വെള്ളിയാഴ്‌ച, മേയ് 04, 2007

വലിയ ലോകവും ചെറിയ വരകളും.(ഗന്ധര്‍വനു്)

Buzz It
1.

ബൂലോകമെന്ന പൂങ്കാവനത്തില്‍‍ കമന്‍റുകളുടെ പൂക്കളുമായി എത്തുന്ന ഗന്ധര്‍വന്‍ , ഓരോ കമന്‍റുകളുടെയും സൌന്ദര്യം ആസ്വദിക്കുന്ന ഒരു സഹൃദയനായ എനിക്കു്,
വേലി എന്ന ഇഞ്ചി പെണ്ണിന്‍റെ പോസ്റ്റില്‍‍ ഗന്ധര്‍ വനിട്ട കമന്‍റു കണ്ടപ്പോള്‍‍ തോന്നിയ ഒരു രംഗമാണിതു്.
അക്ഷരാര്‍ഥത്തില്‍ ‍‍ ഗന്ധര്‍വന്‍റെ കമന്‍റു് എത്രയോ ശരിയാണു്.
.
2.


ഇതു വെറുതേ വരച്ചു കൊണ്ടിരുന്നപ്പോള്‍‍ മനസ്സിലെത്തിയതും ഒരു ചിത്രമാക്കുന്നു.‍‍
3. വേലിയില്‍‍ കിടന്ന വയ്യാവേലിയെ......

21 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

വേലിയില്‍‍ കിടന്ന ഒരു വയ്യാവേലി.:)

ഗുപ്തന്‍ പറഞ്ഞു...

വേണുച്ചേട്ടാ ആരെയും വെറുതെ വിടൂല്ല അല്ലേ...ആ മൂന്നാമത്തെ പടം വേണ്ടാരുന്നു.. പാവം അപ്പൂ‍പ്പന്‍

കലക്കി മാഷേ.. വീണ്ടും

സുന്ദരന്‍ പറഞ്ഞു...

വേണൂ...
:)

കുറുമാന്‍ പറഞ്ഞു...

വേണുവേട്ടാ, വ്യക്തിപരമായി പേരെഴുതി കാര്‍ട്ടൂണ്‍ വരക്കുമ്പോള്‍, കഥാപാത്രങ്ങളുടെ അനുമതി നേടിയിട്ട് ചെയ്യുകയാവും ഉചിതം എന്നു തോന്നുന്നു....

Dinkan-ഡിങ്കന്‍ പറഞ്ഞു...

വേണൂ :)

ഒഫ്.ടൊ
അപ്പോള്‍ കുറുമാനേ പിണറായിയൊടും,കരുണാകരനൊടും,വി.എസ്സിനൊടും ഒക്കെ ചോദിച്ചിട്ടാണോ കാര്‍ട്ടൂണിസ്റ്റുകള്‍ പടം വരയ്ക്കുന്നത്. സുജിത് അണ്ണാ, താങ്കള്‍ കാര്‍ട്ടൂണിസ്റ്റാണല്ലോ ഡിങ്കന്റെ സംശയം തീര്‍ക്കൂ

അജ്ഞാതന്‍ പറഞ്ഞു...

വേണൂ..

തകര്‍പ്പന്‍..:)

സു | Su പറഞ്ഞു...

വേണു ജീ ഓടണ്ട, സമാധാനമുണ്ടാക്കാം. :)

കുട്ടിച്ചാത്തന്‍ പറഞ്ഞു...

ചാത്തനേറ്::
വേണുവേട്ടാ‍ കാര്‍ട്ടൂണ്‍ വരക്കാന്‍ ബ്രഷും വേണാ??
പെന്‍സിലു മാത്രം പോരേ?

ഓടോ: കാര്‍ട്ടൂണുകളെപ്പറ്റിയും കാര്‍ട്ടൂണ്‍ വരയ്ക്കും അല്ലേ...ഡിങ്കാ സൂക്ഷിച്ചോ

Pramod.KM പറഞ്ഞു...

ഹഹ
കൊള്ളാല്ലോ വേണുവേട്ടാ...;)

asdfasdf asfdasdf പറഞ്ഞു...

വേണുവേട്ടാ, ബ്ലോഗിലെ വയ്യാവേലിയില്‍ ഇങ്ങനെ ഉടക്കിക്കിടക്കാതെ എത്രയോ സാമൂഹിക പ്രശ്നങ്ങള്‍ വരയ്ക്കാനുണ്ട്. വിട്ടു പിടി വേണുവേട്ടാ.
(ഓടോ: വയ്യാവേലിക്കരികില്‍ നിന്ന് നൂറായോ നൂറ്റമ്പതായോ എന്ന് എത്തിനോക്കുന്ന ഈര്‍ക്കില്‍ പാമ്പുകള്‍ക്കാണിന്ന് മാര്‍ക്കറ്റ് വാല്യു. :) )

ശിശു പറഞ്ഞു...

വേണുമാഷ്‌) KM പറഞ്ഞതുപോലെ, കാര്‍ട്ടൂണിന്റെ വിഷയപരിധി ബൂലോഗത്തിന്റെ വേലിക്കെട്ടുകള്‍ക്കകത്തുമാത്രം ഒതുങ്ങി പോകരുത്‌. താങ്കള്‍ക്ക്‌ വരക്കാന്‍ കഴിയും. അതിനാല്‍ വേലിക്ക്‌ പുറം കൂടി വല്ലപ്പോഴും വരയില്‍ ഉള്‍പ്പെടുത്തുക.

സാജന്‍| SAJAN പറഞ്ഞു...

വേണുച്ചേട്ടാ, .. ഇതെന്തായാലും നന്നായി!

തറവാടി പറഞ്ഞു...

എന്‍റെ പിണക്കം മാറി വേണുവേട്ടാ..:)

ചേച്ചിയമ്മ പറഞ്ഞു...

വേണുവേട്ടാ,ആ ഓട്ടം കലക്കി..

ഏറനാടന്‍ പറഞ്ഞു...

വേണുജീ, മെയിദിനത്തില്‍ മേനിരക്ഷിക്കാന്‍ ഒടിവും ചതവും നേരെയാക്കാനുമായി പോയിട്ടിന്നാ ബൂലോഗത്തെത്തിയതേയ്‌. പടമ്പിടുത്തക്കാരെയും ഗന്ധര്‍വഗുരുവിനേയും അലക്കിയത്‌ രസിച്ചു. ഇനിയിപ്പോള്‍ നിങ്ങളേം പേടിക്കണമല്ലോ! ):

വേണു venu പറഞ്ഞു...

ഏറനാടാ, വിഷമം തോന്നുന്നു.
പടം പിടി എന്ന പ്രക്രിയയെ കാര്ടൂണാക്കി. ആരെയും അലക്കിയില്ല.
എവിടെ അദ്ധേഹത്തിനെ ഞാന്‍‍‍ ഇകഴ്ത്തി എഴുതുകയോ, വരയ്ക്കുകയ്യോ ചെയ്തു. ഒന്നു കൂടി വരികളീലൂടെ കടന്നു പോകൂ. ആര്‍ക്കെങ്കിലും ഇകഴ്ത്തലായി തോന്നിയതായി ഒരു കമന്‍റും ഇതുവരെ ഞാന്‍‍ കണ്ടില്ല.
വളരെ ദുഃഖം തോന്നുന്നു.
ഒരു കാര്യം മനസ്സിലായി വരുന്നു.
പക്ഷേ കഷ്ടമായി പോയെന്നു മാത്രം ഞാനെഴുതി എന്‍റെ വിഷമം കഴുകി കളയട്ടെ.

ഏറനാടന്‍ പറഞ്ഞു...

പ്രിയപ്പെട്ട വേണുജീ ഞാന്‍ അസിച്ചൂ എന്നേ ഉദ്ധ്യേശിച്ചുള്ളൂ. (അലക്കി എന്ന വാക്കിനങ്ങനെ ഒരു അര്‍ത്ഥമില്ലേ? വെറുതെ ഓരോ വാക്കുകള്‍ ഞാന്‍ കടമെടുത്തത്‌ വിനയാവുമെന്നറിയില്ലായിരുന്നു).

വേറേ ദുരുദ്ധ്യേശങ്ങളൊന്നും ഞാന്‍ കരുതിയില്ല, കരുതിയിട്ടില്ല, കരുതുകയില്ല. തെറ്റിദ്ധരിച്ചതില്‍ ക്ഷമിക്കുമല്ലോ..

അഭയാര്‍ത്ഥി പറഞ്ഞു...

വേണു മാഷെ ,
രണ്ട്‌ ദിവസം അവധിയിലായിരുന്നു.
ഇപ്പോഴാണ്‌ കണ്ടത്‌.

എന്നെപറ്റി ആയതുകൊണ്ട്‌ അഭിപ്രായം പറയുന്നത്‌ ശരിയല്ലല്ലൊ.
എംകിലും.......
കൂട്ടായ്മയില്‍ എന്റെ സാന്നിധ്യവും , വിശ്വാസവും അറിയിക്കുക എന്നതാണ്‌
കമെന്റുകള്‍ ലക്ഷ്യ്മിടുന്നത്‌.

അവ ഉറക്കംതൂങ്ങികളാവരുതെന്ന്‌ ആഗ്രഹവുമുണ്ട്‌.
സഭ്യതയുടെ അതിരിലെ നേര്‍ത്ത രേഖയിലൂടേ ആണ്‌ എന്റെ
സംചാരം. അതിര്‌ കടക്കുന്നില്ലെന്നും കരുതുന്നു.
ഇത്‌ തികച്ചും മനപ്പൂര്‍വമാണ്‌. പറയുന്നത്‌ സംവദിക്കണമെങ്കില്‍
എരിവ്‌ വേണമെന്ന്‌ എന്റെ വിശ്വാസം.

സ്വന്തമായി എന്തെങ്കിലും എഴുതുമ്പോഴൊഴികെ ഇതുണ്ടായിരിക്കും. സ്വന്തമായി എഴുതുന്നവ ആത്മ പ്രകാശനങ്ങളും എനിക്കുവേണ്ടി മാത്രവുമാകുന്നു.
ഞാനിതാണ്‌ എന്ന്‌ ഒര്‌ ഭ്രാന്ത ജല്‍പ്പനം.

എന്നെ കളിയാക്കി പെരിങ്ങോടനും സജിത്തുമൊക്കെ പറയുന്ന ഒരു വാക്കുണ്ട്‌
ത്രസിപ്പിക്കുന്ന.
മുമ്പ്‌ ഞാന്‍ സ്ഥിരം ഉപയോഗിച്ചിരുന്നതാണ്‌. അവരുടെ
ഭീഷണിയില്‍ ആ വാക്കിനെ ഞാനുപേക്ഷിച്ചു.

പക്ഷെ അതാണെന്റെ കമെന്റുകള്‍- അതാകണം എന്നാണെന്റെ ബോധ പൂര്‍വമായ കരുതല്‍

ഉദാത്തമായ അങ്ങയുടെ വരയും കുറിയും നിര്‍ലോഭം തുടരുക.

വേണു venu പറഞ്ഞു...

ഏറനാടന്‍‍ ഗന്ധര്‍വനെ അലക്കി എന്ന വാക്കിനു്, രസിച്ചു എന്നു മാത്രമല്ല അര്‍ഥം എനിക്കു് തോന്നിയതു്.
സമയമില്ലെങ്കിലും പോസ്റ്റിലൂടെയൊന്നും പോകാന്‍‍ കഴിഞ്ഞില്ലെങ്കിലും ചെലരുടെ കമന്‍റുകളിലൂടെ തീര്‍ച്ചയായും ഞാന്‍‍ കടന്നു പോകാറുണ്ടു്. അതിലൊരാളാണ് ഗന്ധര്‍വന്‍‍, അദ്ധേഹത്തെ അലക്കി എന്ന വാക്കു് എനിക്കു് ദഹിച്ചില്ല.
അര്‍ഥ വ്യത്യാസം മനസ്സിലാകാതെ പോയതെങ്കില്‍ എന്‍റെ കഴിഞ്ഞ കമന്‍റിനെ മറന്നേക്കുക.:)

വേണു venu പറഞ്ഞു...

നിഴല്‍ക്കുത്തില്‍ വന്നു് അഭിപ്രായമെഴുതി എന്നെ പ്രോത്സാഹിപ്പിക്കുന്ന എന്‍റ് സുഹൃത്തുക്കളെ നിങ്ങള്‍ക്കെന്‍റെ പ്രണാമം.
മനൂ. നന്ദി.മൂന്നാമത്തെ പടം നമ്മടെ കാര്‍ടൂണിസ്റ്റല്ലെ.:)
സുന്ദരന്‍‍..:)
കുറുമാന്‍‍, ശരിയാണു്. ബ്ലോഗില്‍ എന്നു് തോന്നുന്നു. .:)
ഡിങ്കന്‍, സംശയം .. കുറുമാന്‍‍ പറഞ്ഞതു്, ബ്ലോഗില്‍‍ ശരിയാണെന്നു് എനിക്കും തോന്നുന്നു. :)
സാരംഗീ, നല്ല വാക്കുകള്ക്കു് നന്ദി.:)
സൂ നേരത്തെ എഴുതിയിരുന്നതു് മറന്നിട്ടില്ല. തീര്‍ച്ചയായും വെളിയിലേയ്ക്കു്. നന്ദി.:)
കുട്ടിച്ചാത്തന്‍‍, ബ്രഷും പേനയും റബ്ബറും വേണം. .:)
പ്രമോദേ, നന്ദി.:)
മെനോനെ, ആ പ്രയോഗം ഇഷ്ടപ്പെട്ടു. വിട്ടു പിടി. തീര്‍ച്ചയായിട്ടും ശ്രമിക്കും. .:)
ശിശു, വിലയിരുത്തലിനും അഭിപ്രായത്തിനും നന്ദി. ഞാനൊരു കൈ നോക്കാം. .:)
സാജന്‍, ഇതു നന്നായി എന്നു് പറഞ്ഞപ്പോള്‍..
ഹാഹാ. നന്ദി സാജന്‍. അപ്പൂസിനെ ചോദിച്ചതായി പറയണേ.:)
തറവാടി. ചുമ്മാ സൌന്ദര്യപിണക്കമല്ലായിരുന്നോ.;)
ചേച്ചിയമ്മേ, പ്രൊത്സാഹനങ്ങള്‍ക്കു് നന്ദി. ഓട്ടമൊക്കെ ഒന്നു തിരിഞ്ഞു നോക്കാന്‍ ഇങ്ങനെ ഒക്കെ ഒരു കമന്‍റു് വരുമ്പോള്‍‍ സാധിക്കുന്നു. നന്ദി കേട്ടോ.:)
ഏറനാടന്‍‍, നമുക്കിവിടെ ചിരിക്കാം.:)
ഗന്ധര്‍വന്‍, എനിക്കറിയാം. താങ്കളുടെ വാക്കുകളാല്‍‍ ധന്യന്‍. .:)
എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ കൂടി പൊട്ടിചിരികളില്‍ ചാലിച്ചെടുത്തൊരു നന്ദി.:)

Unknown പറഞ്ഞു...

വേണു മാഷേ ഇതിന്നാ കണ്ടത്.
ഓ.ടോ. ഫോട്ടോക്കാരെ അടിച്ചതില്‍പ്പിന്നെ ഞാന്‍ ഈ വഴിക്ക് വരാതിരുന്നതല്ല കേട്ടോ