കുകൂടി നല്‍കാം.
ഉഷ്ണം ഉഷ്ണേന ശാന്തി (ശാന്ത:)) എന്നല്ലേ പ്രമാണം!!!
“ഹരിശ്രീ” ബ്രാഹ്മണവല്‍ക്കരിക്കപ്പെട്ട ബുദ്ധജയന്തി ദിനത്തിലെ വിദ്യാരംഭം.
(കമന്റുകള്‍ക്ക് മറുപടി ഇല്ല.)
സസ്നേഹം :)

അജ്ഞാതന്‍ പറഞ്ഞു...

വേണുവേട്ടാ :))

krish | കൃഷ് പറഞ്ഞു...

ക്ഷമ ആട്ടിന്‍ സൂപ്പിന്റെ ഗുണം ചെയ്യുമെന്നതിനാല്‍ .... സൂപ്പ് കഴിച്ചിട്ട് കുറെക്കാലമായി.


(യിതേത് ഇസ്കൂളാ.. മാഷിന്റെ ബേഷം കണ്ടിട്ട് ബാടക ഗുണ്ട പോലുണ്ടല്ലോ. ക്വട്ടേഷനാ? :) )

(ഞാന്‍ വീണ്ടും സൂപ്പ് കഴിക്കാന്‍ പോയി.)

nalan::നളന്‍ പറഞ്ഞു...

ഞാനും ശുദ്ധ വെജിറ്റേറിയനായി....
ചിക്കന്‍ വിരോധി.... (ബീഫ് മാത്രമേ കഴിക്കൂ)

Mr. K# പറഞ്ഞു...

:-)

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

വെജിറ്റേറിയന്‍സിന് ക്ഷമ എന്തീന്റെ ഗുണമാ ചെയ്യുക :)

വേണു venu പറഞ്ഞു...

അഭിപ്രായമെഴുതിയവര്‍ക്കെല്ലാം നമസ്ക്കാരം.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage , ശരിയാണു്. നന്ദി.:)
ചിത്രകാരന്‍chithrakaran , ബ്രാഹ്മണ കീര്‍ത്തനങ്ങള്‍ ആലപിക്കാന്‍ ഞാനൊരു ബ്രാഹ്മണനോ, ബ്രാഹ്മണ അനുഭാവിയോ അല്ല. സര്‍വ്വ

ഏടാകൂടങ്ങളുടേയും നാരായ വേരു് ബ്രാഹ്മണനിലും സവര്‍ണ്ണരിലും ചെന്ന് നില്‍ക്കുന്ന തത്വ സംഹിതകളെ എനിക്ക് മനസ്സിലാകാറില്ല എന്നത്

സത്യം. കാര്ടൂണിലെ അക്കാഡമി എന്ന പദം. ജനറലൈസു ചെയ്താണുപയോഗിച്ചിരിക്കുന്നത്. .
കേരള സാഹിത്യ അക്കാഡമിയിലും അവര്‍ണ്ണ സവര്ണ സം‌വാദം, അവാര്‍ഡ് നിര്‍ണയ ഘട്ടത്തില്‍ ഉണ്ടായത് ഓര്‍ക്കുന്നു. കാര്‍ടൂണിലും ശുദ്ധവും

അശുദ്ധവും.?
ഭൌതികമായ ചൂഷണത്തോടൊപ്പം തങ്ങളുടെ മേധാവിത്വം സ്ഥായിയായി നില നിര്‍ത്താന്‍, ഭരണ വ്ര്ഗ്ഗം, ആത്മീയ രംഗത്തും ആശയ രംഗത്തും

തങ്ങള്‍ക്കനുകൂലമായ സാഹചര്യം സൃഷ്ടിച്ചെടുക്കാന്‍ വര്‍ഗ്ഗീയ ധ്രുവീകരണങ്ങളിലൂടെ മതത്തിന്‍റെ ആനുകൂല്യത്തോടെ ശ്രമിച്ചിരുന്നത് ചരിത്ര സത്യം

തന്നെ. ഒരു പക്ഷേ ഇന്‍ഡ്യയില്‍ ബ്രാഹ്മണ മേധാവിത്തമായിരിക്കാം അതിനു വേണ്ടി ഉപയോഗിക്കപ്പെട്ടത്.
ഇതു തന്നെ മറ്റു രീതിയില്‍ മറ്റു പല രാജ്യങ്ങളിലും നടന്നിരുന്നു. ഫ്യൂഡല്‍ വ്യവസ്ഥിതിക്കു ശേഷം മുതലാളിത്തം വന്നപ്പോഴും കമ്യൂണിസം വന്നപ്പോഴും

എന്തിനു് ചൈനയിലെ സാംസ്ക്കാരിക വിപ്ലവത്തിനു ശേഷവും മറ്റു പേരുകളില്‍.
ഉപരിവര്‍ഗ്ഗം എന്നും ഉണ്ടായിരുന്നു. ഇന്നും.
കേരളത്തിലും ഇന്‍ഡ്യയിലും മറ്റെവിടെയും. ചുറ്റുപാടുകള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് അതു മനസ്സിലാവാന്‍ പ്രയാസമുണ്ടെന്ന് തോന്നുന്നില്ല.
ജോര്‍ജ്ജ് ഓര്‍വല്‍ പറഞ്ഞതെത്ര ശരിയാണു്. All are equel.some are more equal.
അതെന്നും ഉണ്ടായിരിക്കും. ബ്രാഹ്മണന്‍റെ പേരു മാത്രം മാറും.
തലമുറകള്‍ക്ക് മുന്നേ ആരോ ചെയ്തെന്ന് പറയപ്പെടുന്ന പാപ ഭാരം ബ്രാഹ്മണനായി ജനിച്ചതു കൊണ്ട് ചുമക്കണമോ.?
ലിങ്ക് ശ്രദ്ധിച്ചു. ഇവിടെ കാലാവസ്ഥ ചൂടല്ലാ... തണുപ്പ് വരാറായിരിക്കുന്നു.
അഭിപ്രായത്തിനു് നന്ദി.:)
ഗുപ്തന്‍ , എന്തോ...... ഞാനിവിടെ ഉണ്ട്.:)
krish | കൃഷ് , കൃഷേ സൂപ്പു കൂടിയാലും കൊളൊസ്റ്റ്റോള്‍.:)
nalan::നളന്‍, ഹാഹാ.... ഒരു സുഹൃത്തിവിടെ പറയുമായിരുന്നു. അരെ ഭായ്... ഹം തൊ പ്യാജ് തക് നഹിം ഖാത്താ....കഭീ കഭീ അണ്ടാ ഖാത്താ

ഹൈ....:)
കുതിരവട്ടന്‍ :: kuthiravattan, :)
പ്രിയ ഉണ്ണികൃഷ്ണന്‍ ,ഹാഹാ...നല്ല ചോദ്യം. ഉത്തരം ഇങ്ങനെ ആയാലോ.ബലമില്ലാത്തവന്റെ രക്ഷകനാണ്‌ ക്ഷമ പക്ഷെ ശക്തന്‌ അത്‌

അലങ്കാരമാണ്‌.
എല്ലാവര്‍ക്കും നന്ദി. സന്തോഷം.:)

മുസാഫിര്‍ പറഞ്ഞു...

അമ്മയെ തല്ലിയാലും രണ്ടു പക്ഷം .

keralafarmer പറഞ്ഞു...

ഈ അക്കാദമിയും അക്കാഡമിയും ഒന്നാണോ?

കുറുമാന്‍ പറഞ്ഞു...

ക്ഷമ ആട്ടിന്‍സൂപ്പിന്റെ ബലം മാത്രമല്ല ചെയ്യുക......ആഗോള വിപ്ലവം, താപനം എന്നിവയില്‍ ചാടാതെ രക്ഷിക്കുകയും ചെയ്യും :)

വേണു venu പറഞ്ഞു...

മുസാഫിര്‍, തല്ലിയില്ലെങ്കിലും രണ്ട് പക്ഷം.:)
keralafarmer , സ്പെല്ലിംഗ് മിസ്റ്റേക്കില്ലേ.:)
കുറുമാന്‍, വിശ്വാസം രക്ഷതു.:)
എല്ലാവര്‍ക്കും നന്ദി.
എല്ലാവര്‍ക്കും സ്നേഹത്തിന്റെ സമാധാനത്തിന്റെ പെരുന്നാള്‍ ആശംസകള്‍.!

ഭൂമിപുത്രി പറഞ്ഞു...

ഇതിന്നാണല്ലൊ ഞാൻ കണ്ടത്.ശ്രേയസ്സിന്റെ ബ്ലോഗിലിപ്പോൾ ക്ഷമയുടെ കാര്യമെഴുതി വന്നെയുള്ളു :-)