തിങ്കളാഴ്‌ച, ഫെബ്രുവരി 19, 2007

ബൂലോക മാഹാത്മ്യം.

Buzz It


എനിക്കറിഞ്ഞു കൂടായിരുന്നു എന്നു പറഞ്ഞാല്‍ ഒരു കോടതിയും അതു കേള്‍ക്കില്ല.
അറിവില്ലായ്മ വെറുതേവിടാനുള്ളൊരു പഴുതല്ല.
ഒരു ചിത്രവും കുഞ്ഞു ചിന്തകളും.
-------------------------------
ബൂലൊകത്തിലേയ്ക്കു് വലതുകാല്‍ വച്ചു വരുന്ന പുതു പുത്തന്‍ നവാഗതരേ.
നിങ്ങള്‍ക്കു വേണ്ടി ചെല അറിവുകള്‍ പകരട്ടെ.
നിങ്ങള്‍ സ്വാഗതം കഴിഞ്ഞു സാങ്കേതികമെല്ലാം കഴിഞ്ഞു് ഒരു പോസ്റ്റങ്കിലും ചെയ്തു കാണ്മല്ലോ.
അടുത്ത പോസ്റ്റില്‍ കമന്റൊന്നും കാണാത്തതു കൊണ്ടു് വിഷമിക്കരുതു്.
ഇനി അടുത്ത പോസ്റ്റു ചെയ്യുന്നതിനു മുന്‍പു് അറിഞ്ഞിരിക്കേണ്ടവ.
1. സ്വാഗതത്തിനു് കിട്ടിയ കമന്റൊന്നും അടുത്തതിനു് കിട്ടിയില്ലെങ്കില്‍ വിഷമിക്കാതെ, അടുത്ത പോസ്റ്റു ചെയ്യുന്നതിനു മുന്‍പു് ബൂലോകത്തിലെ ഒക്കുന്നടത്തോളം ബ്ലോഗുകള്‍ പരിചയപ്പെടുക.പുറത്തു വരുമ്പോള്‍ ഏകദേശ ധാരണ കിട്ടും.
ഇനി അട്ത്ത പോസ്റ്റെഴുതാം.
എഴുതിയതു് പോസ്റ്റു ചെയ്തു കഴിഞ്ഞാല്‍ കമന്റുകളെ നോക്കരുതു്
1. പഴയ ബ്ലോഗേര്‍സു് സ്വാഗതം കഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞു നോക്കില്ല എന്നൊന്നും വിചാരിക്കരുതു്. ശ്രദ്ധിക്കപ്പെടേണ്ടതു് തീര്‍ച്ചയായും ശ്രദ്ധയില്‍ വരും.
2.ബൂലോക ക്ലബ്ബില്‍ അടിപിടി ഉണ്ടെങ്കില്‍ അന്നു് എല്ലാവരും കമന്റുമായി അവിടെ ആകും.

3. മീറ്റിങ്ങുകള്‍ ഉള്ള ദിവസമാണെങ്കിലും തഥൈവ. അതൊന്നും സാരമാക്കരുതു്.

4.കല്യാണം, ചോറൂണു്, പേരിടല്‍, നിശ്ചയം, വാര്‍ഷികം ഇങ്ങനെ എന്തു വന്നാലും ചെലപ്പോള്‍ നിങ്ങളുടെ പോസ്റ്റു കാണാതെ പോകാം. സാരമാക്കാതെ പോകുക.

അതുകൊണ്ടു് കമന്റില്ലെങ്കിലും മനസ്സില്‍ കുറിക്കുക , ആരൊക്കെയൊ ഇതു വായിച്ചിട്ടുണ്ടു്.
കമന്റുകളെ ക്കുറിച്ചു വിശദമായ ചര്‍ച്ചയ്ക്കു മുന്‍പു് നമുക്കു് നമുക്കു് അടുത്ത പാഠത്തിലേയ്ക്കു കടക്കാം.

എന്താണു് ബൂലോകം.?
ബൂലോകത്തെ മനോധര്‍മ മനുസരിച്ചു് പലതായും സങ്കല്‍പിക്കാം.
എന്റെ ഭാവനയില്‍ പലപ്പോഴും ഇതൊരു ഘോര വനമായി സങ്കല്‍പിക്കാന്‍ ഇഷ്ടപ്പെടുന്നു.
ഇവിടെ ഈ കാട്ടില്‍ വസിക്കുന്നവരൊക്കെയും ഈ കാടിനെ കാത്തു് ഈ കാടിന്റെ എഴുതപ്പെടാത്ത നിയമങ്ങളെ അക്ഷര തെറ്റില്ലാതെ അനുസരിച്ചു ജീവിച്ചു പോകുന്നു.
ഈ കാട്ടില്‍ കൂടി ദിവസവും മാളങ്ങളില്‍ നിന്നു്‍ ഏതെങ്കിലും ജീവി നടന്നു പോകുന്നതു കാണാം.
നിങ്ങള്‍ ഏതു രാജ്യത്താണങ്കിലും ‍ വെളുപ്പിനേ പള്ളിയുണര്‍ത്തും അമ്പല മണികള്‍ക്കൊപ്പം കടന്നു വരുന്ന ജീവികളെ കാണാം. അതില്‍ ഭൂരിപക്ഷവും കേരളത്തില്‍ ഇപ്പോള്‍ ജീവിക്കുന്നവരല്ല.. പിന്നെ ബഹളമയമാണു് ഈ വിപിനം.
പകല്‍ മുഴുവനും ഈ കാട്ടില്‍ നിന്നുള്ള ഓരോരോ സങ്കീര്‍ത്തനം നിലയ്ക്കാതെ പാതിരാത്രിയിലും നിങ്ങള്‍ക്കു ശ്രവിക്കാം. ഇതു കാടെന്ന സങ്കലപം.
ഇവിടെ ശ്രീ വിശ്വം പറഞ്ഞ ചില വരികള്‍ കുറിക്കുന്നു.ഭൂമിയുടെ ഗർഭഗൃഹങ്ങളിൽ കുളിരിന്റെ കൊച്ചുകൊച്ചുമൊട്ടുകൾ വിരിയാറുണ്ട്.

പുറത്തേക്കുള്ള വഴികളൊക്കെ കൊട്ടിയടച്ചാലും അവയ്ക്കു പുഷ്പിച്ചേ അടങ്ങൂ
ഒന്നല്ലെങ്കിൽ മറ്റൊന്ന്. എങ്ങനെയായാലും, ഏതു വഴിക്കായാലും, അവർ പൊട്ടിയൊഴുകും.
ആ കൊടും കാട്ടിലൂടെ വിശ്വം ഇങ്ങനെ പുലമ്പി ഒരു പുല്‍‍മേടില്‍ഊടെ ഓടി അകലുന്നു.

ഒരുനാൾ കിഴക്ക് കതിരവൻ തലതോർത്തിയെത്തുന്നതിനു തൊട്ടുമുൻപ്, കാടുണരും മുൻപ്, മലയനങ്ങുന്നതിനുമുൻപ്, അവ കൊച്ചുകൊച്ചുചാലുകളായി ഹർഷാശ്രുമാലികകളായി ചിനപൊട്ടും.

പ്രാലേയജാലങ്ങളിൽ സ്നേഹം വിതച്ചുരുക്കി, അവ കൺ‌മിഴിക്കും.

പിന്നെ താഴ്വാരങ്ങളെ നീരാട്ടി കീഴോട്ടൊഴുകും.

അന്യോന്യം തമ്മിൽ കൈകോർത്ത് ചാലുകൾ ആറുകളാവും.

പൊട്ടിപ്പൊട്ടിച്ചിരിച്ചും, ഇടയ്ക്കൊക്കെ തലതല്ലിക്കരഞ്ഞും മലയമാരുതമേറ്റുപാടും.

അതോടൊപ്പം ശ്രീ. വിഷ്ണുപ്രസാദ്‌ എഴുതിയ വരികളും ചേര്‍ത്തു വായിക്കാന്‍ ശ്രീ ദേവരാജന്‍ എഴുതിയ കമന്റും എഴുതുന്നു.
നേരം രാത്രി 11.30 വിഷ്ണു ഒരു പൊന്തക്കാടിലിരുന്നു കാണുന്നു.
വല്യമ്മായിയെക്കാണായി.
പോസ്റ്റില്‍ നിന്ന് പോസ്റ്റിലേക്ക്
ഇളംതലകള്‍ കടിച്ചുപോവുന്ന
ഒരു ശുദ്ധ വെജിറ്റേറിയന്‍ മാന്‍ കുട്ടി.
ഒരു പോസ്റ്റിനും വേദനിക്കാതെ
ഓരോ തലപ്പിനും നന്ദി പറഞ്ഞ്
അതങ്ങനെ നടന്നുപോയി.
അപ്പോഴാണ്
അതാ വരുന്നൂ ഒരു മുയല്‍.
അതിനു പേര്:സു
എല്ലാവരേയും ചിരിച്ചുകാണിച്ച്
അതും പോയി.
പിന്നെ വന്നത് ഒരിളംകാറ്റ്,
ഓരോ പോസ്റ്റിനേയും തലോടി,
ചുംബിച്ച് നാളെയും വരാമെന്ന് പറഞ്ഞ്
ചോക്കളേറ്റ് നല്‍കി
റ്റാ..റ്റാ...പറയുന്ന മാമന്‍ :വേണു
നേരം രാത്രി 3 മണി.സരസ്വതീ യാമം. പള്ളിയുണര്‍ത്തുന്ന മണിയടികള്‍ അടുത്ത അമ്പലത്തു നിന്നു കേള്‍ക്കുന്നു.
ഒരു കുറുക്കന്‍ .
എനിക്ക് പേടിയായി.
ഇതേത് കുറുക്കന്‍...?
അത് നീട്ടിക്കൂവി:കൂ...കൂ...
എല്ലാ ബ്ലോഗുകളിലുംഅതു മുട്ടിവിളിച്ചു.
എല്ലാവരും വാതിലടച്ചുകിടന്നുറങ്ങി ;
ഞാനും.

ചിലപ്പോള്‍അവരിറങ്ങും.
ചില മാംസഭോജികള്‍ .
പരാജിതന്‍ എന്നു പേരുള്ള ഒരു പുലി,
ചിത്രകാരനായ ഒരു കുറുനരി,
പേരറിയാത്ത പാമ്പുകള്‍ ...
അപ്പോഴാവും
എതിര്‍പ്പിന്റെ കൊമ്പുകളുമായി
വിമതന്‍ എന്ന കാട്ടി
തലകുലുക്കി വരിക.
അതിനിടയില്‍ പെട്ടു പോവുന്ന
പെരിങ്ങോടന്‍ എന്ന ആന.
എല്ലാം കണ്ട് ഞാന്‍ മിണ്ടാതിരിക്കും.

തനിക്കിഷ്ടമുള്ള
ചില ചില്ലകളില്‍മാത്രം പോകും,
പൊന്നപ്പന്‍ എന്ന കുയില്‍ .
ഇപ്പോള്‍ സ്വന്തം കൂട്ടില്‍മുട്ടയിടാറില്ല.
വെളുപ്പാങ്കാലത്ത്ഒരു കരടിയിറങ്ങൂം.
മീന്‍ പിടിക്കാനും തേന്‍ കുടിക്കാനുംപോവുന്ന
നല്ലവനായ അംബി എന്ന കരടി.
എല്ലായിടത്തും ചെന്ന്ഏറുകൊണ്ട് മടങ്ങും
ഇരിങ്ങല്‍ എന്ന ചങ്ങലയില്ലാത്ത............

ഇടയ്ക്കിടെ യുദ്ധങ്ങളുണ്ടാവും.
തക്കസമയത്തു വരും.
കുട്ടികളെ പിടിച്ചുമാറ്റും
വിശ്വം എന്ന വീട്ടുകാരന്‍.
എന്നിട്ടും ചില പോസ്റ്റുകള്‍വിജനവും ഭയാനകവുമായദ്വീപുകള്‍ പോലെഒറ്റപ്പെട്ടുകിടന്നു.കൊളംബസ്സും വെസ്പുച്ചിയുംഎത്തിനോക്കാത്തനരഭോജികളുടെ ലോകങ്ങളായിബൂലോകമാപ്പില്‍ആരുംഅടയാ‍ളപ്പെടുത്താതെമറഞ്ഞുകിടന്നു.
പിന്മൊഴിപ്പെണ്ണിനെ കാടോടുപമിച്ച കാവ്യ ഭാവനേ, അഭിനന്ദനം.കമന്റിന്റെ പാറ്റേണ്‍ വളരെ രസമുള്ളൊരു സംഗതിയാണ്‌. അതിനെപ്പറ്റി എഴുതാന്‍ പോയാല്‍ ഇന്നു പണി നടക്കില്ല, അതുകൊണ്ട്‌ ഓര്‍ക്കുന്നവരെക്കുറിച്ച്‌ ഇടക്കിടക്കു വന്ന് ഇവിടെ കമന്റിടാം.അചിന്ത്യ: ബൂലോഗവന്യഭൂവിലൂടെ അദൃശ്യയായൊഴുകുന്ന സരസ്വതി . അചിന്ത്യക്ക്‌ മലയാളത്തില്‍ ബ്ലോഗുമില്ല, കമന്റും ഇടാറില്ല, എന്നാല്‍ പോസ്റ്റുകളെക്കുറിച്ച്‌ അവരുടെ അഭിപ്രായം ഒട്ടുമിക്ക പഴയ ബ്ലോഗരും കൃത്യമായി അറിയിക്കുന്നു.ദില്‍ബന്‍:മുളങ്കൂട്ടത്തിലെ ഒരു ജയന്റ്‌ പാണ്ഡ. ഇല്ലിമുള്ളുകള്‍ തറക്കാത്ത പഞ്ഞിക്കോട്ടുള്ള ഒരു ടണ്‍ തടിയുമായി അതിങ്ങനെ ഓടി നടക്കുന്നു.ഇഞ്ചി:ഒരു ചക്കിപ്പരുന്ത്‌. ശിഖരങ്ങെളെത്തുന്നതില്‍ നിന്നും ഉയര്‍ന്ന് ഒരു ഏരിയല്‍ വ്യൂ നടത്തിപ്പോകുന്നു പാറക്കെട്ടിലെ കൂട്ടിലേക്ക്‌.വക്കാരി:ഒരു മക്കൌ തത്ത. ഇത്രയും നിറമുള്ള ഈ ജീവി എങ്ങോട്ട്‌ പറന്നാലും ആരും ശ്രദ്ധിച്ചുപോകും.അനംഗാരി:ഒരു കാക്കത്തമ്പുരാട്ടി (ഇതിനെ ആണ്‍കിളിയെ തമ്പുരാന്‍ എന്നു പറയാത്തതെന്തേ) പോസ്റ്റുകള്‍ക്കുമേല്‍ വാര്‍ബിള്‍ (കൂജനം എന്ന വാക്ക്‌ യോജിക്കുന്നില്ലല്ലോ പച്ചമലയാള പ്രസ്ഥാനമേ) ചെയ്യാന്‍ ഇരട്ടവാലും നീട്ടി ചിലപ്പോള്‍ പറന്നെത്തും

ഇതില്‍നിന്നൊക്കെ ഈ ഘോര വിപിനമെന്ന സംഞ്ജ മനസ്സിലായി കാണുമല്ലോ.

ഇനി മറ്റൊരു ഭാവനയും എനിക്കു് തോന്നുന്നു..

(ഇവന്‍ ബൂലോകത്തു് എല്ലാ ദിവസവും കടന്നു വരാറുണ്ടു്. ബൂലോകരേ
എങ്ങനെ ഒളിക്കാം എന്നതില്‍ പാവം ഇവന്‍ ഗവേഷണം നടത്തുന്നു.)
ബൂലോകമെന്നതു് ഒരു മതിലാണു്.
വന്‍ മതില്‍. അതങ്ങനെ അവസാനമില്ലാതെ നീണ്ടു കിടക്കുകയാണു്. ആര്‍ക്കും അതില്‍ അല്‍പ സ്ഥലം സ്വന്തമാക്കാം. അവിടെയെന്തുമെഴുതാം. അതു വായിച്ചു പോകുന്ന മറ്റു കൊച്ചു മതിലന്മാര്‍ക്കു് അതിനടിയില്‍ എന്തുമെഴുതാം കമന്റായി. പിന്നെയും എഴുതാം. തിരുത്താം കീറിക്കളയാം. അന്ത്യമില്ലാട്ട്ത മതില്‍. അതില്‍ സ്വന്ത അടയാളങ്ങളുമായി അറിയപ്പെടാത്ത മറ്റൊരു ലോകം പണിതു് കാഴ്ച്ചക്കാരായും അതിഥികളായും ആതിഥേയരായും കഴിയാം.

ഇനി മറ്റൊരു ഭാവന ഒരു വലിയ ആകാശമായി ബൂലോകത്തെ സങ്ക്ല്പിക്കാം. ആകാശത്തു നില്‍ക്കുന്ന നക്ഷത്രങ്ങളായി ബ്ലോഗുകളെ വിവക്ഷിക്കാം.പുതിയവ വരുന്നു. നക്ഷത്ര കുഞ്ഞുങ്ങളായി അനന്തമായ വിഹായസ്സില്‍ മിന്നി മറഞ്ഞു നില്‍ക്കുന്നു.
ആദ്യമായി മലയാളം ബ്ലോഗെഴുതിയതാരാണെന്നൊന്നും ചരിത്രങ്ങള്‍ കാണുന്നില്ല. എന്നാല്‍ മലയാളത്തില്‍ ആദ്യമായി ബ്ലൊഗെഴുതി തൂടങ്ങിയതു് ഡ്രീ പോളാണെന്നു് പറഞ്ഞിട്ടുണ്ടു. ആദ്യമായി മലയാളത്തില്‍ ബ്ലോഗു ചെയ്ത വനിത രേഷ്മയാണെന്നും അറിവുണ്ടു്. മലയാള‍ത്തില്‍ അനായാസം എഴുതാന്‍ എല്ലാവര്‍ക്കും നല്ലൊരു പേന നല്‍കിയതു് ശ്രീ സിബുവാണെന്നു് നന്ദിയോടെ സ്മരിക്കാം.
ഇതൊക്കെ ഈ ലിങ്കുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടു്.
1. http://offunion.blogspot.com/2006/09/blog-post_08.html#115785426676291434
2.http://video.google.com/videoplay?docid=9071261041686340363&sourceid=docidfeed&hl=en


മലയാള ബ്ലോഗുകളിലെ മണിമുത്തുകളൊക്കെ വായിക്കുക. ആരുടെ വായിക്കണം എന്നുള്ളതു് അവനവന്റെ കാഴ്ച്ചപ്പാടിനു് തിരഞ്ഞെടുക്കാം. ആദ്യകാല മലയാള ബ്ലോഗുകളുടെ സമ്പന്നമായ‌ അദ്ധ്യായങ്ങളിലൂടെ കടന്നു പോയി വരുമ്പോള്‍ തീര്‍ച്ചയായും നമ്മുടെ ഭിത്തിയില്‍ മനോഹരമായ‌ രചനകള്‍ ഒട്ടിയ്ക്കാന്‍ നമുക്കും ആഗ്രഹമുണ്ടാകും.
അങ്ങനെ ഈ ബൂലോകം സമ്പന്നമായി മാറിക്കോണ്ടേയിരിക്കും.
(ചിത്രങ്ങള്ക്കും ലിങ്കുകള്‍ക്കും കടപ്പാടുകള്‍ രേഖപ്പെടുത്തുന്നു. )

24 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

എന്തൊക്കെയോ എഴുതണമെന്നു തോന്നി. എഴുതി വന്നപ്പോള്‍ പൂര്‍ണമല്ലെന്നും തോന്നി. പിന്നെ പൂര്‍ണത എന്നൊന്നില്ലെന്നു സമാധാനിച്ചു കൊണ്ടു് ഞാന്‍ പോസ്റ്റു ചെയ്യുന്നു.

Peelikkutty!!!!! പറഞ്ഞു...

വേണു ഏട്ടാ,ബൂലോക മാഹത്മ്യം ഇഷ്ടായി:)

സിദ്ധാര്‍ത്ഥന്‍ പറഞ്ഞു...

ഒരിത്തിരി കൂടെ പണിയെടുക്കണം വേണൂ. ആ പേരുകള്‍ക്കൊക്കെ ഉള്ള ലിങ്കും
ഒപ്പം കൊടുത്താല്‍ ഈ പുതിയ ആളുകള്‍ക്കു് ഗുണപ്പെടും.

വേണു venu പറഞ്ഞു...

സിദ്ധാര്‍ഥന്‍ ആ ലിങ്കു് ‍തുറക്കുന്നില്ലല്ലോ.

Unknown പറഞ്ഞു...

വേണുജി,
ഇന്നാദ്യമെത്തിയ ഇടം ഇതാണ് ,കാര്‍ട്ടൂണായിരിക്കുമെന്നാണ് തുറക്കും മുന്‍പ് കരുതിയത്.അതല്ലെങ്കിലും നിരാശനാകേണ്ടി വന്നില്ല.

ബൂലോകത്തെ യഥാതഥമായി വിശകലനം ചെയ്തിട്ടുണ്ട്.

ഇതില്‍ ഓരോരുത്തരുടെയും പേരുകള്‍ അവരുടെ പോസ്റ്റുകലിലേക്കുള്ള ലിങ്കാക്കി മാറ്റുക എന്നായിരിക്കാം സിദ്ധാര്‍ത്ഥന്‍ ഉദ്ദേശിച്ചതെന്നു തോന്നുന്നു.
എന്തായാലും നന്നായിട്ടുണ്ട് ഈ ഉദ്യമം.

Rasheed Chalil പറഞ്ഞു...

വേണു‌ജീ ഇത് സംഭവം കലക്കി. ശരിക്കും ബൂലോഗ പുരാണം.

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

പ്രിയ വേണു,
ഇപ്പഴാണ്‌ ഇവിടെ എത്തിയത്‌. നമ്മുടെ ബ്ലോഗാഭിമാനി ചിത്രകാരനെ കൊല്ലാനായി ഇട്ടിരിക്കുന്ന പൊസ്റ്റില്‍ താങ്കളുടെ ലിങ്ക്‌ കിട്ടിയതിനാല്‍ ഇവിടെ വരാനായി.
പോസ്റ്റ്‌ വായിച്ചതില്‍ വളരെ സന്തൊഷമുണ്ടെന്നു മാത്രമല്ല, വഴികാണിച്ച ബ്ലൊഗാഭിമാനിയോട്‌ നന്ദി പറയാനും തോന്നുന്നു.
നല്ല നിരീക്ഷണാങ്ങള്‍ , രസികന്‍ കാഴ്ച്ചപ്പാടുകള്‍, ആത്മാര്‍ത്ഥമായ അവതരണം....... ബൂലൊകത്തില്‍ വിമര്‍ശനത്തിന്റെ കാര്യമായ കുറവുണ്ട്‌ ... താങ്കളുടേതായ സെയിലിയില്‍ അത്‌ നിര്‍വഹിച്ചിരിക്കുന്നു.

G.MANU പറഞ്ഞു...

nalla mahathmyam.....ee yite booloka vakayaayioru chutta ati kittiya aalaanu njaan..ithu vayichapol alpam samadhanam

ഏറനാടന്‍ പറഞ്ഞു...

ബൂലോഗ ചിത്രകഥ പോലെ..
പണ്ട്‌ ബാലരമയും പൂമ്പാറ്റയുമെല്ലാം സ്‌കൂളില്‍ ക്ലാസ്സിലിരുന്ന് പാഠപുസ്‌തകത്തില്‍ ഒളിപ്പിച്ച്‌ വായിച്ചപോലെ ഓഫീസിലെ ബോസ്സിനെ കണ്ണുവെട്ടിച്ച്‌ പമ്മിയിരുന്ന് വായിച്ചു.
വേണുജീടെ ഉപമകള്‍ രസമുണ്ട്‌.

അജ്ഞാതന്‍ പറഞ്ഞു...

വളരെ മതിപ്പുളവാക്കുന്നവ തന്നെ താങ്കളുടെ ബൂലോക പുരാണം.
ബുലോകത്തിലെ ഒരു പുതിയ വായന അനുഭവം എന്നു തന്നെ പറയുന്നു.

സിദ്ധാര്‍ത്ഥന്‍ പറഞ്ഞു...

ലിങ്കു കൊടുക്കാനുള്ള സൂത്രമായിരുന്നതില്‍ വേണൂ.
തുറക്കേണ്ടതാണു്.

പൊതുവാളന്‍ പറഞ്ഞതു തന്നെയാ‍ണു് ഞാനുദ്ദേശിച്ചതു്. വിശ്വം എന്ന പേരു് വിശ്വം എന്നു കൊടുത്താല്‍ കൂടുതല്‍ ഗുണം ചെയ്യും എന്നു തോന്നുന്നു.

വേണു venu പറഞ്ഞു...

അതു ശരിയായിരുന്നു സിദ്ധാര്‍ഥന്‍.
നല്ല അഭിപ്രായം തന്നെ.

തറവാടി പറഞ്ഞു...

വേണുവേട്ടാ ,
ഇതു രസികന്‍

( വിഷ്ണു മാഷേ ഓടിവാ ,

ഈ വേണുവേട്ടന്‍ കോപ്പിയടിച്ചിരിക്കുന്നു)
:)

സാരംഗി പറഞ്ഞു...

:-) ബൂലോക മാഹാത്മ്യം അത്യുഗ്രനായിട്ടുണ്ട്‌ മാഷേ...പുതിയ ബ്ലോഗ്ഗേര്‍സിനുള്ള ചൂണ്ടുപലക വളരെ നന്നായി..

Visala Manaskan പറഞ്ഞു...

:) അതലക്കി വേണു മാഷേ!

സു | Su പറഞ്ഞു...

നന്നായി എഴുതിയിട്ടുണ്ട്. ഇനിയും നന്നാക്കാമായിരുന്നു, മാഹാത്മ്യം.

sandoz പറഞ്ഞു...

വേണുവേട്ടാ....മഹാത്മ്യം നന്നായി.....

കുറുമാന്‍ പറഞ്ഞു...

പുതിയവര്‍ക്ക് ഈ പുരാണം തീര്‍ച്ചയായും ഉപകാരപ്രദം തന്നെ വേണുജി

സുല്‍ |Sul പറഞ്ഞു...

വേണുജി ഇഷ്ടായി.

തലയിലെ തട്ടം മാറ്റിക്കൊ, കോപിലെഫ്റ്റിനു വിശാലന്‍ കേസ് ഫയലും :)

-സുല്‍

asdfasdf asfdasdf പറഞ്ഞു...

ഇത് കലക്കി.

Devadas V.M. പറഞ്ഞു...

വേണുച്ചേട്ടാ ഇപ്പോളാണ് കണ്ടത്.
നന്നയിരിക്കുന്നു ബൂലോകമാഹാത്മ്യം.

ഒ.ടോ
ആ നടന്നു പോകുന്ന 2 പേര്‍ ആരാ?

വിഷ്ണു പ്രസാദ് പറഞ്ഞു...

വേണുജീ,നന്നായിട്ടുണ്ട് നിരീക്ഷണങ്ങള്‍.നമ്മുടെ ആ പഴയ പോസ്റ്റ് ഒന്ന് വികസിപ്പിക്കാമായിരുന്നു.കുറെ പേര്‍ അതില്‍ പെടാതെ പോയിട്ടുണ്ട്.

അജ്ഞാതന്‍ പറഞ്ഞു...

വേണൂ,

ആദ്യമായി ആണ് ഇവിടെ.

ബൂലോക മാഹാത്മ്യം വളരെ നന്നായി.
ബൂലോകത്തെ ഒരു കാടിനോട് ഉപമിച്ചതു ഏറെ ഇഷ്ടമായി.
ഒന്നില്‍ കൂടുതല്‍ തവണ വായിക്കാന്‍ തൊന്നുന്ന പോസ്റ്റ്.

കഥയും കവിതയുമായി, ഒരു നല്ല ക്ലാസ്സില്‍ ഇരുന്ന സുഖം.

എഴുതുന്ന ശൈലി വളരെ പുതുമയുള്ളത് .അഭിനന്ദനങ്ങള്‍.

വേണു venu പറഞ്ഞു...

ആദ്യ കമന്‍റെഴുതിയ പീലിക്കുട്ടി, ആദ്യം തന്നെ സന്തോഷം രേഖപ്പെടുത്തുന്നു.:)
പീലിക്കുട്ടി, സിദ്ധാര്‍‍ഥന്‍, പൊതുവാളു്, ഇത്തിരിവെട്ടം, ചിത്രകാരന്‍, ജി.മനു, ഏറനാടന്‍, രാജു ഇരിങ്ങല്‍, തറവാടി, സാരംഗി, വിശാലമനസ്ക്കന്‍, സു, സാണ്ടോസു്, കുറുമാന്‍, സുല്‍, കുട്ടന്‍ മേനോന്‍, ലോനപ്പന്‍, വിഷ്ണുപ്രസാദു്, മുല്ലപ്പൂ...... നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദിയുടെ സ്നേഹത്തിന്‍റെ നിറമാല.:)
സിദ്ധാര്‍ഥന്‍റെയും സൂവിന്‍റേയും വിഷ്ണുപ്രസാദിന്‍റേയും അഭിപ്രായം മാനിക്കുന്നു. സമയക്കുറവാണു് കാരണം, എന്ന കാരണം പറയുന്നതു് ശരിയല്ലാത്തതു കൊണ്ടു്, അങ്ങനെ ഞാന്‍ പറയാതിരിക്കുന്നു.
ലോനപ്പോ രണ്ടു പേരാരാണെന്നു ഞാന്‍ പറഞ്ഞാല്‍ എനിക്കു കഷ്ടം കിട്ടും.അതിനാല്‍ പറയുന്നില്ല.
സുല്ലും തറവാടിയും എന്നെ പിടിപ്പിക്കും......-:)
അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും, ബ്ലോഗു സന്ദര്‍ശിച്ചവര്‍ക്കും എല്ലാവര്‍ക്കും നമസ്ക്കാരം.:)